യഹൂദ റബ്ബി അബുദാബിയില്‍ കൊല്ലപ്പെട്ടു, മൂന്നു പേര് അറസ്റ്റില്‍
യഹൂദ റബ്ബി അബുദാബിയില്‍ കൊല്ലപ്പെട്ടു, മൂന്നു പേര് അറസ്റ്റില്‍ അബുദാബി: അബുദാബിയില്‍ യഹൂദ റബ്ബി കൊല്ലപ്പെട്ടു. വര്‍ഷങ്ങളായി യു.എ.ഇയില്‍ താമസിച്ചുവന്ന മോഗ്ഡോവന് പൌരത്വമുള്ള റബ്ബി സാവി കോഗന് (28) ആണ് വ്യാഴാഴ്ച കാണാതായത്. അന്വേഷണത്തില്‍ ഞായറാഴ്ച മൃതദേഹം കണ്ടെടുക്കുകയായിരുന്നു. അബുദാബി പോലീസും യിസ്രായേലി ചാരസംഘടനയായ മൊസാദും ഊര്‍ജ്ജിത അന്വേഷണത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പിന്നാലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോഗന് കൊല്ലപ്പെട്ടതാണെന്ന് യിസ്രായേലി സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ ഉസ്ബെക്കിസ്ഥാന് പൌരന്മാരായ 3 പേരെ അറസ്റ്റു ചെയ്തു. […]
Continue Reading