പുനലൂർ തടത്തിൽ വീട്ടിൽ അലക്സാണ്ടർ വർഗീസ് (69) മുംബൈയിൽ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ 11 ഞായറാഴ്ച 2 ന് മുംബൈ മലാട് വെസ്റ്റിലുള്ള ഭവനത്തിൽ,
(ജെൻ കല്യാൺ നഗർ, സിദ്ദിഖ് വിനായക് ഗാർഡനിൽ,
ഫ്ലാറ്റ് നമ്പർ 603) ആരംഭിച്ച് വൈകിട്ട് 4 നു മലാട് പെനിയേൽ ഏ ജി സഭയുടെ ചുമതലയിൽ മലനാട് വെസ്റ്റ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ: പുനലൂർ കുറ്റിയിൽ കുടുംബാംഗം വത്സമ്മ അലക്സ്. മക്കൾ: റോഷൻ അലക്സ്, രൂബേൻ അലക്സ്.
മരുമകൾ: സാറാ അലക്സ് (എല്ലാവരും യുകെ).
അസംബ്ലീസ് ഓഫ് ഗോഡിന്റെ പുനലൂരിലെ ആദ്യകാല വിശ്വാസിയായ കുണ്ടറ ഉണ്ണിച്ചന്റെ (ഇ. ഗീവർഗീസ്) മകനാണ്. പരേതൻ 45 വർഷമായി മുംബൈയിൽ താമസിക്കുന്നു.

