ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പ്രധാന താവളം വാട്സാപ്പ്

ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പ്രധാന താവളം വാട്സാപ്പ്

ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പ്രധാന താവളം വാട്സാപ്പ് ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ തട്ടിപ്പു നടത്തുന്നവര്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന സാമൂഹ്യ മാധ്യമ പ്ളാറ്റ്ഫോം വാട്സാപ്പ് ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ടെലഗ്രാം, ഇന്‍സ്റ്റഗ്രാം എന്നിവ വഴിയും വ്യാപകമായി തട്ടിപ്പ് നടക്കുന്നുണ്ട്. 2024-ലെ ആദ്യ മൂന്നു മാസം വാട്സാപ്പ് വഴി തട്ടിപ്പ് നേരിട്ടതുമായി ബന്ധപ്പെട്ട് 43,797 പരാതികളാണ് ലഭിച്ചത്. ഇതേ കാലയളവില്‍ ടെലഗ്രാമിനെതിരെ 22,680 പരാതികളും ഇന്‍സ്റ്റഗ്രാമിനെതിരെ 19,800 പരാതികളും ലഭിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സൈബര്‍ ക്രിമിനലുകള്‍ ഗൂഗിള്‍ പ്ളാറ്റ്ഫോമുകളില്‍നിന്നാണ് […]

Continue Reading
ക്രൈസ്തവ വേട്ടയ്ക്കെതിരെ നടപടി എടുക്കണമെന്ന് നാനൂറിലധികം ക്രൈസ്തവ നേതാക്കള്‍

ക്രൈസ്തവ വേട്ടയ്ക്കെതിരെ നടപടി എടുക്കണമെന്ന് നാനൂറിലധികം ക്രൈസ്തവ നേതാക്കള്‍

ക്രൈസ്തവ വേട്ടയ്ക്കെതിരെ നടപടി എടുക്കണമെന്ന് നാനൂറിലധികം ക്രൈസ്തവ നേതാക്കള്‍ ന്യൂഡെല്‍ഹി: രാജ്യത്ത് ക്രൈസ്തവ വേട്ടയ്ക്കെതിരെ അടിയന്തിര നടപടിയെടുക്കണണെന്ന് നാനൂറിലധികം ക്രൈസ്തവ നേതാക്കളും സഭകളും രാഷ്ട്രപതി ദ്രൌപതി മുര്‍മുവിനോടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും ആവശ്യപ്പെട്ടു. തോമസ് ഏബ്രഹാം, ഡേവിഡ് ഒനേസിമു, ജോബ് ലോഹറ, റിച്ചാര്‍ഡ് ഹോവല്‍, മേരി സ്കറിയ, സെഡ്രിക് പ്രകാശ് എസ് ജെ, ജോണ്‍ ദയാല്‍, പ്രകാശ് ലൂയിസ് എസ് ജെ, സെല്‍ഹോ കീഗോ, ഖാര്‍കോന്‍ഗോര്‍, അലന്‍ ബ്രൂക്ക്സ്, കെ. ലേസി മാവോ, അഖിലേഷ് എഡ്ഗര്‍, മൈക്കല്‍ […]

Continue Reading
പൂജാരിമാര്‍ക്കും സിക്ക് പുരോഹിതര്‍ക്കും പ്രതിമാസം 18,000 രൂപ ഓണറേറിയം; പ്രഖ്യാപനവുമായി ആം ആദ്മി പാര്‍ട്ടി

പൂജാരിമാര്‍ക്കും സിക്ക് പുരോഹിതര്‍ക്കും പ്രതിമാസം 18,000 രൂപ ഓണറേറിയം; പ്രഖ്യാപനവുമായി ആം ആദ്മി പാര്‍ട്ടി

