ഹെവൻലി ആർമീസ് 23 -ാമത് വാർഷിക സമ്മേളനവും സുവിശേഷയോഗവും ഡിസം. 2 ന്
ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസ് 23 -ാമത് വാർഷിക സമ്മേളനവും സുവിശേഷയോഗവും (ഗുഡ്ന്യൂസ് ഫെസ്റ്റിവൽ) ഡിസംബർ 2 ന് ബെന്നാർഘട്ട റോഡ് കല്ലേന അഗ്രഹാര അൽവെർണ ഭവനിൽ നടക്കും.
രാവിലെ 9.30 മുതൽ 1.30 വരെ നടക്കുന്ന ക്രിസ്ത്യൻ മിഷണറി മീറ്റിംഗ് ഡോ. കെ.വി.പോൾ (എൻ. പി. എം ഹൈദരാബാദ്) ഉദ്ഘാടനം ചെയ്യും.
റവ. ഷാജി യോഹന്നാൻ മുഖ്യ പ്രസംഗകനായിരിക്കും.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ക്രിസ്ത്യൻ മിഷണറിമാർ പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ പാസ്റ്റേഴ്‌സ് ആൻഡ് മിനിസ്റ്റേഴ്സ് മീറ്റിംങ് നടക്കും.
വൈകിട്ട് 6 മുതൽ നടക്കുന്ന ഗുഡ്ന്യൂസ് ഫെസ്റ്റിവൽ ആൻഡ് മ്യൂസിക് നൈറ്റ് ഡോ. കെ.വി.പോൾ ഉദ്ഘാടനം ചെയ്യും.
പാസ്റ്റർ പ്രകാശ് ഹൽമിഡി സംഗീത പരിപാടിക്ക് നേതൃത്വം നൽകും. പാസ്‌റ്റർ ഷാജി യോഹന്നാൻ പ്രസംഗിക്കും.
ബെംഗളൂരുവിലെ വിവിധ പെന്തെക്കൊസ്ത് സഭാ നേതാക്കളും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന വാർഷിക സമ്മേളനം ഹെവൻലി ആർമീസ് പ്രസിഡന്റ് പാസ്റ്റർ സിബി ജേക്കബ്, പാസ്റ്റർമാരായ സന്തോഷ് കുമാർ , എം. ജോർജ് , സണ്ണി സി.എച്ച് , സ്‌റ്റീഫൻ എന്നിവർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.