മുയല്‍ വളര്‍ത്തല്‍ ഒരു ചെറു ലേഖനം

മുയല്‍ വളര്‍ത്തല്‍ ഒരു ചെറു ലേഖനം

മുയല്‍ വളര്‍ത്തല്‍ ഒരു ചെറു ലേഖനം വീട്ടില്‍ തന്നെ വലിയ അധ്വാനമില്ലാതെ പണം സമ്പാദിക്കാനുള്ള മാര്‍ഗമാണ് മുയല്‍ വളര്‍ത്തല്‍. അടുക്കളത്തോട്ടത്തിലോ വീട്ടുമുറ്റത്തോ കൂടൊരുക്കി മുയലുകളെ വളര്‍ത്താം. മാനസിക സന്തോഷത്തിനൊപ്പം വരുമാനം കൂടി നല്‍കും മുയല്‍ വളര്‍ത്തല്‍. ഇറച്ചിക്കും ചര്‍മത്തിനും വേണ്ടിയാണ് ഇവയെ വളര്‍ത്തുന്നത്. മറ്റു വളര്‍ത്തു മൃഗങ്ങളെ അപേക്ഷിച്ച് തീറ്റപരിവര്‍ത്തന ശേഷി ഇവയ്ക്ക് വളരെ കൂടുതലാണ്. കുറഞ്ഞ സമയം കൊണ്ട് പെറ്റുപെരുകാനുള്ള കഴിവ്, കൊഴുപ്പു കുറഞ്ഞ ഇറച്ചി എന്നിവയും മുയലുകളെ പ്രിയങ്കരമാക്കുന്നു. കുറഞ്ഞ സ്ഥല സൗകര്യവും മുതല്‍ […]

Continue Reading
പശുക്കളിലെ പട്ടുണ്ണിപ്പനി

പശുക്കളിലെ പട്ടുണ്ണിപ്പനി

പശുക്കളിലെ പട്ടുണ്ണിപ്പനി ക്ഷീരകർഷകരറിയേണ്ടത് ഡോ. മുഹമ്മദ് ആസിഫ് എം “ഡോക്ടര്‍, എന്റെ പശു ഇന്ന് രാവിലെ മുതൽ കട്ടൻ ചായയുടെ നിറത്തിൽ നല്ല പതപതഞ്ഞാണ് മൂത്രം ഒഴിക്കുന്നത്. നല്ല പനിയും ഉണ്ട്. എന്താണ് ഈ അസുഖം ?” – ക്ഷീരകര്‍ഷകര്‍ സാധാരണ ഉന്നയിക്കുന്ന സംശയങ്ങളിലൊന്നാണിത്. കട്ടൻ ചായയുടെ നിറമുള്ള മൂത്രവും തുടർന്നുള്ള പനിയും പട്ടുണ്ണി പരാദങ്ങൾ വഴി പകരുന്ന ബബിസിയോസിസ് എന്ന അസുഖത്തിന്റെ ലക്ഷണങ്ങളിൽ പ്രധാനമാണ്. സംസ്ഥാനത്ത് കന്നുകാലികളിൽ വളരെ വ്യാപകമായി കണ്ടുവരുന്ന ഈ രോഗം പട്ടുണ്ണിപ്പനി, […]

Continue Reading
പാക്കിസ്ഥാനില്‍നിന്നുള്ള വെട്ടിക്കിളി ആക്രമണത്തെ ഭയന്ന് ഇന്ത്യന്‍ ഗ്രാമങ്ങള്‍

പാക്കിസ്ഥാനില്‍നിന്നുള്ള വെട്ടിക്കിളി ആക്രമണത്തെ ഭയന്ന് ഇന്ത്യന്‍ ഗ്രാമങ്ങള്‍

പാക്കിസ്ഥാനില്‍നിന്നുള്ള വെട്ടിക്കിളി ആക്രമണത്തെ ഭയന്ന് ഇന്ത്യന്‍ ഗ്രാമങ്ങള്‍ ന്യൂഡെല്‍ഹി: ഇന്ത്യ കോവിഡ് 19 ഭീതിയില്‍ കഴിയുമ്പോള്‍ പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ വെട്ടിക്കിളിയുടെ ആക്രമണ ഭീഷണി കൂടി നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. വിളവെടുപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ഗ്രാമങ്ങളിലെ കൃഷിയിടങ്ങളില്‍ പാക്കിസ്ഥാനില്‍നിന്നു വരുന്ന വെട്ടിക്കിളി കൂട്ടങ്ങളുടെ ഭീഷണിയാണ് ഉണ്ടാകുന്നത്. ഈ വര്‍ഷം രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് കടുത്ത അപകട സാധ്യതയുണ്ടെന്ന് യു.എന്‍ ‍. നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പതിവിലും നേരത്തെയുള്ള വെട്ടിക്കിളി ആക്രമണം വലിയ നാശനഷ്ടങ്ങള്‍തന്നെയാണ് രാജസ്ഥാന്‍ ‍, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ […]

