ആകാശമധ്യേ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ; വിമാനം അടിയന്തരമായി നിലത്തിറക്കി

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ബുധനാഴ്ച പുലർച്ചെ വിമാനം അരിസോണ-കാലിഫോർണിയ അതിർത്തിക്ക് മുകളിലൂടെ പറക്കുന്നതിനിടെ സീറ്റിൽ നിന്ന് എഴുന്നേറ്റ യാത്രക്കാരൻ വിമാനത്തിന്റെ മുൻഭാഗത്തേക്ക് നീങ്ങുകയും വാതിൽ തുറക്കാൻ ശ്രമിക്കുകയുമായിരുന്നു.

ആകാശമധ്യേ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ; വിമാനം അടിയന്തരമായി നിലത്തിറക്കി
പി പി ചെറിയാൻ

കാലിഫോർണിയ :സാൻ ഡീഗോയിൽ നിന്ന് ചിക്കാഗോയിലേക്ക് പോവുകയായിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിലാണ് (AA1494) നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ബുധനാഴ്ച പുലർച്ചെ വിമാനം അരിസോണ-കാലിഫോർണിയ അതിർത്തിക്ക് മുകളിലൂടെ പറക്കുന്നതിനിടെ സീറ്റിൽ നിന്ന് എഴുന്നേറ്റ യാത്രക്കാരൻ വിമാനത്തിന്റെ മുൻഭാഗത്തേക്ക് നീങ്ങുകയും വാതിൽ തുറക്കാൻ ശ്രമിക്കുകയുമായിരുന്നു.

ജീവനക്കാരുടെ നിർദ്ദേശങ്ങൾ അവഗണിച്ച് ബഹളമുണ്ടാക്കിയ ഇയാളെ മറ്റ് യാത്രക്കാരും ജീവനക്കാരും ചേർന്ന് കീഴ്പ്പെടുത്തി കൈകൾ കെട്ടിയിട്ടു.

തുടർന്ന് പുലർച്ചെ ഒരു മണിയോടെ വിമാനം ഫീനിക്സ് സ്കൈ ഹാർബർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. വിമാനം ഇറങ്ങിയ ഉടൻ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

നിസ്സാര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എഫ്.ബി.ഐയും (FBI) ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (FAA) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സുരക്ഷാ പരിശോധനകൾക്ക് ശേഷം വിമാനം രാവിലെ ചിക്കാഗോയിലേക്ക് യാത്ര തുടർന്നു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!