ക്രിസ്ത്യന്‍ അഭയാര്‍ത്ഥിക്യാമ്പില്‍ തീപ്പിടുത്തം

ക്രിസ്ത്യന്‍ അഭയാര്‍ത്ഥിക്യാമ്പില്‍ തീപ്പിടുത്തം

ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ക്യാമ്പില്‍ തീപ്പിടുത്തം; 15 മരണം ധാക്ക: ബംഗ്ളാദേശില്‍ പീഢിതരായ ആളുകളെ പാര്‍പ്പിച്ചിരിക്കുന്ന അഭയാര്‍ത്ഥി ക്യാമ്പില്‍ ഉണ്ടായ അഗ്നിബാധയില്‍ 15 പേര്‍ മരിച്ചു. തെക്കു കിഴക്കന്‍ ബംഗ്ളാദേശിലെ കോക്സിലെ ബസാര്‍ സിറ്റിയില്‍ ക്യാമ്പിലാണ് മാര്‍ച്ച് 22 നു നടന്ന അഗ്നിബാധയില്‍ ആള്‍നാശമുണ്ടായത്. ഇവിടത്തെ 5 സെക്ഷനുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകള്‍ ലോകത്തെ തന്നെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പുകളാണ്. മുള, പ്ളാസ്റ്റിക് മുതലായവകൊണ്ടു നിര്‍മ്മിച്ച 45,000 പേരോളം താമസിക്കുന്ന ക്യാമ്പുകളില്‍നിന്നും മാറേണ്ടിവന്നു. മരണം കൂടാതെ നൂറുകണക്കിനു […]

Continue Reading
വനനശീകരണം രോഗങ്ങള്‍ക്ക് കാരണമാകുന്നതായി പഠനം

വനനശീകരണം രോഗങ്ങള്‍ക്ക് കാരണമാകുന്നതായി പഠനം

വനനശീകരണം രോഗങ്ങള്‍ക്ക് കാരണമാകുന്നതായി പഠനം വനനശീകരണം വൈറസ് ബാക്ടീരിയ രോഗങ്ങള്‍ക്ക് കാരണമാകുന്നതായി പഠനങ്ങള്‍ ‍. ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായ കോവിഡ് വൈറസ് വ്യാപനത്തിനു വന നശീകരണവുമായി ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നിരവധി മനുഷ്യ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ എബോള, പന്നിപ്പനി, സീക്ക വൈറസ്, സാര്‍സ് മേര്‍സ് എന്നീ പൂര്‍വ്വ വ്യാധികളുടെ വ്യാപനവും ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വ്യാപകമായ തോതില്‍ നടക്കുന്ന വന നശീകരണം ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ടാണ് […]

Continue Reading
തട്ടിക്കൊണ്ടുപോയ പാസ്റ്ററെ ഭീകരര്‍ വിട്ടയച്ചു

തട്ടിക്കൊണ്ടുപോയ പാസ്റ്ററെ ഭീകരര്‍ വിട്ടയച്ചു

തട്ടിക്കൊണ്ടുപോയ പാസ്റ്ററെ ഭീകരര്‍ വിട്ടയച്ചു ബോര്‍ണോ: നൈജീരിയായില്‍ ബോകോഹറാം സംഘടനയില്‍പ്പെട്ട ഭീകരര്‍ തട്ടിക്കൊണ്ടുപോയ പാസ്റ്റര്‍ ബുലുസ് യികുരുവിനെ തടങ്കലില്‍നിന്നു വിട്ടയച്ചതായി മാര്‍ച്ച് 2-ന് സ്ഥിരീകരിച്ചു. ഡിസംബര്‍ 24-ന് ബോര്‍ണോ സംസ്ഥാനത്തെ ചിബോക്ക് നഗരത്തിനു സമീപമുള്ള പെമി ഗ്രാമത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 11 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരുന്നു. ട്രക്കുകളിലും മോട്ടോര്‍ ബൈക്കുകളിലുമായെത്തിയ അക്രമികള്‍ വെടി ഉതിര്‍ക്കുകയായിരുന്നു. വീടുകള്‍ക്കും തീവെച്ചിരുന്നു. ഈ സമയത്ത് പാസ്റ്റര്‍ ബുലുസിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അതിനുശേഷം അജ്ഞാത കേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 24-ന് പാസ്റ്ററെ […]