Continue Reading
ആടുകളിലെ നാടവിരബാധ

ആടുകളിലെ നാടവിരബാധ

ആടുകളിലെ നാടവിരബാധ ഡോ. ആശാ രാജഗോപാല്‍ ആടുകളുടെ ഉത്പാദനക്ഷമതയെ സാരമായി ബാധിക്കുന്ന ഒരു രോഗമാണ് നാടവിരബാധ. മൊണീസിയ, എവിറ്റലീന, സ്റ്റെലേസിയ എന്നീ ജനുസ്സുകളില്‍പ്പെട്ട നാടവിരകളാണ് ആടുകളില്‍ കാണപ്പെടുന്നത്. ഇവയില്‍ തന്നെ മൊണീസിയ വിരബാധയാണ് നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണം. വെളുത്ത നിറത്തില്‍ ഏകദേശം അരമീറ്ററോളം വലിപ്പം വരുന്ന നാടവിരകള്‍ റിബ്ബണ്‍ പോലെ കാണപ്പെടുന്നു. ‘ഒറിബാറ്റിഡേ’ വിഭാഗത്തില്‍പ്പെടുന്ന വളരെ ചെറിയ പുല്‍മണ്ഡരികള്‍ വഴിയാണ് രോഗസംക്രമണം ഉണ്ടാകുന്നത്. നാടവിരയുടെ ശൈശവ ദിശയായ ‘സിസ്റ്റിസെര്‍ക്കോയിഡ്’ അടങ്ങിയ ഇത്തരം മണ്ഡരികളെ പുല്ലിനൊപ്പം തിന്നുമ്പോളാണ് ആടുകള്‍ക്ക് […]

Continue Reading
ഡോ. ബിജു പി. ഹബീബ്, ഡോ. ജാനസ് .എ.

ആടുകളിലെ അകിടു രോഗങ്ങള്‍

ആടുകളിലെ അകിടു രോഗങ്ങള്‍ ഡോ. ബിജു പി. ഹബീബ്, ഡോ. ജാനസ് .എ. അകിടുവീക്കം ആടുകളില്‍ അകിടിനെ ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അകിടുവീക്കം. മുലക്കാമ്പിലൂടെ അകിടില്‍ പ്രവേശിക്കുന്ന ബാക്ടീരിയ, ഫംഗസ്, വൈറസ് മുതലായ അണുക്കളാണ് രോഗഹേതുക്കള്‍. പനി, തീറ്റയ്ക്ക് മടുപ്പ്, അകിടില്‍ ചൂട്, നീര്, വേദന,കല്ലിപ്പ്, പാലിന് നിറംമാറ്റം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ മറ്റ് ചിലപ്പോള്‍ തീവ്രരൂപത്തിലും അകിടുവീക്കം വരാം. ഗാംഗ്രിനസ് മാസ്റ്റൈറ്റിസ് എന്നാണിതറിയപ്പെടുന്നത്. അകിടിന് കല്ലിപ്പ് കാണുമെങ്കിലും വേദന അനുഭവപ്പെടാറില്ല. തണുത്ത് മരവിച്ച് […]

