ലണ്ടന്‍ നഗരത്തിലെ പൊതു സ്ഥലത്ത് ബൈബിള്‍ വായിച്ച സുവിശേഷകനെ അറസ്റ്റു ചെയ്തു

ലണ്ടന്‍ നഗരത്തിലെ പൊതു സ്ഥലത്ത് ബൈബിള്‍ വായിച്ച സുവിശേഷകനെ അറസ്റ്റു ചെയ്തു ലണ്ടന്‍ ‍: ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രങ്ങളിലൊന്നായ ബ്രിട്ടനില്‍ പൊതുസ്ഥലത്ത് നിന്നുകൊണ്ട് ബൈബിള്‍ വായിച്ചതിന് സഞ്ചാര സുവിശേഷകനെ പോലീസ് അറസ്റ്റു ചെയ്തു. ലണ്ടനിലെ പ്രസിദ്ധമായ സെന്റ് പോള്‍സ് കത്തിഡ്രലിനു സമീപം വഴിവക്കില്‍നിന്നുകൊണ്ട് പരസ്യമായി ബൈബിള്‍ വായിച്ച ഒരു സുവിശേഷകനെയാണ് അറസ്റ്റു ചെയ്തത്. നടപ്പാതയില്‍നിന്നുകൊണ്ട് ബൈബിള്‍ വായിക്കരുതെന്നും ഉടന്‍ ഇവിടംവിട്ടു പോകണമെന്നും പോലീസുകാരന്‍ ആവശ്യപ്പെടുന്നതും സുവിശേഷകന്‍ അത് നിരസിക്കുന്നതും മറ്റൊരു യാത്രക്കാരി മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. നിങ്ങള്‍ പ്രശ്നമുണ്ടാക്കുകയാണെന്നും […]

Continue Reading

മ്യാന്‍മറില്‍ 18 മാസത്തിനിടയില്‍ 60 ചര്‍ച്ചുകള്‍ തകര്‍ത്തു

മ്യാന്‍മറില്‍ 18 മാസത്തിനിടയില്‍ 60 ചര്‍ച്ചുകള്‍ തകര്‍ത്തു കച്ചിന്‍ ‍: പട്ടാള ഭരണം തുടരുന്ന മ്യാന്‍മറില്‍ (ബര്‍മ്മ) കഴിഞ്ഞ 18 മാസത്തിനിടയില്‍ ക്രൈസ്തവരുടെ 60 ആരാധനാലയങ്ങള്‍ സൈന്യം തകര്‍ക്കുകയുണ്ടായി. തകര്‍ത്ത ക്രിസ്ത്യാന്‍ ആരാധനാലയങ്ങള്‍ നിന്ന സ്ഥലത്ത് ചിലയിടങ്ങളില്‍ ബുദ്ധമത പഗോഡകള്‍ (ക്ഷേത്രങ്ങള്‍ ‍) നിര്‍മ്മിക്കുകയും ചെയ്തു. ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമാണ് കൂടുതല്‍ അതിക്രമങ്ങളും നീതി നിഷേധങ്ങളും ഉണ്ടാകുന്നത്. അതിക്രമങ്ങള്‍ കൂടുതലും നടക്കുന്നത് കച്ചിന്‍ സംസ്ഥാനത്താണ്. കച്ചിനിലെ ജനസംഖ്യയില്‍ 95 ശതമാനവും […]

Continue Reading

നൈജീരിയ: 6 മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 6,000 ക്രൈസ്തവര്‍

നൈജീരിയ: 6 മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 6,000 ക്രൈസ്തവര്‍ പ്ളേട്ടോ: ക്രൈസ്തവര്‍ക്കെതിരെ കൂട്ടക്കുരുതി നടക്കുന്ന ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ 2018 ജനുവരി മാസം മുതല്‍ നടന്ന വിവിധ ആക്രമണങ്ങളില്‍ 6,000 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. കന്നുകാലികളെ മേയ്ക്കുന്ന ഫുലാനി മുസ്ളീങ്ങളാണ് അക്രമികള്‍ ‍. പ്ളേട്ടോ സംസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നത്. കര്‍ഷകരായ ക്രൈസ്തവരുടെ കൃഷി സ്ഥലങ്ങളില്‍ കന്നുകാലികളെ മേയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് ക്രൂരമായ കൂട്ടക്കുരുതികളിലേക്ക് എത്തുന്നത്. രാത്രിയുടെ മറവില്‍ സംഘടിച്ചെത്തുന്ന ഫുലാനിക്കാര്‍ തോക്കുകളും, വാളുകളുമൊക്കെയുപയോഗിച്ച് ക്രൈസ്തവ ഗ്രാമങ്ങള്‍ […]

