ഗാസയിലെ ക്രിസ്ത്യന്‍ സാന്നിദ്ധ്യം അപ്രത്യക്ഷമാകാന്‍ സാദ്ധ്യത
ഗാസസിറ്റി: ആറ് മാസത്തിലേറേ നീണ്ട യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തകര്‍ന്നു തരിപ്പണമായ ഗാസയില്‍ ന്യൂനപക്ഷ സമൂഹമായ ക്രൈസ്തവ സമൂഹം ഓര്‍മ്മയാകുമോ എന്നു ക്രൈസ്തവ ലോകം ആശങ്കപ്പെടുന്നു. ഗാസയുടെ 35 ശതമാനം കെട്ടിടങ്ങളും നശിച്ചു.
ഇതുവരെയായി ആയിരക്കണക്കിനു ആളുകള്‍ (എല്ലാ ഭാഗങ്ങളും ഉള്‍പ്പെടെ) കൊല്ലപ്പെട്ടു. നിരവധി ജില്ലകള്‍ കൊടും പട്ടിണിയിലാണ്. ജനങ്ങള്‍ക്ക് ഇവരുടെ വീടുകളും ഉപജീവനമാര്‍ഗ്ഗങ്ങളും ഇല്ലാതായതിനാല്‍ ഭൂരിപക്ഷവും പാലായനം ചെയ്തു.
ഗാസയില്‍ ഒക്ടോബറിനു മുമ്പു വരെ ക്രൈസ്തവര്‍ 3000 ത്തോളമായിരുന്നു. യുദ്ധത്തിനു തൊട്ടുമുമ്പ് ആയിരത്തോളം ക്രൈസ്തവര്‍ തങ്ങളുടെ ജന്മ നാട് ഉപേക്ഷിച്ച് മറ്റിടങ്ങളില്‍ പോകുവാന്‍ അപേക്ഷിക്കുകയും രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.
ഗാസയില്‍നിന്നുള്ള യാത്ര എളുപ്പമല്ല. അതിര്‍ത്തിയിലേക്കുള്ള യാത്രയ്ക്കിടെ കനത്ത വെയിലും സൂര്യാഘാത അപകടങ്ങളും ജനത്തെ വലയ്ക്കുന്നു. ഭൂരിഭാഗം മുസ്ളീം ആധിപത്യമുള്ള തെക്ക് അതിര്‍ത്തി പട്ടണമായ റാഫയില്‍ ഒരു മതന്യൂനപക്ഷമെന്ന നിലയില്‍ തങ്ങാന്‍ പല ക്രിസ്ത്യാനികളും ഭയപ്പെടുന്നു.
അതുപോലെ തന്നെ ഈ പ്രദേശത്ത് യിസ്രായേല്‍ സൈനികരുടെ ക്രോസ് ഫയറില്‍ പിടിക്കപ്പെടുമോ എന്ന ഭീഷണിയും നിലനില്‍ക്കുന്നു. യുദ്ധം കാരണം ക്രിസ്ത്യാനികള്‍ വന്‍ തോതില്‍ ഗാസ വിടുന്നുണ്ടെങ്കിലും ഇപ്പോഴും പലരും ജന്മ നാട്ടില്‍ പിടിച്ചു നില്‍ക്കുന്നുമുണ്ട്.
പലസ്തീന്‍ രാഷ്ട്ര വാദവും ഗാസയില്‍നിന്നുള്ള ക്രിസ്ത്യാനികളെ പാലായനം ചെയ്യുവാനുള്ള നടപടികളെ ത്വരിതപ്പെടുത്താന്‍ സ്വാധീനിച്ചിട്ടുണ്ട്.
നിലവിലെ ഈ സാഹചര്യം തുടരുകയാണെങ്കില്‍ ഗാസയിലെ ഏകദേശം 2000 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ സമൂഹം പൂര്‍ണ്ണമായും അപ്രത്യക്ഷമാകുമെന്നാണ് ചിലര്‍ ഭയപ്പെടുന്നത്.