പൂജാരിമാര്‍ക്കും സിക്ക് പുരോഹിതര്‍ക്കും പ്രതിമാസം 18,000 രൂപ ഓണറേറിയം; പ്രഖ്യാപനവുമായി ആം ആദ്മി പാര്‍ട്ടി ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ പ്രഖ്യാപനവുമായി ആംആദ്മി പാര്‍ട്ടി. ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്കും ഗുരുദ്വാരകളിലെ പുരോഹിതന്മാര്‍ക്കും ഓണറേറിയം നല്‍കും. അവര്‍ക്ക് പ്രതിമാസം 18,000 രൂപ നല്‍കും. പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളാണ് പ്രഖ്യാപനം നടത്തിയത്. പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന എന്ന പേരിലാണ് പദ്ധതി. രജിസ്ട്രേഷന്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്നു അദ്ദേഹം പറഞ്ഞു. ഇതിനു കീഴില്‍ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്കും ഓണറേറിയം […]

Continue Reading
കുട്ടികള്‍ക്കു ബൈബിളുകള്‍ വിതരണം ചെയ്തതിനു സ്കൂള്‍ അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

കുട്ടികള്‍ക്കു ബൈബിളുകള്‍ വിതരണം ചെയ്തതിനു സ്കൂള്‍ അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

കുട്ടികള്‍ക്കു ബൈബിളുകള്‍ വിതരണം ചെയ്തതിനു സ്കൂള്‍ അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു ക്രിസ്തുമസ് ഗിഫ്റ്റ് ബോക്സുകളില്‍ ബൈബിളുകള്‍ പായ്ക്ക് ചെയ്യുകയും സ്കൂളില്‍ വിതരണം ചെയ്യുകയും ചെയ്തതിനു തെലുങ്കാനയിലെ ഒരു ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ ജോലി ചെയ്യുന്ന ഒരു അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. സ്റ്റേഷനറികള്‍, വെള്ളക്കുപ്പികള്‍, പുതിയ നിയമത്തിന്റെ ഒരു കോപ്പി, അച്ചടിച്ച ക്രിസ്തുമസ്-പുതുവല്‍സര ആശംസകള്‍ തുടങ്ങിയ കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന നൂറോളം ക്രിസ്തുമസ് ഗിഫ്റ്റ് ബോക്സുകള്‍ അദ്ധ്യാപകനായ ഗാലി പുള്ളയ്യ വിതരണം ചെയ്തിരുന്നു. സ്കൂളില്‍ വിതരണം ചെയ്യുന്നതിനായി ഒരു […]

Continue Reading
അച്ഛനാകാന്‍ പ്രാര്‍ത്ഥനയോടെ കോഴിക്കുഞ്ഞിനെ ജീവനോടെ കഴിച്ച യുവാവ് മരിച്ചു

അച്ഛനാകാന്‍ പ്രാര്‍ത്ഥനയോടെ കോഴിക്കുഞ്ഞിനെ ജീവനോടെ കഴിച്ച യുവാവ് മരിച്ചു

അച്ഛനാകാന്‍ പ്രാര്‍ത്ഥനയോടെ കോഴിക്കുഞ്ഞിനെ ജീവനോടെ കഴിച്ച യുവാവ് മരിച്ചു റായ്പൂര്‍: ഛത്തീസ്ഗഢില്‍ കോഴിക്കുഞ്ഞിനെ ജീവനോടെ ഭക്ഷിച്ച യുവാവ് മരിച്ചു. സുര്‍ഗങ്ങ ജില്ലയിലെ ചാന്ദകാലാ ഗ്രാമത്തിലാണ് ആനന്ദ് യാദവ് എന്ന യുവാവ് മരിച്ചത്. അച്ഛനാകാനുള്ള പ്രാര്‍ത്ഥനയുടെ ഭാഗമായാണ് കോഴക്കുഞ്ഞിനെ യുവാവ് ജീവനോടെ കഴിച്ചത്. പിന്നാലെ ശ്വാസതടസ്സം ഉണ്ടാകുകയും ഇയാള്‍ മരണപ്പെടുകയുമായിരുന്നു. പോസ്റ്റുമാര്‍ട്ടത്തിനിടെ കോഴിക്കുഞ്ഞിനെ യുവാവിന്റെ തൊണ്ടയ്ക്കുള്ളില്‍ ജീവനോടെ കണ്ടെത്തിയത് ആശ്ചര്യമുണ്ടാക്കിയെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. യുവാവ് അന്ധവിശ്വാസത്തിനു കീഴ്പ്പെട്ടാണ് കോഴിക്കുഞ്ഞിനെ ഭക്ഷിച്ചതെന്നു നാട്ടുകാര്‍ പറയുന്നു.

