പെന്തെക്കോസ്ത് മിഷൻ എറണാകുളം സെൻ്റർ കൺവെൻഷൻ ഡിസം. 3 വ്യാഴാഴ്ച ആരംഭിക്കും
കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ വാർഷിക കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും ഡിസംബർ 3 വ്യാഴം മുതൽ 6 ഞായർ വരെ എരമല്ലൂർ (NH – 66 ന് സമീപം) റ്റി. പി. എം കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും.
കൺവെൻഷന് മുന്നോടിയായി വ്യാഴാഴ്ച ഉച്ചയ്ക്ക് 3 ന് കൺവെൻഷൻ ഗ്രൗണ്ടിൽ നിന്ന് എരമല്ലൂർ ജംങ്ഷനിലേക്ക് നടത്തുന്ന സുവിശേഷ വിളംബര റാലി തിരിച്ച് കൺവെൻഷൻ ഗ്രൗണ്ടിൽ എത്തുന്നതോടെ കൺവെൻഷന് തുടക്കമാകും .
ദിവസവും രാവിലെ 7 ന് വേദപഠനം ,9.30 ന് പൊതുയോഗം, ഉച്ചയക്ക് മൂന്നിന് കാത്തിരിപ്പ് യോഗം , രാത്രി 10 ന് പ്രത്യേക പ്രാർഥന ,ശനിയാഴ്ച ഉച്ചയക്ക് മൂന്നിന് യുവജന സമ്മേളനം ,ദിവസവും വൈകിട്ട് 5.45 നു സംഗീത ശ്രുശ്രൂഷ ,സുവിശേഷ യോഗം എന്നിവ ഉണ്ടായിരിക്കും.
വിവിധ പ്രാദേശിക ഭാഷകളിൽ കൺവൻഷൻ ഗാനങ്ങൾ മിഷൻ പ്രവർത്തകർ ആലപിക്കും.
സഭയുടെ കേരളത്തിലെ 2027- ലെ കൺവൻഷനുകളുടെ തുടക്കം കുറിക്കുന്നതും പുതിയ ഗാനങ്ങൾ രചിച്ച് പ്രകാശനം ചെയ്യുന്നതും ഈ കൺവെൻഷനിലൂടെയാണ്.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് എറണാകുളം സെന്റർ സഭയുടെ കീഴിലുള്ള 27 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.