യൂറോപ്പിൽ പ്രാർത്ഥനാദിനം നവം.28 ന്
ലണ്ടൻ: മലയാളി പെന്തെക്കോസ്ത് അസോസിയേഷൻ (എംപിഎ) യുകെ & യൂറോപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി യുകെയുടെ വിവിധ പട്ടണങ്ങളിൽ സംഘടിപ്പിക്കുന്ന
ഏകദിന പ്രാർത്ഥനാ സംഗമം നവം. 28 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ലണ്ടനിലെ ഹൗൻസ്ലോയിലുള്ള ചർച്ച് ഓഫ് ദി ഗുഡ് ഷെപ്പേർഡിൽ (Church of the Good Shepherd, Hounslow, TW4 6HJ) നടക്കും.
ഐ.പി.സി ലണ്ടൻ ചർച്ചിന്റെ സഹകരണത്തോടെയാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
എം.പി.എ യുകെ & യൂറോപ്പ് പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവേൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രയർ കോർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും.
ഏരിയ കോർഡിനേറ്റർ ഇവാ. സാം തോമസ് ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ പി.സി. സേവ്യർ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ജിനു മാത്യു (സെക്രട്ടറി),
പാസ്റ്റർ ബിജു ഡാനിയേൽ (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ റോജി രാജു (ട്രഷറർ) എന്നിവരും മറ്റ് കർത്തൃദാസന്മാരും സമ്മേളനത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.