ഏലിയാമ്മ കുര്യൻ (വളവുങ്കൽ അമ്മച്ചി 101) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
റാന്നി: ചെത്തോങ്കര വളവുങ്കൽ പരേതനായ ജോൺ കുര്യന്റെ ഭാര്യ ഏലിയാമ്മ കുര്യൻ (തങ്കമ്മ 101) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പരേത 1925 സെപ്റ്റംബർ 10 നു റാന്നി പാട്ടമ്പലത്ത് പി. കെ. വർഗീസ് – റേച്ചൽ സൈമൺ എന്നിവരുടെ മൂത്തമകളായി ജനിച്ചു. പതിന്നാലാം വയസ്സിൽ രക്ഷിക്കപ്പെട്ടു.
തിരുവല്ലയ്ക്കടുത്ത് തലവടിയിൽനിന്നും വിവാഹാനന്തരം റാന്നിയിൽ സ്ഥിരതാമസമാക്കി. ചില നാളുകൾക്കനന്തരം ഇരുവരും വിശ്വാസ സ്നാനം സ്വീകരിച്ചു. തദനന്തരം ചെത്തോങ്കര ശാരോൻ സഭയുടെ ആരംഭത്തിന്റെ ഭാഗമായി.
വാർത്ത : പ്രസാദ് തീയാടിക്കൽ
മാത്രമല്ല, ഇരുവരുടെയും പ്രാർത്ഥന, ദർശനം, കഠിനാദ്ധ്വാനം, സ്നേഹ നിർഭരമായ സ്വഭാവം, സ്ഥിരോത്സാഹം ഇവമൂലം ആ പ്രദേശങ്ങളിൽ പല സഭകളും രൂപപ്പെടുവാൻ പിന്തുണയായി. കൂടാതെ പ്രിയ മാതാവിന്റെ പ്രാർത്ഥനാ ജീവിതവും ലാളിത്യവും പ്രസിദ്ധമാണ്. 18 കൊച്ചുമക്കളും 39 ചെറുമക്കളും അഞ്ചാം തലമുറയായി ഒരു പിഞ്ചുമകനും ഉണ്ട്.
മക്കൾ: ജോൺസൺ കുര്യൻ (ഹൂസ്റ്റൺ), വർഗീസ് കുര്യൻ (ചിക്കാഗോ), ശോശാമ്മ മാത്യു(ചിക്കാഗോ), പരേതയായ റേച്ചൽ ഫിലിപ്പ്, പരേതയായ സാറാ കോശി(ഡാളസ്), പാസ്റ്റർ ജോൺ വി. കുര്യൻ(ഹൂസ്റ്റൺ), പരേതയായ ഏലിക്കുട്ടി കുര്യൻ.
മരുമക്കൾ: ശോശാമ്മ ജോൺസൺ, കുഞ്ഞൂഞ്ഞമ്മ കുര്യൻ, പരേതനായ പാസ്റ്റർ എം. സി. മാത്യു, പാസ്റ്റർ കെ. ഏ. ഫിലിപ്പ്, പാസ്റ്റർ കോശി തോമസ്, മേരി (ലിസി) കുര്യൻ.
സംസ്കാരം പിന്നീട് ചെത്തോങ്കര ശാരോൻ ചർച്ച് സെമിത്തേരിയിൽ.

