ന്യൂനപപക്ഷ ക്ഷേമ പദ്ധതി ഹിന്ദുക്കള്‍ക്കെതിരല്ല: കേന്ദ്ര സര്‍ക്കാര്‍

ന്യൂനപപക്ഷ ക്ഷേമ പദ്ധതി ഹിന്ദുക്കള്‍ക്കെതിരല്ല: കേന്ദ്ര സര്‍ക്കാര്‍

ന്യൂനപപക്ഷ ക്ഷേമ പദ്ധതി ഹിന്ദുക്കള്‍ക്കെതിരല്ല കേന്ദ്ര സര്‍ക്കാര്‍ ന്യൂഡെല്‍ഹി: മതന്യൂനപക്ഷങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ ഹിന്ദു സമൂഹത്തിന്റെ അവകാശങ്ങള്‍ ഹനിക്കുന്നതല്ലെന്നും അത് തുല്യതയുടെ നിഷേധമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അസമത്വങ്ങള്‍ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കായി വിവിധ ക്ഷേമ പദ്ധതികള്‍ ആവിഷ്ക്കരിച്ചത്. വിദ്യാഭ്യാസം, തൊഴിലവസരം, നൈപുണ്യ വികസനം, സംരംഭകത്വ വികസനം തുടങ്ങിയ കാര്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവസരം ഉറപ്പാക്കാനാണ് ഇതെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഹിന്ദുക്കള്‍ക്ക് നിഷേധിക്കുന്നത് ഭരണഘടനാ […]

Continue Reading
ഈ ലോകത്തിന്റെ കാവല്‍ക്കാര്‍

ഈ ലോകത്തിന്റെ കാവല്‍ക്കാര്‍

ഈ ലോകത്തിന്റെ കാവല്‍ക്കാര്‍ ഇന്ന് നാട്ടില്‍ പ്രധാനപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ക്കും സെക്യൂരിറ്റിക്കാരെ (കാവല്‍ ക്കാര്‍ ‍) നിയമിക്കുന്നു. അവര്‍ ആ സ്ഥാപനത്തിന് കാവലും സംരക്ഷണവും നല്‍കുന്നു. മോഷ്ടാക്കളോ ശത്രുക്കളോ അകത്തു പ്രവേശിച്ചാല്‍ അനുവദിക്കാതെയും സ്ഥാപനത്തില്‍ വരുന്ന കസ്റ്റമേഴ്സിന് സംരക്ഷണവും നല്കുവാനുമാണ് ഇത്തരം കാവല്‍ക്കാരെ നിര്‍ത്തുന്നത്. അവര്‍ സദാ സമയവും ജാഗരൂകരായിരിക്കണം. ഡ്യൂട്ടി സമയത്ത് മറ്റ് കാര്യങ്ങളില്‍ ഇടപെടാനോ അശ്രദ്ധയോടുകൂടി ഇരിക്കുവാനോ കാവല്‍ക്കാരെ അനുവദിക്കുന്നില്ല. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തങ്ങളുടെ മനവും ശരീരവും ഒരുപോലെ സ്ഥാപനത്തിനു അകത്തും പുറത്തും സമര്‍പ്പിക്കപ്പെട്ടവരാണ് […]

Continue Reading
'പ്രെഗ്നന്‍സി ബൈബിള്‍ ‍' എന്ന പുസ്തകത്തിനെതിരെ പോലീസില്‍ പരാതി

‘പ്രെഗ്നന്‍സി ബൈബിള്‍ ‍’ എന്ന പുസ്തകത്തിനെതിരെ പോലീസില്‍ പരാതി

‘പ്രെഗ്നന്‍സി ബൈബിള്‍ ‍’ എന്ന പുസ്തകത്തിനെതിരെ പോലീസില്‍ പരാതി ബീഡ്: കരീന കപൂര്‍ എഴുതിയ പ്രെഗ്നന്‍സി ബൈബിള്‍ എന്ന പുസ്തകത്തിനെതിരെ മഹാരാഷ്ട്രയിലെ ബീഡിലെ ക്രൈസ്തവ സംഘടന പോലീസില്‍ പരാതി നല്‍കി. പുസ്തകത്തിന്റെ തലക്കെട്ടിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചാണ് നടിക്കെതിരെയും മറ്റു രണ്ടു പേര്‍ക്കെതിരെയും ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ് പ്രസിഡന്റ് ആശിഷ് ഷിന്‍ഡെ പരാതി സമര്‍പ്പിച്ചത്. കരീന കപൂര്‍ ‍, അദീതിഷാ, ഭീംജാനിയും ചേര്‍ന്ന് രചിച്ച പുസ്തകം ജഗ്ഗര്‍നട്ട് ബുക്സ് ആണ് പുറത്തിറക്കിയത്. ബൈബിള്‍ എന്ന വിശുദ്ധ പദം […]

