താങ്ക്സ്ഗിവിംഗ് കൊടുങ്കാറ്റ്: ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; കിഴക്കൻ തീരത്ത് കനത്ത നാശനഷ്ടം

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
അഞ്ച് കോടിയിലധികം ആളുകൾക്ക് ശക്തമായ കാറ്റിനുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

താങ്ക്സ്ഗിവിംഗ് കൊടുങ്കാറ്റ്: ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; കിഴക്കൻ തീരത്ത് കനത്ത നാശനഷ്ടം
പി പി ചെറിയാൻ

ന്യൂയോർക് :അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ ആഞ്ഞടിക്കുന്ന ശക്തമായ താങ്ക്സ്ഗിവിംഗ് കൊടുങ്കാറ്റിനെ തുടർന്ന് ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കൽ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ന്യൂയോർക്ക് സിറ്റി, ലോംഗ് ഐലൻഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് അതീവ ജാഗ്രത. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ന്യൂയോർക്കിലെ പ്രശസ്തമായ മാസിസ് താങ്ക്സ്ഗിവിംഗ് പരേഡ് മാറ്റിവെച്ചു. ഫിലാഡൽഫിയയിലെ പരേഡ് ഇൻഡോർ വേദിയിലേക്ക് മാറ്റി.

വെസ്റ്റ് വിർജീനിയ മുതൽ ന്യൂജേഴ്‌സി വരെയുള്ള ഒൻപത് സംസ്ഥാനങ്ങളിലായി 9.25 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം നഷ്ടമായി.

പെൻസിൽവാനിയ (2.3 ലക്ഷം), മേരിലാൻഡ് (1.6 ലക്ഷം), ന്യൂജേഴ്‌സി (1.4 ലക്ഷം) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ തടസ്സം നേരിട്ടത്.

മേരിലാൻഡിലെ ഓഷ്യൻ സിറ്റിയിൽ ശക്തമായ കാറ്റിൽ ഒരു കെട്ടിടത്തിന്റെ മേൽക്കൂര പറന്നുപോയി. റോക്ക്‌വില്ലിൽ കെട്ടിടത്തിന്റെ മുൻഭാഗം തകർന്ന് കുടുങ്ങിയ രണ്ടുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ആളപായമില്ല.

അഞ്ച് കോടിയിലധികം ആളുകൾക്ക് ശക്തമായ കാറ്റിനുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിർജീനിയ മുതൽ ന്യൂയോർക്ക് സിറ്റി വരെയുള്ള പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിനും തീരദേശ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒക്ടോബർ അവസാനമുണ്ടായ പ്രളയത്തിലും കൊടുങ്കാറ്റിലും നാശനഷ്ടമുണ്ടായ ഫ്ലോറിഡയ്ക്കായി 100 മില്യൺ ഡോളറിന്റെ ഫെഡറൽ സഹായം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!