Continue Reading
കോഴികളിലെ ദു:ശീലങ്ങളും പരിഹാരമാര്‍ഗവും

കോഴികളിലെ ദു:ശീലങ്ങളും പരിഹാരമാര്‍ഗവും

കോഴികളിലെ ദു:ശീലങ്ങളും പരിഹാരമാര്‍ഗവും:- മനുഷ്യര്‍ക്കെന്നപോലെ കോഴികള്‍ക്കും ചില ദുഃശീലങ്ങളൊക്കെയുണ്ട്. എന്നാല്‍ കോഴികളിലെ ദുഃശീലങ്ങള്‍ നമ്മുടെ വരുമാനത്തെ ബാധിക്കുമെന്നതിനാല്‍ അവ മുളയിലെ നുള്ളണം. പരസ്പരം കൊത്തുകൂടല്‍, മുട്ടകൊത്തിക്കുടിക്കല്‍, മുട്ട ഒളിപ്പിച്ചു വയ്ക്കല്‍, പൈക എന്ന അവസ്ഥ എന്നിവയൊക്കെയാണ് കോഴികളിലെ പ്രധാനദുഃശീലങ്ങള്‍. 1. കൊത്തുകൂടല്‍ പരസ്പരം കൊത്തി മുറിവേല്‍പ്പിക്കുകയും ചില അവസരങ്ങളില്‍ അങ്ങനെ മുറിവേറ്റ് അവശരായ കോഴികളെ കൊത്തിത്തിന്നുന്ന അവസ്ഥയുമാണ് കൊത്തൂകൂടല്‍. കൊത്തു കൊണ്ട് മുറിവേല്‍ക്കുന്ന കോഴികളെ പറ്റം ചേര്‍ന്ന് ആക്രമിക്കുമ്പോള്‍ അവ രക്തംവാര്‍ന്നു ചാകുന്നു. ഇത്തരം അവസ്ഥ വരാതിരിക്കാന്‍ […]

Continue Reading
തക്കാളിയില്‍ നിന്നു മികച്ച വിളവിന് പ്രൂണിങ് നടത്താം, താങ്ങു നല്‍കാം

തക്കാളിയില്‍ നിന്നു മികച്ച വിളവിന് പ്രൂണിങ് നടത്താം, താങ്ങു നല്‍കാം

തക്കാളിയില്‍ നിന്നു മികച്ച വിളവിന് പ്രൂണിങ് നടത്താം, താങ്ങു നല്‍കാം തക്കാളി, പ്രൂണിങ്‌ അടുക്കളയിലും അടുക്കളത്തോട്ടത്തിലും ഏറെ പ്രധാനിയാണ് തക്കാളി. നിരവധി വിഭവങ്ങളിലെ ചേരുവയായ തക്കാളി ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. എന്നാല്‍ മറ്റുള്ള പച്ചക്കറികളെപ്പോലെ തക്കാളിയില്‍ നല്ല വിളവ് ലഭിക്കുന്നില്ലെന്ന പരാതിയുള്ളവരാണ് അധികവും. കേരളത്തിലെ മണ്ണും കാലാവസ്ഥയും ഇതിനൊരു കാരണമാണ്. നല്ല പരിചരണവും വളപ്രയോഗവും നല്‍കിയാല്‍ തക്കാളി നമ്മുടെ വീട്ടുമുറ്റത്തും നല്ല വിളവ് തരും. ഇതിനോടൊപ്പം കൊമ്പ്കോതല്‍ അഥവാ പ്രൂണിങ് നടത്തിയും താങ്ങ് നല്‍കിയും പരിചരിക്കുന്നതും […]

Continue Reading

അറിയാമോ വീട്ടു പറമ്പിലെ സാമ്പാര്‍ ചീരയുടെ ഗുണങ്ങള്‍

അറിയാമോ വീട്ടു പറമ്പിലെ സാമ്പാര്‍ ചീരയുടെ ഗുണങ്ങള്‍ നമ്മുടെ പറമ്പുകളിലും മറ്റും തഴച്ചു വളരുന്ന ഒരു ഇലക്കറിയാണ് സാമ്പാര്‍ ചീര. ഇതിന്റെ ഗുണമേന്മകള്‍ പഴമക്കാര്‍ പറയാറുണ്ട്. വാട്ടര്‍ ലിംഫ്, പരിപ്പു ചീര എന്നും പേരുള്ള സാമ്പാര്‍ ചീര ഔഷമൂല്യമുള്ള സസ്യമാണ്. വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുള്ള സാമ്പാര്‍ ചീരയില്‍ കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ പോഷക മൂല്യങ്ങളുടെയും കലവറ കൂടിയാണ്. മീസില്‍സ് മുതല്‍ പ്രമേഹം വരെയുള്ള രോഗങ്ങള്‍ ശമിപ്പിക്കാന്‍ കഴിവുണ്ട്. കാല്‍സ്യം ധാരാളമുള്ളതിനാല്‍ എല്ലുകളുടെയും പല്ലിന്റെയും ആരോഗ്യം […]

Continue Reading