NACOG പേൾ ജൂബിലി സുവനീർ പ്രസിദ്ധീകരിക്കുന്നു; രചനകൾ അയക്കാം
2027-ൽ ഓസ്‌റ്റിനിൽ നടക്കുന്ന നേർത്തമേരിക്കൻ ചർച്ച് ഓഫ് ഗോഡിൻ്റെ 30-ാം കോൺഫ്രൻസ് പ്രമാണിച്ച് സുവനീർ പ്രസിദ്ധീകരിക്കുന്നു.
ഷാജി വെണ്ണിക്കുളമാണ് ചീഫ് എഡിറ്റർ. റവ. എബി മാമ്മൻ, റോയി മേപ്രാൽ, സാം മാത്യു, ഡോ. ജോളി ജോസഫ് , ഡോ ജൂലി തോമസ് എന്നിവരാണ് എഡിറ്റോറിയൽ ബോർഡംഗങ്ങൾ. ബാബുക്കുട്ടി ജോർജാണ് പബ്ളിഷർ.
അമേരിക്കയിലും മറ്റ് രാജ്യങ്ങളിലുമുള്ള എഴുത്തുകാരുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ലേഖനങ്ങളും സാക്ഷ്യങ്ങളും കവിതകളും മറ്റ് സാഹിത്യ രചനകളും സുവനീറിലേക്ക് അയയ്ക്കാവുന്നതാണ്. പാസ്റ്റർമാർക്കും സുവിശേഷകർക്കും മറ്റുള്ളവർക്കും രചനകൾ അയയ്ക്കാം.
2027 ജനുവരി 31 നകം സാഹിത്യ സൃഷ്ടികൾ താഴെക്കാണുന്ന ഈ മെയിൽ അഡ്രസിൽ ലഭിച്ചിരിക്കണം.
Email:[email protected]
രചനകൾ അയക്കുന്നവർ അവരുടെ ഫോൺ നമ്പറും അതോടൊപ്പം ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും അയക്കേണ്ടതാണ്. രചനകൾ സ്വന്തമായി രചിച്ചവ ആയിരിക്കേണം. മറ്റു മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച രചനകൾ സ്വീകരിക്കുന്നതല്ല.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.