ബെംഗളൂരുവിൽ പന്തളം സ്വദേശിനി കുത്തേറ്റു മരിച്ചു; കൊല്ലം സ്വദേശി അറസ്റ്റിൽ
വാർത്ത: പ്രസാദ് തീയാടിക്കൽ
ബെംഗളൂരു: പന്തളം കുരമ്പാല സ്വദേശിനിയായ ഗംഗ (22) ബെംഗളൂരുവിലെ ലോഡ്ജിൽ കുത്തേറ്റു മരിച്ചു. കുരമ്പാല ആതിരമല ശിവഗംഗയിൽ അനിൽകുമാറിന്റെയും ബിന്ദുവിന്റെയും മകളാണ് ഗംഗ.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണനെ കോട്ടൺപേട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
27 രാവിലെ കോട്ടൺപേട്ടിൽ മസ്താൻ ദർഗയ്ക്കു സമീപം ഒ.ടി.സി. റോഡിലെ റീജൻസി ലോഡ്ജിലായിരുന്നു സംഭവം.
നഴ്സിങ് കോഴ്‌സ് പൂർത്തിയാക്കിയ ഗംഗ ജോലി തേടിയാണ് ബെംഗളൂരുവിലെത്തിയത്. ബി.എസ്‌സി. നഴ്സിങ് ബിരുദധാരിയായ ഗോകുൽ കൃഷ്ണനും ഗംഗയും നാലു വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം.
സംഭവത്തിനു മുമ്പ് ഗോകുൽ കൃഷ്ണൻ കത്തി വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു. കോട്ടൺപേട്ട് പൊലീസ് ലോഡ്ജിലെത്തി പരിശോധന നടത്തി.
കൊലപാതകത്തിലേക്കു നയിച്ച കാരണം വ്യക്തമല്ലെന്നും പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.