അമേരിക്കയുടെ ജന്മ സ്ഥലം യഥാര്‍ത്ഥത്തില്‍ യെരുശലേമായിരുന്നുവെന്ന് യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കാബി
ഇറാനുമായുള്ള യു.എസിന്റെയും യിസ്രായേലിന്റെയും യുദ്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടിയില്‍ യിസ്രായേലുമായുള്ള അമേരിക്കയുടെ ബന്ധത്തെ യിസ്രായേലിലെ യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കാബി ന്യായീകരിച്ചു.
ന്യുയോര്‍ക്ക് സിറ്റിയില്‍ ഞായറാഴ്ച നടന്ന 2026 യഹൂദ നേതൃത്വ സമ്മേളനത്തില്‍ ഒത്തുകൂടിയവരോട് അമേരിക്കയുടെ ജന്മ സ്ഥലം യഥാര്‍ത്ഥത്തില്‍ യെരുശലേമാണെന്നു ഹക്കാബി പറഞ്ഞു.
യഹൂദ ജനതയുടെയും പാശ്ചാത്യ നാഗരികതയുടെയും അഭിവൃദ്ധിക്കായി സമര്‍പ്പിതമായ യഹൂദര്‍, സയണിസ്റ്റുകള്‍,
ദേശ സ്നേഹികളായ അമേരിക്കക്കാര്‍ എന്നിവരുടെ പ്രധാന സമ്മേളനമായി വര്‍ത്തിക്കുന്ന ന്യുയോര്‍ക്ക് സിറ്റിയില്‍ നടന്ന സമ്മേളനത്തിലാണ് മുന്‍ ബാപ്റ്റിസ്റ്റ് പാസ്റ്ററും അര്‍ക്കന്‍സാസിലെ ഗവര്‍ണറുമായ ഹക്കാബി ഗാസയില്‍ ഹമാസിനെതിരായ യുദ്ധത്തില്‍ യിസ്രായേലിനെ വംശഹത്യ നടത്തിയ രാജ്യമെന്നു ആരോപിച്ച വിമര്‍ശകര്‍ക്കെതിരെ ശക്തമായി പ്രതിരോധിച്ച് സംസാരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.