Continue Reading
നൈജീരിയായില്‍ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ ആക്രമണം; 18 മരണം

നൈജീരിയായില്‍ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ ആക്രമണം; 18 മരണം

നൈജീരിയായില്‍ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ ആക്രമണം; 18 മരണം കടുന: ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ ക്രിസ്ത്യാനികള്‍ താമസിക്കുന്ന രണ്ടു ഗ്രാമങ്ങളില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 18 വിശ്വാസികള്‍ കൊല്ലപ്പെട്ടു. ജൂലൈ 11-ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കഡുന സംസ്ഥാനത്ത് സാണ്ടോ കതാഫിലെ മകരാവു ഗ്രാമത്തില്‍ സായുധരായ. ഫുലാനി മുസ്ളീം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 9 ക്രൈസ്തവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇവിടത്തെ നിരവധി വീടുകള്‍ അക്രമികള്‍ തകര്‍ക്കുകയുണ്ടായി പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ജൂലൈ 9-ന് പുലര്‍ച്ചെ സമീപഗ്രാമമായ […]

Continue Reading
ഷെയ്ക്കിന്റെ കുടുംബത്തില്‍നിന്നും വിശ്വാസത്തില്‍വന്ന യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

ഷെയ്ക്കിന്റെ കുടുംബത്തില്‍നിന്നും വിശ്വാസത്തില്‍വന്ന യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

ഷെയ്ക്കിന്റെ കുടുംബത്തില്‍നിന്നും വിശ്വാസത്തില്‍വന്ന യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം നെയ്റോബി: കിഴക്കന്‍ ഉഗാണ്ടയില്‍ മുസ്ളീം ഷെയ്ക്കിന്റെ കുടുംബത്തില്‍നിന്നും യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച യുവാവിനെ സഹോദരന്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. ജൂണ്‍ 27-ന് കിബുക്കു ജില്ലയില്‍ നങ്കോടോയിലാണ് സംഭവം. ഷെയ്ക്കും ഹാജിമാരുമൊക്കെയുള്ള യാഥാസ്ഥിക മുസ്ളീം കുടുംബത്തില്‍നിന്നും അടുത്തകാലത്ത് ക്രിസ്ത്യാനിയായ അബുദ്ളവാലി കിജ്വാലേ (39) എന്ന യുവാവിനെയാണ് സഹോദരന്‍ മുസോഗ മുര്‍ഷിദ് വടിവാളുകൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. അബുദ്ളവാലി പതിവായി ക്രിസ്ത്യന്‍ റേഡിയോയിലൂടെ ക്രിസ്ത്യന്‍ പരിപാടികള്‍ കേള്‍ക്കാറുണ്ടായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട മുസോഗ “നീ […]

Continue Reading
മക്കള്‍ ദൈവം തരുന്ന പ്രതിഫലം

മക്കള്‍ ദൈവം തരുന്ന പ്രതിഫലം

മക്കള്‍ ദൈവം തരുന്ന പ്രതിഫലം കേരളത്തില്‍ പുതിയ പുതിയ അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങളേക്കാളും ക്രൂരമായി നടക്കുന്നത് സ്വന്തം ഭവനത്തിലെ അതിക്രമങ്ങളാണ്. പിതാക്കന്മാര്‍ സ്വന്തം മക്കളെ അതിക്രൂരമായി പീഢിപ്പിക്കുകയോ കൊലചെയ്യുകയോ ചെയ്യുന്നു. ഈ അടുത്ത കാലങ്ങളില്‍ ഇത്തര ത്തിലുള്ള വാര്‍ത്തകള്‍ പെരുകി വരികയാണ്. നിസ്സാര കാര്യങ്ങള്‍ ക്കു പോലും മാതാപിതാക്കള്‍ കുട്ടികളെ വിഷമിപ്പിക്കുന്നു. അവരെ ഉപേക്ഷിച്ചു പുതിയ ദാമ്പത്യ ജീവിതം നയിക്കുന്നവരുമുണ്ട്. പിഞ്ചുകുഞ്ഞുങ്ങളെ റോഡരുകിലും ചവിട്ടുകൊട്ടകളിലും ഉപേക്ഷിക്കുന്ന അമ്മമാരുമുണ്ട്. മദ്യലഹരിയില്‍ കുഞ്ഞുങ്ങളെ കൊലചെയ്യുന്ന വാര്‍ത്തകളും വര്‍ദ്ധിക്കുന്നു. മാതാപിതാക്കള്‍ […]

Continue Reading
ഡാവിഞ്ചിയുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളെ കണ്ടെത്തി

