വചനത്തിനായുള്ള ആഗ്രഹം

വചനത്തിനായുള്ള ആഗ്രഹം

വചനത്തിനായുള്ള ആഗ്രഹം “അപ്പത്തിനായുള്ള വിശപ്പല്ല, വെള്ളത്തിനായുള്ള ദാഹവുമല്ല യഹോവയുടെ വചനങ്ങളെ കേള്‍ക്കേണ്ടതിനായുള്ള വിശപ്പുതന്നെ” (ആമോസ് 8:11). യഹോവയായ ദൈവം തന്റെ പ്രവാചകനായ ആമോസിലൂടെ അന്നത്തെ വടക്കേ രാജ്യമായ യിസ്രായേലിനു നല്‍കിയ ദൂതുകളിലൊന്നായിരുന്നു ഈ വാക്യം. യിസ്രായേല്‍ ഭരിച്ചിരുന്നത് യൊരോബയാം രണ്ടാമനായിരുന്നു. യിസ്രായേലിന്റെ പ്രമുഖ പട്ടണങ്ങളിലൊന്നായ ബഥേല്‍ അന്നത്തെ യഹൂദന്മാരുടെ പ്രധാന മതപഠന കേന്ദ്രമായിരുന്നു. എന്നിട്ടു പോലും വിഗ്രഹാരാധനയില്‍ അവര്‍ മുന്‍പന്തിയില്‍ത്തന്നെയായിരുന്നു. അവരുടെ ധാര്‍മ്മികതയും ചോര്‍ന്നുപോയിരുന്നു. ആണയിടീല്‍, മോഷണം, അനീതി, പീഢനം, കവര്‍ച്ച, വ്യഭിചാരം, കൊലപാതകങ്ങള്‍ എന്നിവയിലും വളരെ […]

Continue Reading
പകരം വീട്ടുന്ന ജനത (എഡിറ്റോറിയൽ)

പകരം വീട്ടുന്ന ജനത (എഡിറ്റോറിയൽ)

പകരം വീട്ടുന്ന ജനത (എഡിറ്റോറിയൽ) എന്തിനും ഏതിനും അക്രമങ്ങള്‍ കാട്ടുന്ന തലമുറകളാണിന്ന്. സഹോദരങ്ങള്‍ തമ്മില്‍, മാതാപിതാക്കള്‍ തമ്മില്‍ തമ്മില്‍, രാഷ്ട്രീയക്കാര്‍ തമ്മില്‍ തമ്മില്‍, സമുദായങ്ങള്‍ തമ്മില്‍ തമ്മില്‍…. ആര്‍ക്കും പരസ്പരം സ്നേഹമില്ല. ക്രൂരത നിറഞ്ഞ സംഭവങ്ങള്‍ ദിവസേന നാടിനെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യ ജീവന് യാതൊരു വിലയും കല്‍പ്പിക്കാതെയുള്ള കൊലപാതകങ്ങള്‍, ആക്രമിച്ചു പരുക്കേല്‍പ്പിക്കല്‍, മാനഭംഗം തുടങ്ങിയ സംഭവങ്ങള്‍ കൊണ്ട് കേരളം ലോകത്തിനു മുമ്പില്‍ ലജ്ജിച്ചു തലതാഴ്ത്തുന്നു. ഒന്നു പറഞ്ഞു രണ്ടാമത്തേതിനു വാളും കഠാരയും തോക്കുമെടുക്കുന്ന യുവാക്കളാണ് നമ്മുടെ നാട്ടില്‍. […]

Continue Reading
സ്നേഹം നല്‍കുവിന്‍ (എഡിറ്റോറിയൽ)

സ്നേഹം നല്‍കുവിന്‍ (എഡിറ്റോറിയൽ)

