തട്ടിക്കൊണ്ടുപോയ പാസ്റ്ററെ ഭീകരര്‍ വിട്ടയച്ചു

തട്ടിക്കൊണ്ടുപോയ പാസ്റ്ററെ ഭീകരര്‍ വിട്ടയച്ചു

തട്ടിക്കൊണ്ടുപോയ പാസ്റ്ററെ ഭീകരര്‍ വിട്ടയച്ചു ബോര്‍ണോ: നൈജീരിയായില്‍ ബോകോഹറാം സംഘടനയില്‍പ്പെട്ട ഭീകരര്‍ തട്ടിക്കൊണ്ടുപോയ പാസ്റ്റര്‍ ബുലുസ് യികുരുവിനെ തടങ്കലില്‍നിന്നു വിട്ടയച്ചതായി മാര്‍ച്ച് 2-ന് സ്ഥിരീകരിച്ചു. ഡിസംബര്‍ 24-ന് ബോര്‍ണോ സംസ്ഥാനത്തെ ചിബോക്ക് നഗരത്തിനു സമീപമുള്ള പെമി ഗ്രാമത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 11 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരുന്നു. ട്രക്കുകളിലും മോട്ടോര്‍ ബൈക്കുകളിലുമായെത്തിയ അക്രമികള്‍ വെടി ഉതിര്‍ക്കുകയായിരുന്നു. വീടുകള്‍ക്കും തീവെച്ചിരുന്നു. ഈ സമയത്ത് പാസ്റ്റര്‍ ബുലുസിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അതിനുശേഷം അജ്ഞാത കേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 24-ന് പാസ്റ്ററെ […]

Continue Reading
ഭീകരുടെ തടങ്കലില്‍ ദൈവത്തെ പാടി സ്തുതിച്ച് പെണ്‍കുട്ടികള്‍

ഭീകരുടെ തടങ്കലില്‍ ദൈവത്തെ പാടി സ്തുതിച്ച് പെണ്‍കുട്ടികള്‍

ഭീകരുടെ തടങ്കലില്‍ ദൈവത്തെ പാടി സ്തുതിച്ച് പെണ്‍കുട്ടികള്‍ ബെന്യു: ഭീകരരുടെ തടങ്കലില്‍ 3 വര്‍ഷക്കാലം ദുരിതങ്ങളും പീഢനങ്ങളും സഹിച്ചപ്പോള്‍ ആ പെണ്‍കുട്ടികള്‍ ദൈവത്തെ പാടി സ്തുതിക്കാന്‍ മറന്നില്ല. 2014 ഏപ്രില്‍ മാസത്തില്‍ ലോകത്തെത്തന്നെ ഞെട്ടിച്ച ആ ഭീകര സംഭവം നടന്നത് നൈജീരിയായില്‍ ആയിരുന്നു. ചിബോക്കിലെ ഗവണ്മെന്റ് സെക്കണ്ടറി സ്കൂളില്‍നിന്നും ബോക്കോഹറാം സംഘടനയില്‍പ്പെട്ട ആയുധധാരികളായ ഭീകരര്‍ 270 പെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയത്. വനാന്തരങ്ങളില്‍ എവിടെയോ തടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നു. ഭൂരിപക്ഷവും ക്രിസ്ത്യന്‍ പെണ്‍കുട്ടികളായ കൌമാരക്കാരെ ഭീകരര്‍ ഇസ്ളാം മതത്തിലേക്കു പരിവര്‍ത്തനത്തിനു […]

Continue Reading
ഇമാമിന്റെ ഭാര്യ ക്രിസ്തുവിങ്കലേക്കു വന്നതിന് 3 പെണ്‍കുട്ടികളെ ഉപദ്രവിച്ചു