ഡാവിഞ്ചിയുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളെ കണ്ടെത്തി

ഡാവിഞ്ചിയുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളെ കണ്ടെത്തി റോം: ലോകപ്രശസ്ത ബഹുമുഖ പ്രതിഭയായിരുന്ന ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ജീവിച്ചിരിക്കുന്ന ഏതാനും ബന്ധുക്കളെ ഇറ്റലിയില്‍ കണ്ടെത്തിയതായി ഗവേഷകര്‍ ‍. അഞ്ച് നൂറ്റാണ്ടു മുമ്പ് ജീവിച്ചിരുന്ന ഡാവിഞ്ചിയുടെ ബന്ധുക്കള്‍ എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ഏതാനും പേര്‍ ഇന്നും ഇറ്റലിയിലുണ്ടെന്നാണ് ഗവേഷകര്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. മൊണോലിസ, ദ ലാസ്റ്റ് സപ്പര്‍ തുടങ്ങിയ വിഖ്യാത രചനകളിലൂടെ ലോകപ്രശസ്തനായ ഡാവിഞ്ചിയുടെ കുടുബ പേരുകളെക്കുറിച്ചുള്ള വിവരം ഹ്യൂമന്‍ എവല്യൂഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച വിശാലമായ പുതിയ പഠന […]

Continue Reading
യെരുശലേമില്‍ 2000 വര്‍ഷം മുമ്പുള്ള നഗരഹാള്‍ വെളിച്ചം കണ്ടു

യെരുശലേമില്‍ 2000 വര്‍ഷം മുമ്പുള്ള നഗരഹാള്‍ വെളിച്ചം കണ്ടു

യെരുശലേമില്‍ 2000 വര്‍ഷം മുമ്പുള്ള നഗരഹാള്‍ വെളിച്ചം കണ്ടു യെരുശലേം: പഴയ യെരുശലേം നഗരത്തില്‍ 2000 വര്‍ഷം മുമ്പ് പണിത ഭൂഗര്‍ഭ ആഡംബര നഗര ഹാള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. രണ്ടാം യെരുശലേം ദൈവാലയ കാലത്ത് ഉപയോഗിച്ചിരുന്ന ഈ പൊതുഹാള്‍ യെരുശലേമിലെ പടിഞ്ഞാറന്‍ മതിലിനു സമീപമാണ് യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയുടെ ഗവേഷകര്‍ കണ്ടെത്തിയത്. അന്നത്തെ കാലത്ത് യിസ്രായേലില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് കൂടിവരവിനും മറ്റും ഉപയോഗിച്ചിരിക്കാമെന്നാണ് പര്യവേഷണ സംഘത്തിനു നേതൃത്വം നല്‍കിയ ഷ്ളോമിത് വെക്സ്ളന്‍ ബദോള പറയുന്നത്. യഥാര്‍ത്ഥത്തില്‍ […]

Continue Reading
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ 19-ാമത് പ്രാര്‍ത്ഥനാ സംഗമം

ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ 19-ാമത് പ്രാര്‍ത്ഥനാ സംഗമം

ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം 2021 ജൂലൈ 25, ഞായര്‍ വൈകിട്ട് 4 മുതല്‍ കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം 2021ജൂലൈ 25, ഞായര്‍ വൈകിട്ട് 4 മുതല്‍ 5.30 വരെ നടക്കും. ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും പ്രയർ ബോർഡ്‌ ചെയർമാനുമായ പാസ്റ്റർ ജോണ്‍ റിച്ചാര്‍ഡ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ ജോൺ ജോർജ് (പ്രസിഡന്റ്‌, ഐപിസി […]

Continue Reading
പാസ്റ്റർ ഡി. ശാമുവേൽ (86) നിത്യതയിൽ

പാസ്റ്റർ ഡി. ശാമുവേൽ (86) നിത്യതയിൽ

പാസ്റ്റർ ഡി. ശാമുവേൽ (86) നിത്യതയിൽ പാലക്കാട്: വടക്കഞ്ചേരി, വാൽക്കുളമ്പ് ഇടയച്ചിറ കുടുംബാംഗവും ഇന്ത്യ പെന്തെകൊസ്ത് ദൈവസഭയുടെ മുതിർന്ന ശുശ്രുഷകനുമായ പാസ്റ്റർ ഡി. ശാമുവേൽ (86) നിത്യതയിൽ ചേർക്കപ്പെട്ടു. ദൈവസഭയുടെ വളർച്ചയ്ക്കായി അഹോരാത്രം പ്രയത്നിക്കുകയും, മലബാർ മേഖലയുടെ, വിവിധ സഭകളിൽ, ശുശ്രുഷകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് പാസ്റ്റർ ഡി.ശാമുവേൽ. പ്രിയ കർതൃദാസന്റെ സംസ്കാരം, ജൂലൈ 22ന് (ഇന്ന്) വൈകുന്നേരം 3മണിക്ക് കണിച്ചപ്പരുതയിലെ ഭവനത്തിലെ ശുശ്രുഷയ്ക്ക് ശേഷം സഭ സെമിത്തേരിയിൽ. സഹധർമ്മിണി : സാറാമ്മ

Continue Reading