അരുണാചല്‍ പ്രദേശില്‍ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കും-മുഖ്യമന്ത്രി

Breaking News India

അരുണാചല്‍ പ്രദേശില്‍ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കും-മുഖ്യമന്ത്രി
ഇറ്റാനഗര്‍ ‍: അരുണാചല്‍ പ്രദേശില്‍ നേരത്തെ പാസ്സാക്കിയ മതപരിവര്‍ത്തന നിരോധന ബില്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പേമഖണ്ഡു.

കഴിഞ്ഞ ദിവസം കത്തോലിക്കാ സഭ സംഘടിപ്പിച്ച പ്രേംഭായി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അന്തരിച്ച ഹെന്‍ട്രി ഗയ്ക്വാഡ് എന്ന കത്തോലിക്കാ മിഷണറിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മീറ്റിംഗില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബി.ജെ.പി. നേതാവും ബുദ്ധമത വിശ്വാസികൂടിയായ മുഖ്യമന്ത്രി.

പേമഖണ്ഡു. 1978-ല്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം നിരോധിക്കുവാന്‍ അടുത്ത നിയമ സഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുമെന്നു പറഞ്ഞപ്പോള്‍ 2000-ത്തോളം വരുന്ന സദസ് കൈയ്യടിയോടെ സ്വീകരിച്ചു. മതനിരോധന നിയമം സംസ്ഥാനത്ത് വന്‍ തോതില്‍ ദുരുപയോഗം ചെയ്യുന്നു.

ക്രൈസ്തവര്‍ക്കെതിരായി അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു. മതനിരപേക്ഷ രാജ്യത്ത് ഇത്തരമൊരു നിയമത്തിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ആവശ്യമാണെന്നും അദ്ദേഹം ഓര്‍പ്പിച്ചു. ആരെങ്കിലും മതപരിവര്‍ത്തനം നടത്തിയാല്‍ രണ്ടു വര്‍ഷം വരെ തടവു ശിക്ഷയും 10000 രൂപാ പിഴയുമാണ് ശിക്ഷ.

അരുണാചല്‍ പ്രദേശില്‍ പെന്തക്കോസ്തു സുവിശേഷ വിഹിത സഭകള്‍ക്ക് മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.