ഇമാമിന്റെ ഭാര്യ ക്രിസ്തുവിങ്കലേക്കു വന്നതിന് 3 പെണ്‍കുട്ടികളെ ഉപദ്രവിച്ചു

ഇമാമിന്റെ ഭാര്യ ക്രിസ്തുവിങ്കലേക്കു വന്നതിന് 3 പെണ്‍കുട്ടികളെ ഉപദ്രവിച്ചു കമ്പാല: ഉഗാണ്ടയില്‍ മുസ്ളീം ഇമാമിന്റെ ഭാര്യ രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ സ്വീകരിച്ചതിന് പ്രതികാരമായി സഭയിലെ ചര്‍ച്ച് പാസ്റ്ററുടെ ബന്ധുക്കളായ 3 പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി. പടിഞ്ഞാറന്‍ ഉഗാണ്ടയിലെ കിസിസി ജില്ലയിലെ മുമ്പാസ ഗ്രാമത്തില്‍ ഫെബ്രുവരി 16-നായിരുന്നു സംഭവം. ചര്‍ച്ചിന്റെ പാസ്റ്ററുടെ പ്രവര്‍ത്തന ഫലമായി മോസ്ക്കിലെ ഇമാമിന്റെ ഭാര്യ മറിയം മബബു ജനുവരി 30-ന് രക്ഷിക്കപ്പെട്ടു. തുടര്‍ന്ന് ഫെബ്രുവരി 6-ന് സ്നാനമേറ്റു. ഇതില്‍ പ്രകോപിതനായി ഇമാം ചര്‍ച്ചില്‍ ആരാധന നടക്കുന്ന സമയത്ത് […]

Continue Reading
എറിത്രിയയില്‍ 70 വിശ്വാസികള്‍ക്കുകൂടി ജയില്‍ മോചനം

എറിത്രിയയില്‍ 70 വിശ്വാസികള്‍ക്കുകൂടി ജയില്‍ മോചനം

എറിത്രിയയില്‍ 70 വിശ്വാസികള്‍ക്കുകൂടി ജയില്‍ മോചനം അസ്മാര: ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ അനധികൃതമായി വര്‍ഷങ്ങളായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന 70 വിശ്വാസികളെക്കൂടി മോചിപ്പിച്ചു. വ്യത്യസ്ത സ്ഥലങ്ങളിലെ 3 ജയിലുകളില്‍നിന്നാണ് വിശ്വാസികള്‍ക്ക് അധികൃതര്‍ മോചനം അനുവദിച്ചത്. ഫെബ്രുവരി 1-ന് 21 സ്ത്രീകളെയും 43 പുരുഷന്മാരെയും വെറുതേവിട്ടു. ഇവര്‍ 2 വര്‍ഷം മുതല്‍ 12 വര്‍ഷം വരെ വിചാരണപോലും നേരിടാതെ തടവറയില്‍ കഴിഞ്ഞു വരികയായിരുന്നു. ജനുവരി 27-ന് 6 സ്ത്രീകളെയും വിട്ടയച്ചു. ഇവര്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സഭാ ആരാധനയ്ക്കായി നടന്നുപോകുമ്പോഴായിരുന്നു അറസ്റ്റ്. […]

Continue Reading
ആയിരക്കണക്കിനു ക്രൈസ്തവര്‍ പാലായനം ചെയ്തു

ആയിരക്കണക്കിനു ക്രൈസ്തവര്‍ പാലായനം ചെയ്തു

മ്യാന്‍മര്‍ ‍: ആയിരക്കണക്കിനു ക്രൈസ്തവര്‍ പാലായനം ചെയ്തു പട്ടാള അട്ടിമറി നടന്ന മ്യാന്‍മറില്‍ ജന ജീവിതം ദുസ്സഹമായിരിക്കുകയാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണിപ്പോള്‍ ‍. കാരന്‍ സംസ്ഥാനത്തെ പാപ്പൂണ്‍ ‍, നയാങ്കിള്‍ബാന്‍ ജില്ലകളില്‍ പട്ടാളക്കാരുടെ ഷെല്ലാക്രമണങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. ഇവിടത്തെ പ്രധാന ജനവിഭാഗമായ കാരന്‍ ക്രൈസ്തവര്‍ ആക്രമണങ്ങളെത്തുടര്‍ന്ന് നാടുവിടേണ്ടിവന്നു. കുട്ടികളും മുതിര്‍ന്നവരുള്‍പ്പെടെയുള്ളവര്‍ മലനികരളിലും കാടുകളിലും അഭയം തേടിയിരിക്കുകയാണ്. ഇവര്‍ക്ക് മറ്റു സ്ഥലങ്ങളിലേക്കു പോകുവാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഫെബ്രുവരി 1-ന് പ്രസിഡന്റ് ആങ് സാന്‍ സൂക്വി അധികാരത്തില്‍നിന്നും പുറത്താക്കപ്പെട്ട […]