Continue Reading
ഇന്‍ഡോര്‍ ജില്ലയില്‍ ഭിക്ഷാടകര്‍ക്ക് പണം നല്‍കിയാല്‍ കേസ്

ഇന്‍ഡോര്‍ ജില്ലയില്‍ ഭിക്ഷാടകര്‍ക്ക് പണം നല്‍കിയാല്‍ കേസ്

ഇന്‍ഡോര്‍ ജില്ലയില്‍ ഭിക്ഷാടകര്‍ക്ക് പണം നല്‍കിയാല്‍ കേസ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയില്‍ ഭിക്ഷാടകര്‍ക്ക് പണം നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നു ജില്ലാ ഭരണകൂടം. ഭിക്ഷാടനം പൂര്‍ണമായി നിരോധിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ജനുവരി 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നടപടികള്‍ക്കു മുന്നോടിയായി ഈ മാസം അവസാനം വരെ ഭിക്ഷാടനത്തിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഇന്‍ഡോര്‍ കളക്ടര്‍ അഷീഷ് സിംഗ് പറഞ്ഞു. ഭിക്ഷാടനത്തിനായി ആളുകളെ ചൂഷണം ചെയ്യുന്ന നിരവധി സംഘങ്ങളെ പിടികൂടിയിട്ടുണ്ട്. ഭിക്ഷാടനത്തിനു ഇരകളാകേണ്ടിവന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള എല്ലാ ഏര്‍പ്പാടുകളും ജില്ലാ […]

Continue Reading
സ്ത്രീധന നിരോധന നിയമം ഭര്‍ത്താക്കന്മാര്‍ക്കെതിരെ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ അനുവദിക്കരുതെന്ന് സുപ്രീം കോടതി

സ്ത്രീധന നിരോധന നിയമം ഭര്‍ത്താക്കന്മാര്‍ക്കെതിരെ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ അനുവദിക്കരുതെന്ന് സുപ്രീം കോടതി

സ്ത്രീധന നിരോധന നിയമം ഭര്‍ത്താക്കന്മാര്‍ക്കെതിരെ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ അനുവദിക്കരുതെന്ന് സുപ്രീം കോടതി ന്യൂഡെല്‍ഹി: സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ കടുത്തവിമര്‍ശനവുമായി സുപ്രീം കോടതി. ഭര്‍ക്കാക്കന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമെതിരെ വ്യക്തി വൈരാദ്യം തീര്‍ക്കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 (എ) വകുപ്പ് ദുരുപയോഗം ചെയ്യാന്‍ അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി. വിവാഹിതയായ സ്ത്രീക്കു ഭര്‍ത്താവിന്റെയും ഭര്‍ത്തൃബന്ധുക്കളുടെയും ശാരീരിക-മാനസിക പീഢനങ്ങളില്‍നിന്നു സംരക്ഷണം നല്‍കുന്ന വകുപ്പാണിത്. ഭാര്യ-ഭര്‍ത്തൃ ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതുമൂലം സ്വാഭീകമായും വ്യക്തി വിരോധം തീര്‍ക്കുന്നതിന് ഈ വകുപ്പ് […]

Continue Reading
അസമില്‍ മതപരിവര്‍ത്തനത്തിനു ശ്രമിച്ചു എന്ന പരാതിയില്‍ പാസ്റ്റര്‍ അറസ്റ്റില്‍

