തിരുവല്ല വെസ്റ്റ് യുപിഎഫ് കൺവൻഷൻ ഇന്നു മുതൽ

തിരുവല്ല വെസ്റ്റ് യുപിഎഫ് കൺവൻഷൻ ഇന്നു മുതൽ
തിരുവല്ല വെസ്റ്റ് യുപിഎഫ് കൺവൻഷൻ ഇന്നു മുതൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഇന്ന് 6.30ന് യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ ഉദ്ഘാടനം ചെയ്യും. ഐപിസി തിരുവല്ല സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിക്കും.

തിരുവല്ല വെസ്റ്റ് യുപിഎഫ് കൺവൻഷൻ ഇന്നു മുതൽ

മേപ്രാൽ: തിരുവല്ല വെസ്റ്റ് യുപിഎഫ് വാർഷിക കൺവൻഷനും സംഗീതവിരുന്നും ഇന്നു (26 വ്യാഴം) മുതൽ 29 (ഞായർ) വരെ വൈകിട്ട് 6ന് മേപ്രാൽ കിഴക്ക് ദൈവസഭ ഗ്രൗണ്ടിൽ നടക്കും.

ഇന്ന് 6.30ന് യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ ഉദ്ഘാടനം ചെയ്യും. ഐപിസി തിരുവല്ല സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിക്കും.

നാളെ (വെള്ളി) 10.30ന് സംയുക്ത ഉപവാസ പ്രാർത്ഥന നടക്കും.
വിവിധ ദിവസങ്ങളിൽ പാസ്റ്റർമാരായ ഷാജി എം. പോൾ, ജോൺസൻ ജോർജ്, ടി.ഡി. ബാബു, ബി.മോനച്ചൻ, കെ.എ.ഏബ്രഹാം, സിസ്റ്റർ ശ്രീലേഖ മാവേലിക്കര എന്നിവർ വചനപ്രഭാഷണം നടത്തും.

സംഗീത ശുശ്രൂഷയ്ക്കായി സുപ്രസിദ്ധ ഗായകൻ തഞ്ചാവൂർ വില്യംസ് എത്തുന്നു. ഒപ്പം സാം പൂവച്ചലിൻ്റെ നേതൃത്വത്തിൽ യുപിഎഫ് ക്വയറും ഉണ്ടാകും.

യുപിഎഫ് പ്രവർത്തനങ്ങളുടെ 20 വർഷങ്ങൾ പിന്നിടുന്നതുമായി ബന്ധപ്പെട്ട വിപുലമായ പദ്ധതികൾക്ക് രൂപം നൽകുമെന്ന് സെക്രട്ടറി തോമസ് കോശി, ട്രഷറർ വി.പി.ജോൺ എന്നിവർ അറിയിച്ചു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
6 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!