Continue Reading
കോംഗോയില്‍ നൂറിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

കോംഗോയില്‍ നൂറിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

കോംഗോയില്‍ നൂറിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു കിന്‍ഷാസ: മധ്യ ആഫ്രിക്കന്‍ രാഷ്ട്രമായ കോംഗോയില്‍ ക്രൈസ്തവര്‍ക്കെതിരെ ഇസ്ളാമിക ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. ജനുവരി 14-ന് ഇട്ടൂരി പ്രവിശ്യയില്‍ പിഗ്മി വിഭാഗത്തില്‍പ്പെട്ട 46 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ജനുവരി 4-ന് ബേനി മേഖലയിലെ എംവേണ്ട ഗ്രാമത്തില്‍ 22 പേരെയും സമീപ ഗ്രാമമായ ടിംഗ്വെയില്‍ ഗ്രാമത്തില്‍ 25 പേരെയും കൊലപ്പെടുത്തി. ഇതിനു ഒരാഴ്ച മുമ്പ് ഈ മേഖലയില്‍ മറ്റൊരു 17 പേര്‍കൂടി കൊല്ലപ്പെട്ടിരുന്നു. അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) എന്ന […]

Continue Reading
യേശുവിനെ ദര്‍ശനത്തില്‍ കണ്ടു വിശ്വസിച്ച യുവതിയുടെ വായ് ഭര്‍ത്താവ് മുറിച്ചു

യേശുവിനെ ദര്‍ശനത്തില്‍ കണ്ടു വിശ്വസിച്ച യുവതിയുടെ വായ് ഭര്‍ത്താവ് മുറിച്ചു

യേശുവിനെ ദര്‍ശനത്തില്‍ കണ്ടു വിശ്വസിച്ച യുവതിയുടെ വായ് ഭര്‍ത്താവ് മുറിച്ചു ഉഗാണ്ട: ഉഗാണ്ടയില്‍ മുസ്ളീമായ ഭര്‍ത്താവിന്റെ കൂടെ പ്രാര്‍ത്ഥനയ്ക്കായി തയ്യാറെടുത്തപ്പോള്‍ യേശുവിനെ ദര്‍ശനത്തില്‍ കണ്ട ഭാര്യയുടെ വായ് കത്തികൊണ്ടു മുറിക്കുകയും വിവാഹമോചനം നടത്തുകയും ചെയ്തു. കിഴക്കന്‍ ഉഗാണ്ടയില്‍ പല്ലിസ ജില്ലയില്‍ ആഗുലി കൌണ്ടിയിലെ ഒബുറ്റിറ്റ് ഗ്രാമത്തിലെ ഒരു മുസ്ളീം ഭവനത്തിലാണ് സംഭവം നടന്നത്. ജനുവരി 13-ന് മുന്‍സിതുല ബുലിറോ (45) എന്ന യുവതിയാണ് കര്‍ത്താവിനെ വിശ്വസിച്ചതിന്റെ പേരില്‍ സ്വന്തം വായും കുടുംബവും നഷ്ടമായത്. 13-ന് മുന്‍സിതുലയുടെ ഭര്‍ത്താവ് […]

