ഐപിസി കൊട്ടാരക്കര സെന്റർ കൺവെൻഷന് ഇന്ന് തുടക്കം
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ 26 മത് സെന്റർ കൺവെൻഷൻ കൊട്ടാരക്കര ഐപിസി ബേർശേബാ ഗ്രൗണ്ടിൽ ആരംഭിച്ചു.
വൈസ് പ്രസിഡണ്ട് പാസ്റ്റർ ഷിബു ജോർജ് അധ്യക്ഷഠ വഹിച്ച യോഗം സെന്റർ മിനിസ്റ്റർ പാസ്റ്റർ എ.ഒ.തോമസ് കുട്ടി ഉദ്ഘാടനം ചെയ്തു .
മനുഷ്യൻ അന്ധകാരമായ ജീവിത സാഹചര്യത്തിലേക്ക് അകപ്പെട്ടുപോകാതിരിക്കുവാൻ ദ്രവ്യാഗ്രഹം വിട്ട് മനുഷ്യർക്കും ദൈവമായ യഹോവയ്ക്കും ബഹുമാനം കൊടുക്കുന്നവർ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു .
പാസ്റ്റാർ ഫെയ്ത്ത് ബ്ലസ്സൻ മുഖ്യപ്രഭാഷണം നടത്തി . മുൻ സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡാനിയൽ ജോർജ് ,സെക്രട്ടറി പാസ്റ്റർ തോമസ് മാത്യൂ ,ജോ സെക്രട്ടറി മാത്യൂ സാം, ട്രഷറർ ഡി .അലക്സാണ്ടർ , എന്നിവർ പ്രസംഗിച്ചു .
സാംസൺപാളക്കോണം, കെവി അലക്സ് ,പുത്തൂർ ജോയിക്കുട്ടി പാസ്റ്റർമാരായ ജോസ് മാത്യു , രാജു ലൂക്കോസ്, ബ്ലെസ്സൻ ഡാനിയേൽ എന്നിവർ നേതൃത്വം നൽകി .കൺവൻഷൻ 29ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.