ലോക ജനസംഖ്യയില്‍ ഇസ്ളാം ഒന്നാമതെത്തുമെന്ന് പഠന റിപ്പോര്‍ട്ട്

ലോക ജനസംഖ്യയില്‍ ഇസ്ളാം ഒന്നാമതെത്തുമെന്ന്  പഠന റിപ്പോര്‍ട്ട്
ലോക ജനസംഖ്യയില്‍ ഇസ്ളാം ഒന്നാമതെത്തുമെന്ന് പഠന റിപ്പോര്‍ട്ട്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
മതപരിവര്‍ത്തനത്തേക്കാള്‍ ഉപരിയായി അതത് വിശ്വാസ സമൂഹങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണമാണ് പ്രധാന മതങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ലോക ജനസംഖ്യയില്‍ ഇസ്ളാം ഒന്നാമതെത്തുമെന്ന് പഠന റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ഇപ്പോഴത്തെ ജനസംഖ്യാ വളര്‍ച്ച തുടരുകയാണെങ്കില്‍ 2035-ഓടെ ക്രൈസ്തവ മതത്തെ മറി കടന്ന് ഇസ്ളാം ലോകത്തിലെ ഏറ്റവും വലിയ മതമായി മാറുമെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട പുതിയ പഠനം വ്യക്തമാക്കുന്നു.

2070 ആകുമ്പോഴേക്കും ലോകത്ത് 360 കോടിയിലധികം മുസ്ളീങ്ങളും 300 കോടിയോളം ക്രൈസ്തവരുമുണ്ടാകുമെന്നാണ് പ്രവചനം.

2020-നും 2070-നും ഇടയില്‍ ലോക ജനസംഖ്യയില്‍ 29 ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇക്കാലയളവില്‍ ക്രൈസ്തവരുടെ എണ്ണത്തില്‍ 30 ശതമാനവും മുസ്ളീങ്ങളുടെ എണ്ണത്തില്‍ 80 ശതമാനവും വളര്‍ച്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

മതപരിവര്‍ത്തനത്തേക്കാള്‍ ഉപരിയായി അതത് വിശ്വാസ സമൂഹങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണമാണ് പ്രധാന മതങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ 2020-നും 2070-നും ഇടയില്‍ ഹിന്ദുക്കളുടെ എണ്ണത്തില്‍ 17.6 കോടിയുടെ വര്‍ദ്ധനവ് ഉണ്ടാകും. ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ എണ്ണം 120 കോടിയില്‍നിന്ന് 140 കോടിയായി ഉയരും.

2020-2025 കാലയളിവില്‍ ഒരു സ്ത്രീക്ക് ശരാശരി 3.1 കുട്ടികള്‍ എന്നതായിരുന്നു മുസ്ളീങ്ങളുടെ പ്രത്യുല്‍പ്പാദന നിരക്ക്. ക്രൈസ്തവരുടേത് 2.5ഉം, മറ്റുള്ളവരുടേത് 1.6ഉം ആണ്.

നിലവില്‍ ലോകത്ത് ഇന്തോനേഷ്യയിലാണ് ഏറ്റവും കൂടുതല്‍ മുസ്ളീങ്ങളുള്ളത്. 2070-ഓടെ പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനത്തെത്തും. 2070-ഓടെ സബ് സഹാറന്‍ ആഫ്രിക്കയിലായിരിക്കും പകുതിയലധികം ക്രൈസ്തവര്‍ ഉണ്ടാകുക.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!