Continue Reading
യേശുവിനെ സ്വീകരിച്ച മുന്‍ ഇമാമിനെ കൊലപ്പെടുത്തി

യേശുവിനെ സ്വീകരിച്ച മുന്‍ ഇമാമിനെ കൊലപ്പെടുത്തി

യേശുവിനെ സ്വീകരിച്ച മുന്‍ ഇമാമിനെ കൊലപ്പെടുത്തി ഉഗാണ്ടയില്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച മുന്‍ ഇസ്ളാം ഇമാമിനെ ഒരു സംഘം മുസ്ളീങ്ങള്‍ കൊലപ്പെടുത്തി. മയൂഗി ജില്ലയിലെ ഡോള്‍വി ദ്വീപിലെ മക്ക മോസ്ക്കിന്റെ മുന്‍ ഇമാമായിരുന്ന യൂസഫ് കിന്റു (41) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. ഇദ്ദേഹം ആക്രമിക്കപ്പെടുന്നതിനു ഒരാഴ്ച മുമ്പു മാത്രമാണ് ഇസ്ളാം മതം വിട്ട് ക്രിസ്ത്യാനിയായ വിവരം പുറത്തറിഞ്ഞത്. നവംബര്‍ 30-നു ഒരു സുവിശേഷ മീറ്റിംഗില്‍ ദൈവവചനം പ്രസംഗിക്കുന്നതു കേട്ട യൂസഫ് രക്ഷിക്കപ്പെടുകയായിരുന്നുവെന്ന് ഡോള്‍വിയിലെ ഫുള്‍ […]

Continue Reading
എത്യോപ്യന്‍ പട്ടാളം 750 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു

എത്യോപ്യന്‍ പട്ടാളം 750 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു

എത്യോപ്യന്‍ പട്ടാളം 750 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു അഡിസ് അബാബ: ആഫ്രിക്കന്‍ രാഷ്ട്രമായ എത്യോപ്യയില്‍ ആഭ്യന്തര യുദ്ധത്തിനിടെ സര്‍ക്കാര്‍ സേന 750 ക്രൈസ്തവരെ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ കൂട്ടക്കൊല ചെയ്തതായി വാര്‍ത്ത. ഫെഡറല്‍ സേനയും ടിഗ്രെയ് പ്രവിശ്യയുടെ നിയന്ത്രണത്തിലുള്ള സേനയും തമ്മിലുള്ള യുദ്ധം മൂര്‍ച്ഛിച്ചിരിക്കെ നടന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ടിഗ്രെയിലെ അക്സും നഗരത്തിലുള്ള ഔര്‍ലേഡി മേരി ഓഫ് സയണ്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ അഭയം തേടിയിരുന്ന വിശ്വാസികളാണ് ആക്രമണത്തിനിരയായതെന്ന് ബെല്‍ജിയന്‍ സംഘടനയായ യൂറോപ്പ് എക്സ്റ്റേണല്‍ പ്രോഗ്രാം വിത്ത് ആഫ്രിക്ക […]

Continue Reading
നൈജീരിയായില്‍ 18 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, പാസ്റ്റര്‍മാരെ തട്ടിക്കൊണ്ടുപോയി

നൈജീരിയായില്‍ 18 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, പാസ്റ്റര്‍മാരെ തട്ടിക്കൊണ്ടുപോയി

നൈജീരിയായില്‍ 18 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, പാസ്റ്റര്‍മാരെ തട്ടിക്കൊണ്ടുപോയി കഡുന: നൈജീരിയായില്‍ ക്രിസ്തുമസ് സീസണില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ 18 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമാകുകയും പാസ്റ്റര്‍മാരുള്‍പ്പെടെ 3 പേരെ തട്ടിക്കൊണ്ടുപോവുകയുമുണ്ടായി. കഡുന സംസ്ഥാനത്താണ് സംഭവം നടന്നത്. നൂറോണം വരുന്ന ഫുലാനി മുസ്ളീങ്ങള്‍ അത്യാപ് ചീഫ് ഡോമിലെ സാങ്ങോന്‍ കതാഫില്‍ ക്രിസ്ത്യന്‍ ഗ്രാമീണരുടെ വീടുകളില്‍ കയറി നടത്തിയ വെടിവെയ്പില്‍ 10 പേര്‍ മരിക്കുകയും 4 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമുണ്ടായി. വിശ്വാസികളുടെ 18 വീടുകള്‍ കത്തിക്കുകയും ചെയ്തു. മരിച്ച […]

Continue Reading