സ്നേഹം നല്‍കുവിന്‍ (എഡിറ്റോറിയൽ) സ്വന്തം മാതാപിതാക്കള്‍ പെറ്റു വളര്‍ത്തിയ മക്കളെ കൊല്ലുന്ന കാലമാണിത്. യാതൊരു മനഃസാക്ഷിയോ ദയയോ ഇല്ലാതെ മൃഗങ്ങളെ കൊല്ലുന്ന ലാഘവത്തോടെ തങ്ങളുടെ രക്തത്തില്‍ പിറന്ന തലമുറകളെ നശിപ്പിക്കുന്നത് ഏറ്റവും മ്ളേച്ഛകരമായ നടപടികളാണ്. അപ്പന്‍ കാമുകിക്കും, രണ്ടാം ഭാര്യയ്ക്കും, അമ്മ കാമുകനും രണ്ടാം ഭര്‍ത്താവിനും ഒപ്പം താമസിക്കുവാനുള്ള വെമ്പലില്‍ സ്വന്തം മക്കളെ കൊല ചെയ്യുന്നു. ടെലിവിഷന്‍ ഓണ്‍ ചെയ്ത് വാര്‍ത്ത വെച്ചാലും രാവിലെ ദിനപത്രം തുറന്നു നോക്കുമ്പോഴും കാണുന്ന വാര്‍ത്തകളില്‍ പ്രധാനം ഇത്തരം സംഭവങ്ങള്‍ തന്നെയാണ്. […]

Continue Reading
ശക്തിയുള്ള വചനം (എഡിറ്റോറിയൽ)

ശക്തിയുള്ള വചനം (എഡിറ്റോറിയൽ)

ശക്തിയുള്ള വചനം ദൈവവചനത്തിനു ശക്തിയുണ്ട്. മനുഷ്യന്റെ ഹൃദയാന്തരാളത്തിലേക്ക് തുളഞ്ഞ് ഇറങ്ങുന്നതിനും മനുഷ്യന്റെ ലക്ഷ്യങ്ങളേയും ആഗ്രഹങ്ങളേയും ലാക്കിനേയും ഇച്ഛാശക്തിയേയും വേര്‍തിരിക്കുവാനും ദൈവവചനത്തിനു കഴിയും. (എബ്രാ. 4:12). നമുക്കു പലപ്പോഴും എന്തുചെയ്യണമെന്നറിയാതെ തരിച്ചു നില്‍ക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. നാം അജ്ഞരോ ബലഹീനരോ ആയിത്തീരുന്ന സമയത്ത് നമ്മെ ഉണര്‍ത്തുവാനും ശക്തീകരിക്കുവാനും പ്രവര്‍ത്തിപ്പിക്കുവാനും ദൈവവചനത്തിനു സാധിക്കുന്നു. ബൈബിള്‍ മനുഷ്യ ജീവിതങ്ങള്‍ക്ക് വഴികാട്ടിയാണ്. ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നും എന്തു ചെയ്യണമെന്നും എന്തായിത്തീരുമെന്നുമൊക്കെ വളരെ വ്യക്തമാക്കിത്തരുന്നു. ഈ ഭൂമിയിലെ മറ്റാരുടെയും സഹായമില്ലാതെതന്നെ നമുക്കു സന്തോഷവും […]

Continue Reading
നന്ദിയുള്ളവരായിരിക്കുക

നന്ദിയുള്ളവരായിരിക്കുക

നന്ദിയുള്ളവരായിരിക്കുക ദൈവമക്കളായ നാം ദൈവത്തിനു മുന്‍പാകെ വന്‍ പ്രതീക്ഷകളുമായി ജീവിക്കുന്നവരാണ്. ദൈവം രോഗത്തില്‍ നിന്നും ശാപത്തില്‍ നിന്നും വിടുവിച്ചു സകലവിധ നന്മകളും നമുക്ക് പകര്‍ന്ന് തരുന്നവനാണ് എന്നുള്ള ബോധ്യം നമ്മിലുണ്ട്. പക്ഷേ പലപ്പോഴും ദൈവം ചൊരിഞ്ഞ നന്മകളും അനുഗ്രഹങ്ങളും നാം വിസ്മരിച്ചുകൊണ്ട് അവയ്ക്ക് സ്തുതി സ്തോത്രം അര്‍പ്പിക്കാതെ വീണ്ടും പുതിയ പലകാര്യങ്ങളുമായി ദൈവസന്നിധിയില്‍ കടന്നു ചെല്ലുകയാണ് പതിവ്. അതായത് ദൈവത്തില്‍നിന്നും എപ്പോഴും എന്തെങ്കിലും വാങ്ങുക എന്നതുമാത്രമാണ് പലരുടെയും രീതി. എന്നാല്‍ അപ്പോസ്തോലനായ പൌലോസ് പറയുന്നത് ശ്രദ്ധിക്കുക, സ്വര്‍ഗ്ഗത്തിലെ […]