Continue Reading

തമിഴ്നാട്ടില്‍ പാസ്റ്ററേയും മകനെയും തല്ലിച്ചതച്ചു, ചര്‍ച്ച് പണി തടസ്സപ്പെടുത്തി

തമിഴ്നാട്ടില്‍ പാസ്റ്ററേയും മകനെയും തല്ലിച്ചതച്ചു, ചര്‍ച്ച് പണി തടസ്സപ്പെടുത്തി കരൂര്‍ ‍: തമിഴ്നാട്ടില്‍ സഭാഹാള്‍ നിര്‍മ്മാണം തടസ്സപ്പെടുത്തി പാസ്റ്ററെയും മകനെയും ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കി. കരൂര്‍ ജില്ലയിലെ തോഡില്‍പേട്ടയിലെ പാസ്റ്റര്‍ ജയശീലന്‍ നടരാജനെയും (50) മകന്‍ സാമുവേലിനെയുമാണ് ഹിന്ദു വര്‍ഗ്ഗീയ പാര്‍ട്ടി അനുഭാവി മര്‍ദ്ദിച്ചത്. പാസ്റ്റര്‍ ജയശീലന്‍ തോഡില്‍പേട്ടയില്‍ സ്വന്തമായി വസ്തുവാങ്ങി സഭാഹാള്‍ നിര്‍മ്മാണം ആരംഭിച്ചിരുന്നു. 6 വര്‍ഷംകൊണ്ട് ഏറെക്കുറെ പണികള്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ ഈ സ്ഥലത്തിനു സമീപമുള്ള ഒരു മദ്യശാലയുടെ ഉടമസ്ഥനും ആര്‍ ‍.എസ്സ് .എസ്സ്. […]

Continue Reading

അരുണാചല്‍ പ്രദേശില്‍ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കും-മുഖ്യമന്ത്രി

അരുണാചല്‍ പ്രദേശില്‍ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കും-മുഖ്യമന്ത്രി ഇറ്റാനഗര്‍ ‍: അരുണാചല്‍ പ്രദേശില്‍ നേരത്തെ പാസ്സാക്കിയ മതപരിവര്‍ത്തന നിരോധന ബില്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പേമഖണ്ഡു. കഴിഞ്ഞ ദിവസം കത്തോലിക്കാ സഭ സംഘടിപ്പിച്ച പ്രേംഭായി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അന്തരിച്ച ഹെന്‍ട്രി ഗയ്ക്വാഡ് എന്ന കത്തോലിക്കാ മിഷണറിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മീറ്റിംഗില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബി.ജെ.പി. നേതാവും ബുദ്ധമത വിശ്വാസികൂടിയായ മുഖ്യമന്ത്രി. പേമഖണ്ഡു. 1978-ല്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം നിരോധിക്കുവാന്‍ അടുത്ത നിയമ സഭാ സമ്മേളനത്തില്‍ ബില്‍ […]

Continue Reading

മെക്സിക്കോയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു, 9 വര്‍ഷം മുമ്പ് മകനും കൊല്ലപ്പെട്ടു

മെക്സിക്കോയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു, 9 വര്‍ഷം മുമ്പ് മകനും കൊല്ലപ്പെട്ടു ജുവാറസ്: മെക്സിക്കോയില്‍ പാസ്റ്റര്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. അമേരിക്കന്‍ അതിര്‍ത്തി നഗരമായ ജുവാറസിലെ ആര്‍മി ഓഫ് ഗോഡ് സഭയുടെ പാസ്റ്ററായ യെഡ്വോര്‍ഡോ ലാലോ ഗാര്‍ഷിയയാണ് ജൂണ്‍ 8-ന് വെള്ളിയാഴ്ച അക്രമികളുടെ വെടിയേറ്റു മരിച്ചത്. മയക്കു മരുന്നു സംഘങ്ങളാണ് കൊലയ്ക്കു പിന്നിലെന്നു സംശയിക്കുന്നു. ജുവാറസ് നഗരം ലോകത്ത് ഏറ്റവും കുപ്രസിദ്ധി നേടിയ നഗരമാണ്. ഇവിടം മയക്കു മരുന്നു സംഘങ്ങളുടെ താവളമാണ്. ശക്തമായ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തി […]

Continue Reading

പ്യൂര്‍ട്ടോറിക്കോ ദുരന്തം: സമാരിട്ടന്‍സ് മിനിസ്ട്രി 55 ചര്‍ച്ചുകളും 390 വീടുകളും പണിയുന്നു

പ്യൂര്‍ട്ടോറിക്കോ ദുരന്തം: സമാരിട്ടന്‍സ് മിനിസ്ട്രി 55 ചര്‍ച്ചുകളും 390 വീടുകളും പണിയുന്നു അഡ്ജന്റസ്: അമേരിക്കന്‍ ദ്വീപായ പ്യൂര്‍ട്ടോറിക്കയില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ആഞ്ഞുവീശിയ ചുഴലി കൊടുങ്കാറ്റ് ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ 55 ക്രൈസ്തവ ആരാധനാലയങ്ങളും 390 ഭവനങ്ങളും പുനര്‍ നിര്‍മ്മിക്കാന്‍ പ്രമുഖ അന്താരാഷ്ട്ര സുവിശേഷ സംഘടനയായ സമാരിട്ടന്‍സ് പഴ്സ് തീരുമാനിച്ചു. പൂര്‍ണ്ണമായും, ഭാഗീകമായും തകര്‍ന്ന ആരാധനാലയങ്ങളും, വീടുകളും പഴയ സ്ഥാനത്തുതന്നെ നിര്‍മ്മിക്കാനാണ് പദ്ധതി. ഇതിനായി നാട്ടുകാരായ ജോലിക്കാരെതന്നെ കണ്ടെത്തി കൂലി നല്‍കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയാണെന്ന് സമാരിട്ടന്‍സ് പഴ്സ് മിനിസ്ട്രി […]