Continue Reading
മെക്സിക്കോയില്‍ സുവിശേഷ സഭകള്‍ക്ക് വന്‍ വളര്‍ച്ച; കത്തോലിക്കര്‍ കുറയുന്നു

മെക്സിക്കോയില്‍ സുവിശേഷ സഭകള്‍ക്ക് വന്‍ വളര്‍ച്ച; കത്തോലിക്കര്‍ കുറയുന്നു

മെക്സിക്കോയില്‍ സുവിശേഷ സഭകള്‍ക്ക് വന്‍ വളര്‍ച്ച; കത്തോലിക്കര്‍ കുറയുന്നു മെക്സിക്കോസിറ്റി: മെക്സിക്കോയില്‍ പെന്തക്കോസ്തു സഭകള്‍ ഉള്‍പ്പെടെയുള്ള സുവിശേഷ വിഹിത സഭകളും പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളും വളര്‍ച്ചയില്‍ വന്‍ കുതിപ്പ് നേടുന്നു. ഭൂരിപക്ഷ വിഭാഗമായ റോമന്‍ കത്തോലിക്കാ സഭയില്‍ വിശ്വാസികളുടെ എണ്ണം കുറഞ്ഞു വരുന്നു. മെക്സിക്കോയിലെ 2020-ലെ സെന്‍സസ് പ്രകാരം പെന്തക്കോസ്തു-സുവിശേഷ-പ്രൊട്ടസ്റ്റന്റ് വിഭാഗക്കാര്‍ 11.2 ശതമാനമാണ്. 2010-ല്‍ ഇത് വെറും 7.5 ശതമാനം മാത്രമായിരുന്നു. 1950 മുതല്‍ 2000 വരെയുള്ള 50 വര്‍ഷംകൊണ്ട് കത്തോലിക്കര്‍ 98 ശതമാനത്തില്‍നിന്ന് 88 ശതമാനത്തിലേക്ക് […]

Continue Reading
മ്യാന്‍മറില്‍ വിശ്വാസികള്‍ക്ക് ജയിലില്‍ ക്രൂരമര്‍ദ്ദനം; ഒടുവില്‍ മോചനം

മ്യാന്‍മറില്‍ വിശ്വാസികള്‍ക്ക് ജയിലില്‍ ക്രൂരമര്‍ദ്ദനം; ഒടുവില്‍ മോചനം

മ്യാന്‍മറില്‍ വിശ്വാസികള്‍ക്ക് ജയിലില്‍ ക്രൂരമര്‍ദ്ദനം; ഒടുവില്‍ മോചനം കച്ചിന്‍ ‍: മ്യാന്‍മറില്‍ പട്ടാളം അധികാരത്തില്‍ വന്നശേഷം നടത്തിയ റെയ്ഡില്‍ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ച ക്രൈസ്തവര്‍ക്ക് ക്രൂര മര്‍ദ്ദനത്തിനുശേഷം മോചനം. ഫെബ്രുവരി 28-ന് ഷാന്‍ സംസ്ഥാനത്തെ ലാഷിയോയിലെ കച്ചിന്‍ ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ ആരാധനയില്‍ പങ്കെടുത്ത 14 ക്രൈസ്തവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ തടവറകളില്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും പീഢിപ്പിക്കുകയും ചെയ്തു. പലരും അബോധാവസ്ഥയില്‍ ആകുകവരെയുണ്ടായി. സംസാരിക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പിന്നീട് ഇവരെ വിട്ടയച്ചത്. ജയില്‍ […]