Continue Reading
ക്രിസ്തുവില്‍ ഉള്ള സ്നേഹം

ക്രിസ്തുവില്‍ ഉള്ള സ്നേഹം

ക്രിസ്തുവില്‍ ഉള്ള സ്നേഹം മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം അറ്റുപോകുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം തകരുന്നു. ഇതൊക്കെ സര്‍വ്വസാധാരണമല്ലേ എന്നു ചിലരൊക്കെ ചോദിക്കാറുണ്ട്. നാട്ടുനടപ്പു നമ്മുടെ ഭവനങ്ങളില്‍ ആവശ്യമില്ല. കുടുംബത്തിലെ അംഗങ്ങളുടെ രക്തബന്ധവും സനേഹബന്ധവുമൊക്കെ നാം തന്നെ നിലനിര്‍ത്തേണം. ദൈവം അറിഞ്ഞുകൊണ്ടു മനുഷ്യനു വരുത്തിവെച്ച പദ്ധതികളുടെ ഒരു ക്രമീകരണമാണ് കുടുംബം എന്നത്. ഇതൊരു വ്യവസ്ഥയാണ്. ദൈവീക വ്യവസ്ഥ. ഏദന്‍ തോട്ടത്തില്‍ മനുഷ്യന്‍ ‍(ആദാം) ഏകനായിരിക്കുന്നതു നന്നല്ല എന്ന് ദൈവത്തിനു തോന്നിയതിനാല്‍ തക്ക ഒരു തുണയെ ദൈവം […]

Continue Reading
പ്രതിസന്ധിയില്‍ വീഴാതെ നില്‍ക്കുക

പ്രതിസന്ധിയില്‍ വീഴാതെ നില്‍ക്കുക

പ്രതിസന്ധിയില്‍ വീഴാതെ നില്‍ക്കുക ലോകത്ത് ഇന്ന് ക്രൈസ്തവര്‍ വലിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളിലും ഭൂരിപക്ഷ മതക്കാരില്‍നിന്നും ഭരണകൂടങ്ങളില്‍നിന്നും ഒരുപോലെ പീഢനങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കൂട്ടക്കൊലകളും, തട്ടിക്കൊണ്ടുപോകലും, നാടുകടത്തലുമൊക്കെ ഇന്നു വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. അന്ധമായ ക്രൈസ്തവ വിരോധത്തിന്റെ പേരിലാണ് ഇതൊക്കെ നടക്കുന്നത്. ചില ഭീകര സംഘടനകള്‍ പാരമ്പര്യമായ പാശ്ചാത്യ വിരോധത്തിന്റെ പേരിലും നിരപരാധികളായ ക്രൈസ്തവരെ പീഢിപ്പിച്ചുകൊണ്ടിരിക്കുന്നു. കൊലപാതകങ്ങളും, അക്രമങ്ങളും നിര്‍ദ്ദാക്ഷിണ്യം തുടരുകയാണ്. ക്രൈസ്തവ വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുന്ന ദൈവജനം തങ്ങളുടെ നാടും വീടും ഉപേക്ഷിക്കേണ്ടി വന്നിട്ടും വിലയേറിയ […]