അസമില്‍ മതപരിവര്‍ത്തനത്തിനു ശ്രമിച്ചു എന്ന പരാതിയില്‍ പാസ്റ്റര്‍ അറസ്റ്റില്‍

അസമില്‍ മതപരിവര്‍ത്തനത്തിനു ശ്രമിച്ചു എന്ന പരാതിയില്‍ പാസ്റ്റര്‍ അറസ്റ്റില്‍ വടക്കു കിഴക്കന്‍ സംസ്ഥാനമായ അസമില്‍ പ്രാര്‍ത്ഥനയിലൂടെ ആളുകളെ മതം മാറ്റാന്‍ ശ്രമിച്ചു എന്ന ഗ്രാമവാസികളുടെ പരാതിയെത്തുടര്‍ന്ന് അദ്ധ്യാപകനായി ജോലി ചെയ്യുന്ന ഒരു ബാപ്റ്റിസ്റ്റ് പാസ്റ്ററെ കഴിഞ്ഞ ആഴ്ച അറസ്റ്റു ചെയ്തു. ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍വന്ന അസം ഹീലിംഗ് (തിന്മ തടയല്‍) പ്രാക്ടീസ് ആക്ട് പ്രകാരം ആളുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് സുഖപ്പെടുത്തുവാന്‍ ശ്രമിക്കുന്നത് നിയമവിരുദ്ധമാണ്. നിയമ നിര്‍മ്മാണം ആത്യന്തികമായി അസമില്‍ ക്രിസ്തുമതത്തിന്റെ വ്യാപനം നിയന്ത്രിക്കാനും തടസ്സപ്പെടുത്താനുമുള്ള ശ്രമമാണെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍ ആരോപിക്കുന്നു. […]

Continue Reading
രാജസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന വിരുദ്ധ ബില്ലിനു അംഗീകാരം നല്‍കി

രാജസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന വിരുദ്ധ ബില്ലിനു അംഗീകാരം നല്‍കി

രാജസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന വിരുദ്ധ ബില്ലിനു അംഗീകാരം നല്‍കി ജയ്പൂര്‍: നിര്‍ബന്ധിത മതപരിവര്‍ത്തന വിരുദ്ധ ബില്ലിന് അംഗീകാരം നല്‍കി രാജസ്ഥാന്‍ മന്ത്രി സഭ. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനു ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ ബില്‍ പാസ്സാക്കിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയുടെ അധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭാ യോഗമാണ് ബില്ലിനു അംഗീകാരം നല്‍കിയത്. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം. അനധികൃത മതപരിവര്‍ത്തനം തടയാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ പറഞ്ഞു. ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനത്തെയോ […]

Continue Reading
ഇന്ത്യയില്‍ ഈ വര്‍ഷം ക്രൈസ്തവര്‍ക്കെതിരായി 673 അതിക്രമങ്ങള്‍ നടന്നു

ഇന്ത്യയില്‍ ഈ വര്‍ഷം ക്രൈസ്തവര്‍ക്കെതിരായി 673 അതിക്രമങ്ങള്‍ നടന്നു

ഇന്ത്യയില്‍ ഈ വര്‍ഷം ക്രൈസ്തവര്‍ക്കെതിരായി 673 അതിക്രമങ്ങള്‍ നടന്നു ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ക്രൈസ്തവര്‍ക്കെതിരായി 673 അതിക്രമ സംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ന്യൂഡെല്‍ഹി ആസ്ഥാനമായുള്ള യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ (യു.സി.എഫ്) ഏറ്റവും പുതിയ വയലന്‍സ് മോണിറ്റര്‍ റിപ്പോര്‍ട്ട് 2024 പ്രകാരം രാജ്യത്ത് 28 സംസ്ഥാനങ്ങളില്‍ 23-ലെയും ക്രിസ്ത്യാനികള്‍ ദൈനംദിന വിവേചനവും അക്രമവും സഹിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ക്രിസ്ത്യന്‍ സമൂഹങ്ങളുടെ ഭയാനകമായ യാഥാര്‍ത്ഥ്യത്തെ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുന്നു. ശാരീരിക അതിക്രമങ്ങളും കൊലപാതകങ്ങളും […]

Continue Reading