Continue Reading
ഇസ്ളാമിക രാജ്യത്തെ പോലീസ് മേധാവി പെന്തക്കോസ്തുകാരന്‍

ഇസ്ളാമിക രാജ്യത്തെ പോലീസ് മേധാവി പെന്തക്കോസ്തുകാരന്‍

ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക രാജ്യത്തെ പോലീസ് മേധാവി പെന്തക്കോസ്തുകാരന്‍ ജക്കാര്‍ത്ത: ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ളീങ്ങളുള്ള രാഷ്ട്രമാണ് ഇന്തോനേഷ്യ എന്ന ദ്വീപ്. ഇപ്പോള്‍ രാജ്യത്തെ പോലീസ് മേധാവിയായി നിയോഗിക്കപ്പെട്ടിരിക്കുന്നത് പെന്തക്കോസ്തു വിശ്വാസിയെയാണ്. ലിസ്റ്റിയോ സിഗിത് പ്രബോവോയാണ് നാഷണല്‍ പോലീസ് ജനറലായി അവരോധിക്കപ്പെട്ടിരിക്കുന്നത്. ഇദ്ദേഹം പെന്തക്കോസ്തല്‍ ബഥേല്‍ ചര്‍ച്ചിലെ അംഗമാണ്. പോലീസ് ചീഫായി വരുന്നതിനു മുമ്പ് ലിസ്റ്റിയോ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏഡന്‍സി ചീഫായിരുന്നു ഇന്തോനേഷ്യയുടെ ലോവര്‍ ഹൌസ് ഓഫ് പാര്‍ലമെന്റിന്റെ അംഗീകാരം അംഗീകാരം ലഭിച്ചിരുന്നു. പ്രസിഡന്റ് ജോകോ […]

Continue Reading
140 കോടി വര്‍ഷം മുമ്പുള്ള ദിനോസര്‍ ഫോസില്‍ കണ്ടെടുത്തു

140 കോടി വര്‍ഷം മുമ്പുള്ള ദിനോസര്‍ ഫോസില്‍ കണ്ടെടുത്തു

140 കോടി വര്‍ഷം മുമ്പുള്ള ദിനോസര്‍ ഫോസില്‍ കണ്ടെടുത്തു അതിപുരാതന കാലത്തു ജീവിച്ചിരുന്ന ദിനോസറിന്റെ ഫോസില്‍ ഗവേഷകര്‍ കണ്ടെത്തി. ഏകദേശം 140 കോടി വര്‍ഷം പഴക്കം ഉണ്ടെന്ന് കരുതുന്ന ഫോസില്‍ അര്‍ജന്റീനയിലെ പാറ്റഗോണിയ വനമേഖലയില്‍ നിന്നാണ് കണ്ടെടുത്തത്. ‘നിന്‍ജാറ്റിറ്റാന്‍ സപറ്റായി’ വിഭാഗത്തിലെ ദിനോസറിന്റെ ഫോസിലാണിതെന്ന് ഗവേഷകര്‍ വെളിപ്പെടുത്തി. ഇവ ഭൂമിയിലുണ്ടായിരുന്ന ജീവിവര്‍ഗ്ഗത്തിലെ ഏറ്റവും വലിയ ജീവിയാണെന്നാണ് പഠനം പറയുന്നത്. ക്രുറ്റാഗ്യസ് കാലഘട്ടത്തിലാണ് ഇവ ഉണ്ടായിരുന്നത്. ആദ്യകാല ദിനോസറുകള്‍ ദക്ഷിണാര്‍ത്ഥ ഗോളത്തിലാകാം കൂടുതലായി ജീവിച്ചിരുന്നതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. 20 […]