Continue Reading
നന്മയില്ലാത്ത ജനം

നന്മയില്ലാത്ത ജനം

നന്മയില്ലാത്ത ജനം ഇന്ന് സമൂഹത്തില്‍ കൊലപാതകങ്ങളും അക്രമങ്ങളും എണ്ണമില്ലാതെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിസ്സാരമായ കാര്യങ്ങളാണ് പലപ്പോഴും കൊലപാതകങ്ങളില്‍ അവസാനിക്കുന്നത്. അത്രയ്ക്കു വലുതായിരിക്കുന്ന മനുഷ്യന്റെ കോപം. അസൂയ, പക, നിരാശ, സാമ്പത്തിക ബുദ്ധിമുട്ട്, മാനസ്സിക പ്രശ്നങ്ങള്‍ എന്നിവ മൂലമാണ് പലപ്പോഴും കോപത്തിനും വിദ്വേഷത്തിനും പിന്നില്‍ ജ്വലിക്കുന്ന സന്ദര്‍ഭങ്ങള്‍ ‍. ചെറിയ പ്രശ്നങ്ങള്‍ ആയാലും വലിയ പ്രശ്നങ്ങള്‍ ആയാലും പരിഹരിക്കാന്‍ പറ്റാവുന്ന കാര്യങ്ങളേ ഉള്ളൂ. ഇവിടെ നിയമങ്ങളും നിയമപാലകരും ഒക്കെയുള്ളപ്പോള്‍ അതിലേക്ക് ഒന്നും കൂടാതെതന്നെ സ്വയം പ്രശ്നങ്ങള്‍ ഏറ്റെടുത്ത് കൈകാര്യം ചെയ്യുമ്പോഴാണ് […]

Continue Reading
സ്നേഹത്തില്‍ വസിക്കുക

സ്നേഹത്തില്‍ വസിക്കുക

സ്നേഹത്തില്‍ വസിക്കുക ഈ ലോകം പല അധര്‍മ്മംകൊണ്ടും നിറഞ്ഞിരിക്കുകയാണ്. പല ഭവനങ്ങളിലും, സമൂഹത്തില്‍ ‍, ഭരണ കേന്ദ്രങ്ങളില്‍ എന്നുവേണ്ട ഒട്ടുമിക്ക മേഖലകളിലും അധര്‍മ്മം കൊടികുത്തി വാഴുന്നു. മനുഷ്യര്‍ പരസ്പരം പോര്‍വിളിക്കുന്നു. ആക്രമിക്കുന്നു. പല ഭവനങ്ങളിലും ഇന്ന് ഇത് ദൃശ്യമാണ്. പീഢനങ്ങള്‍ ‍, കൊലപാതകങ്ങള്‍ ഇവയൊക്കെ ഇന്നു പുതുമയല്ല. അച്ഛനും, അമ്മയും ഇന്നു മക്കളെ കൊല്ലുന്നു. അവരെ അധാര്‍മ്മികതയ്ക്കു പ്രേരിപ്പിക്കുന്നു. ചില ഭാര്യാ ഭര്‍തൃബന്ധവും ഈ നിലയില്‍ത്തന്നെയാണ്. ഇതിന്റെയെല്ലാം പിമ്പില്‍ സ്നേഹമില്ലായ്മയാണ് കാരണം. ദൈവം ഹൃദയത്തില്‍ വസിക്കാത്തതുകൊണ്ടാണ് അധര്‍മ്മം […]

Continue Reading
ചുമടു താങ്ങുന്നവര്‍

ചുമടു താങ്ങുന്നവര്‍

ചുമടു താങ്ങുന്നവര്‍ ഇന്ന് ലോകത്ത് സംഘടിത ശക്തികള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. തൊഴില്‍ മേഖലകളിലും പൊതുരംഗത്തും ഐക്യത്തിന്റെ കാഹളം ഊതിക്കൊണ്ട് വിവിധ സംഘടനകള്‍ പ്രവര്‍ത്തിച്ചു വരുന്നു. തൊഴിലാളികളുടെ സംരക്ഷണത്തിനും അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനുമാണ് യൂണിയനുകള്‍ രൂപീകരിക്കുന്നതെങ്കില്‍ തൊഴില്‍ ഉടമകള്‍ക്കും ഇന്നു അവരുടേതായ ആവശ്യങ്ങളും അവകാശങ്ങളും നിലനിര്‍ത്താനും നേടിഎടുക്കാനും യൂണിയനുകള്‍ ഉണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ എന്തിനും ഏതിനും, 100 പേര്‍ ഉള്ള ഒരു ചെറിയ സമൂഹത്തിനുപോലും സംഘടനകള്‍ രൂപംകൊള്ളുന്ന കാലമാണിത്. എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെ. തങ്ങളുടെ ന്യായമായ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കുക, നേടിയെടുക്കുക എന്നതുമാത്രം. […]

Continue Reading