പാസ്റ്റര്‍മാര്‍ ട്രംപിനെ യേശുവിനേപ്പോലെയാണ് പരിഗണിച്ചത്: തുറന്നടിച്ച് മുന്‍ പ്രതിനിധി
യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഏറ്റവും ശക്തരായ പിന്തുണക്കാരില്‍ ഒരാളും പിന്നീട് വിമര്‍ശകയുമായ മുന്‍ റിപ്പബ്ളിക്കന്‍ പ്രതിനിധി ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തു വന്നു.
ഇവാഞ്ചലിക്കല്‍ പാസ്റ്റര്‍മാര്‍ പ്രസിഡന്റിനെ യേശുവിനേപ്പോലെയാണ് പരിഗണിച്ചതെന്നും, ട്രംപിന് യഥാര്‍ത്ഥ ക്രിസ്തീയ വിസ്വാസം ഇല്ലെന്നും അവര്‍ ആവര്‍ത്തിക്കുന്നു.
മുന്‍ പ്രതിനിധി മാര്‍ജേറി ടെയ്ലര്‍ ഗ്രീനാണ് കഴിഞ്ഞയാഴ്ച ദി ടിംപൂള്‍ ഷോ യുടെ ഒരു എപ്പിസോഡില്‍ പ്രത്യക്ഷപ്പെട്ടത്.
2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. 52-കാരിയായ ഗ്രീന്‍ ട്രംപിന്റെ അടുത്ത സഖ്യ കക്ഷികളില്‍ ഒരാളായിരുന്നു.
എന്നാല്‍ എഫ്സ്റ്റീന്‍ ഫയലുകള്‍ കൈകാര്യം ചെയ്തതിന്റെ പേരില്‍ പ്രസിഡന്റുമായി തെറ്റി ഈ വര്‍ഷം ആദ്യം രാജിവെച്ചു.
ഡൊണാള്‍ഡ് ട്രംപ് ദൈവത്താല്‍ അഭിഷേകം ചെയ്യപ്പെട്ടവനാണ് എന്നും ദൈവം നമുക്ക് ഡൊണാള്‍ഡ് ട്രംപിനെ തന്നുവെന്നും വിശ്വസിക്കുന്ന നിരവധി യാഥാസ്ഥിക ഇവാഞ്ചലിക്കല്‍ പാസ്റ്റര്‍മാരോട് ഗ്രീന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
യേശുവിന്റെ പുനര്‍ജന്മം പോലെയാണ് ഇവാഞ്ചലിക്കല്‍ പാസ്റ്റര്‍മാര്‍ പ്രസിഡന്റിനോട് പെരുമാറുന്നതെന്ന് ഗ്രീന്‍ ആരോപിച്ചു. ഈ വര്‍ഷം ആദ്യം ട്രംപ് പങ്കിട്ട മിംമിനെക്കുറിച്ച് പരാമര്‍ശിച്ചു.
അത് അദ്ദേഹത്തിനു അത്ഭുതകരമായ രോഗശാന്തി ശക്തികളുണ്ടെന്ന് ചിത്രീകരിക്കുന്നു. സോഷ്യല്‍ മീഡിയായില്‍ യേശുവായി സ്വയം ചിത്രീകരിക്കുന്ന ഒരു മിം പ്രത്യക്ഷപ്പെട്ടു.
അത് എനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല ഗ്രീന്‍ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.