Continue Reading
302 എത്യോപ്യന്‍ യഹൂദര്‍കൂടി യിസ്രായേലിലേക്കു എത്തിച്ചേര്‍ന്നു

302 എത്യോപ്യന്‍ യഹൂദര്‍കൂടി യിസ്രായേലിലേക്കു എത്തിച്ചേര്‍ന്നു

302 എത്യോപ്യന്‍ യഹൂദര്‍കൂടി യിസ്രായേലിലേക്കു എത്തിച്ചേര്‍ന്നു യെരുശലേം: ആഫ്രിക്കന്‍ രാഷ്ട്രമായ എത്യോപ്യയില്‍ നൂറ്റാണ്ടുകളായി കഴിഞ്ഞു വന്നിരുന്ന യഹൂദരുടെ പുതു തലമുറ കഴിഞ്ഞ ദിവസം അവരുടെ മാതൃ രാഷ്ട്രമായ യിസ്രായേലില്‍ എത്തിച്ചേര്‍ന്നു. എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍നിന്നു ഫെബ്രുവരി 12-ന് നാലര മണിക്കൂറോളം ചാര്‍ട്ടേഡ് വിമാനത്തില്‍ സഞ്ചരിച്ചാണ് ബെന്‍ ഗുറിയന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിച്ചേര്‍ന്നത്. ഇവരെ നേരത്തെ കൊറോണ ടെസ്റ്റിനു വിധേയരാക്കിയിരുന്നു. രണ്ടാഴ്ചത്തെ ക്വാറന്‍ന്റൈനില്‍ താമസിച്ചതിനുശേഷമായിരിക്കും ഇവര്‍ക്കായി ഒരുക്കിയ താമസസ്ഥലത്ത് പാര്‍പ്പിക്കുക. എന്നാല്‍ ഇവരോടൊപ്പം 6 വയസ്സുള്ള ഒരു […]

Continue Reading
നൈജീരിയായില്‍ 11 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ 11 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ 11 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു ജോസ്: ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ മുസ്ളീം ഫുലാനി തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 11 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഫെബ്രുവരി 14-ന് ഞായറാഴ്ച വടക്കു കിഴക്കന്‍ നൈജീരിയായിലെ പ്ലേറ്റോ സംസ്ഥാനത്ത് കിഴക്കന്‍ ജില്ലയിലെ ക്രൈസ്തവ ഗ്രാമത്തില്‍ രാത്രി 8 മണിയോടെ എത്തിയ തോക്കുധാരികള്‍ വെടിവെയ്ക്കുകയായിരുന്നു. 4 വിശ്വാസികള്‍ക്ക് ജീവന്‍ നഷ്ടമായി. ഇവര്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍ സഭയിലെ അംഗങ്ങളാണ്. എസക്കിയേല്‍ (29) കേഫാന്‍ ബുലുസ് (31) എന്നിവരാണ് മരിച്ചത്. അക്രമികള്‍ ക്രൈസ്തവരുടെ നിരവധി […]

Continue Reading
യേശുവിനെ സ്വീകരിച്ച ദമ്പതികളെ നാടു കടത്തി

യേശുവിനെ സ്വീകരിച്ച ദമ്പതികളെ നാടു കടത്തി

യേശുവിനെ സ്വീകരിച്ച ദമ്പതികളെ നാടു കടത്തി ഭുവനേശ്വര്‍ ‍: ഒഡീഷയിലെ മാല്‍ക്കാങ്കിരി ജില്ലയിലെ കമ്പവാഡ ഗ്രാമത്തിലെ താമസക്കാരാണ് ജഗ പടിയാമിയും ഇദ്ദേഹത്തിന്റെ ഭാര്യയും. കഴിഞ്ഞ ഡിസംബറില്‍ ഇവരുടെ വീട്ടിലെത്തിയ ചില സുവിശേഷകര്‍ ദമ്പതികളോട് യേശുക്രിസ്തുവിന്റെ സുവിശേഷം പങ്കുവെച്ചു. തുടര്‍ന്നു ഇരുവരും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുകയുണ്ടായി. ജനുവരിയില്‍ ഗ്രാമത്തിലെ ഒരു ആത്മീയ യോഗത്തിലേക്ക് സുവിശേഷകര്‍ ക്ഷണിക്കുകയുണ്ടായി. ഇരുവരും പങ്കെടുത്തപ്പോള്‍ കമ്പവാഡ ഗ്രാമമുഖ്യനും സംഘവും വിവരം അറിഞ്ഞെത്തി ഇരുവരോടും ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് തിരികെ വരാന്‍ ആവശ്യപ്പെട്ടു. […]

Continue Reading