ശ്രീലങ്കയില്‍ പാസ്റ്റര്‍മാരും വിശ്വാസികളും ആക്രമിക്കപ്പെടുന്നത് വര്‍ദ്ധിക്കുന്നു

ശ്രീലങ്കയില്‍ പാസ്റ്റര്‍മാരും വിശ്വാസികളും ആക്രമിക്കപ്പെടുന്നത് വര്‍ദ്ധിക്കുന്നു

Asia Breaking News Top News

ശ്രീലങ്കയില്‍ പാസ്റ്റര്‍മാരും വിശ്വാസികളും ആക്രമിക്കപ്പെടുന്നത് വര്‍ദ്ധിക്കുന്നു
കൊളംമ്പോ: ശ്രീലങ്കയില്‍ പാസ്റ്റര്‍മാരും വിശ്വാസികളും ആക്രമിക്കപ്പെടുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ മാത്രം 3 സഭകളില്‍ സുവിശേഷ വിരോധികള്‍ അതിക്രമങ്ങള്‍ ഉണ്ടാക്കിയതായി ദ നാഷണല്‍ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ അലയന്‍സ് ഓഫ് ശ്രീലങ്ക എന്ന സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കിഴക്കന്‍ ശ്രീലങ്കയിലെ ബാട്ടിക്കോളയില്‍ ഒക്ടോബര്‍ 21-ന് ഞായറാഴ്ച രാവിലെ 7.40-ന് ഒരു സഭയില്‍ സണ്ടേസ്കൂള്‍ നടക്കുന്ന സമയം പുറത്തുനിന്നെത്തിയ 3 പേര്‍ ചര്‍ച്ചിനുള്ളില്‍ കയറി പാസ്റ്റര്‍ ഇവിടം വിട്ടു പോകണമെന്നുംആരാധന നടത്താന്‍ പറ്റുകയില്ലെന്നും ബഹളംവെച്ചു.

എന്നാല്‍ ഈ സഭയിലം അംഗവും കെട്ടിട ഉടമയുമായ മുതിര്‍ന്ന സ്ത്രീ ഇതിനെ ചോദ്യം ചെയ്തപ്പോള്‍അക്രമികള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനെ പ്രതിരോധിച്ച പാസ്റ്ററേയും കയ്യേറ്റം ചെയ്തു. അക്രമികള്‍ പോയശേഷം പാസ്റ്റര്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.

ഒക്ടോബര്‍ 20-ന് മധ്യ ശ്രീലങ്കയിലെ പസ്സാരയില്‍ മറ്റൊരു ചര്‍ച്ചിന്റെ ആരാധനാ ഹാളിന്റെ നിര്‍മ്മാണം നടക്കുന്നതിനിടയില്‍ ഒരു സംഘം ഗ്രാമവാസികളെത്തി നടസ്സപ്പെടുത്തുവാന്‍ ശ്രമിച്ചു. എന്നാല്‍ ഈ സഭയുടെ പാസ്റ്റര്‍ പ്രാദേശിക ഭരണകൂടത്തെ സമീപിച്ചപ്പോള്‍ പാസ്റ്റര്‍ക്കു അനുവാദം നല്‍കുകയും ശരിയായ രീതിയിലാണ് ആരാധനാ ഹാള്‍ നിര്‍മ്മിക്കുന്നതെന്നും അറിയിച്ചു.

ഒക്ടോബര്‍ 15-ന് ബുലത്കോഹുപിതിയയിലെ ഒരു സ്വതന്ത്ര സഭയില്‍ രണ്ടു ബുദ്ധ സന്യാസികളെത്തി പ്രശ്നം സൃഷ്ടിച്ചു. സഭായോഗം നിര്‍ത്താന്‍ പാസ്റ്ററെ പ്രേരിപ്പിച്ചു. മേലാല്‍ ഇവിടെ ആരാധന നടത്തരുതെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാസ്റ്റര്‍ ഈ ആവശ്യം നിരസിച്ചു.

തുടര്‍ന്നു പാസ്റ്റര്‍ക്കെതിരെ അധികാരികളെ സമീപിച്ചു. ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ ശ്രീലങ്കയില്‍ 8 ശതമാനം മാത്രമാണ് ക്രൈസ്തവര്‍ ‍.

ധാരാളം ആളുകള്‍ യേശുക്രിസ്തുവിങ്കലേക്കു കടന്നു വരുന്നതിനാല്‍ നിരവധി സഭകള്‍ രൂപം പ്രാപിച്ചു വരുന്നു. അവര്‍ക്ക് ആരാധനാലയങ്ങള്‍ പണിയുമ്പോഴാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

Comments are closed.