ഇരവിപേരൂരിൽ വൺ ഇൻ ക്രൈസ്റ്റ് എപ്പിക് യൂണിറ്റി മീറ്റിംഗ് ഇന്ന്
ഇരവിപേരൂർ: ഇരവിപേരൂർ പെന്റ കോസ്തൽ ഇന്റർ ചർച്ച് കമ്യൂണിറ്റിയുടെ നേതൃത്വത്തിലുള്ള വൺ ഇൻ ക്രൈസ്റ്റ് എപ്പിക് യൂണിറ്റി മീറ്റിംഗ് ഇന്ന് വൈകിട്ട് ആറിന് നെല്ലാട് ഐ പി സി താബോർ ഹാളിൽ ആരംഭിക്കും.
പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന അധ്യക്ഷത വഹിക്കും. പാസ്റ്റർ ജ്യോതിസ് ഏബ്രഹാം വർഗീസ് മുഖ്യപ്രഭാഷണം നടത്തും.
അനുഗ്രഹിതരായ ദൈവദാസന്മാർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ഇരവിപേരൂരും സമീപത്തുമുള്ള വിശ്വാസ സമൂഹത്തിന്റെ ഐക്യ കൂട്ടായ്മയാണ് ഇരവിപേരൂർ പെന്റ കോസ്തൽ ഇന്റർ ചർച്ച് കമ്യൂണിറ്റി
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.