Continue Reading

തജിക്കിസ്ഥാനില്‍ രണ്ടു യുവ മിഷണറിമാരെ അറസ്റ്റു ചെയ്തു

തജിക്കിസ്ഥാനില്‍ രണ്ടു യുവ മിഷണറിമാരെ അറസ്റ്റു ചെയ്തു ദുഷാന്‍ബി: മദ്ധ്യ ഏഷ്യന്‍ രാഷ്ട്രമായ തജിക്കിസ്ഥാനില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന രണ്ടു യുവ മിഷണറിമാരെ പോലീസ് അറസ്റ്റു ചെയ്തു അയല്‍ രാജ്യക്കാരായ ഇരുവരും 3 വര്‍ഷമായി ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് തജിക്കിസ്ഥാനില്‍ കോളേജ് പഠനത്തോടൊപ്പം മിഷണറിമാരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ജൂണ്‍ 11ന് ഇരുവരും തങ്ങളുടെ അവസാന വര്‍ഷ പരീക്ഷ എഴുതുന്നതിനിടയില്‍ പരീക്ഷാ ഹോളിലേക്കു കടന്നുവന്ന പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകളും മറ്റു സാധന സാമഗ്രികളും പിടിച്ചെടുത്തു. […]

Continue Reading

കുഞ്ഞുങ്ങള്‍ക്ക് പൌഡര്‍ ഇടാമോ? ദോഷഫലങ്ങളെക്കുറിച്ച് ഡോക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ്

കുഞ്ഞുങ്ങള്‍ക്ക് പൌഡര്‍ ഇടാമോ? ദോഷഫലങ്ങളെക്കുറിച്ച് ഡോക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ് കുഞ്ഞുങ്ങളെ പൌഡറിട്ടു അണിയിച്ചൊരുക്കി സുന്ദരന്മാരും സുന്ദരിമാരുമൊക്കെ ആക്കുന്നവര്‍ അതിനു പിന്നില്‍ മറഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് മനസിലാക്കുന്നത് നന്നായിരിക്കുമെന്ന് ഡോ. ജെ.എസ്. വീണയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കുഞ്ഞുങ്ങളില്‍ അലര്‍ജിയുണ്ടാക്കുന്നതിനു പ്രധാന കാരണം ഈ പൌഡര്‍ ഇടലാണെന്നും പൌഡറിലെ കുഞ്ഞുകുഞ്ഞു കണികകള്‍ കുഞ്ഞുങ്ങളുടെ ശ്വാസകോശ അറകളില്‍ കയറിയിരുന്നു വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും അവര്‍ വിശദീകരിക്കുന്നു. പൌഡര്‍ ടിന്‍ കുഞ്ഞുങ്ങള്‍ക്ക് കളിക്കാന്‍ കൊടുക്കരുതെന്നും പറഞ്ഞു. ഒന്നു മുതല്‍ അഞ്ചു മൈക്രോണ്‍ […]

Continue Reading

യു.പി.യില്‍ പാസ്റ്ററെ മര്‍ദ്ദിച്ചശേഷം പോലീസിനെക്കൊണ്ട് അറസ്റ്റു ചെയ്യിച്ചു

യു.പി.യില്‍ പാസ്റ്ററെ മര്‍ദ്ദിച്ചശേഷം പോലീസിനെക്കൊണ്ട് അറസ്റ്റു ചെയ്യിച്ചു മുസഫര്‍നഗര്‍ ‍: യു.പി.യില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിവന്ന പാസ്റ്ററെ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ ക്രൂരമായി മര്‍ദ്ദിച്ചശേഷം പോലീസില്‍ വ്യാജ പരാതി നല്‍കി അറസ്റ്റു ചെയ്യിച്ചു. മുസഫര്‍ നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള സര്‍ധാനയില്‍ പാസ്റ്റര്‍ പാസ്റ്റര്‍ ദീവേന്ദര്‍ പ്രകാശിനു (68) നേരെയാണ് ആക്രമണം ഉണ്ടായത്. ദീവേന്ദര്‍ സര്‍ധാനയിലെ ചില വീടുകളില്‍ സുവിശേഷം അറിയിക്കാനെത്തി. വിവരം അറിഞ്ഞെത്തിയ ഒരു സംഘം ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ദീവേന്ദറിനെ ക്രൂരമായി മര്‍ദ്ദിച്ചു. ചില പ്രദേശ […]

Continue Reading