ക്യാമ്പസ് ക്രൂസേഡ് സഹ സ്ഥാപക വോനറ്റ് ബ്രൈറ്റ് നിത്യതയില്‍

Breaking News Convention

ക്യാമ്പസ് ക്രൂസേഡ് സഹ സ്ഥാപക വോനറ്റ് ബ്രൈറ്റ് നിത്യതയില്‍
ഒക്ലഹോമ: അന്താരാഷ്ട്ര ക്രിസ്ത്യന്‍ സുവിശേഷ സംഘടനയായ ക്യമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റിന്റെ സ്ഥപകരില്‍ ഒരാളായ വോനറ്റ് ബ്രൈറ്റ് (89) നിത്യതയില്‍ പ്രവേശിച്ചു.

 

ദീര്‍ഘനാളായി രക്താര്‍ബുദ രോഗത്താല്‍ പ്രയാസപ്പെട്ടു കഴിഞ്ഞിരുന്ന വോനറ്റ് ഡിസംബര്‍ 23-ന് ഓര്‍ലാന്റോയില്‍ വെച്ചായിരുന്നു കഷ്ടവും വേദനയുമില്ലാത്ത ഒരു നിത്യ ലോകത്തിലേക്ക് പ്രവേശിച്ചത്. ക്യാമ്പസ് ക്രൂസേഡ് സ്ഥാപകനായിരുന്ന അന്തരിച്ച ബില്‍ ബ്രൈറ്റിന്റെ സഹധര്‍മ്മിണിയായിരുന്നു വോനറ്റ് ബ്രൈറ്റ്.

 

1926 ജൂലൈ 2-ന് അമേരിക്കയിലെ ഒക്ലഹോമയിലെ കോപറ്റയിലായിരുന്നു വോനറ്റിന്റെ ജനനം. 1948 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. തുടര്‍ന്ന് 1951-ല്‍ ഇരുവരും ചേര്‍ന്ന് ക്യമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റ് എന്ന സംഘടന സ്ഥാപിച്ചു.

 

യൌവ്വനാരംഭത്തിലേ ഒരു മികച്ച സണ്ടേസ്കൂള്‍ അദ്ധ്യാപികയായി കര്‍ത്തവിന്റെ വേലയ്ക്കായി സമര്‍പ്പിച്ച വോനറ്റ് പിന്നീട് ടെക്സാസ് വുമണ്‍സ് യൂണിവേഴ്സിറ്റിയില്‍നിന്നും ഉന്നത ബിരുദവും നേടി. ക്യമ്പസ് ക്രൂസേഡ് സ്ഥാപിച്ച ശേഷം ലോകത്തിന്റെ മിക്കയിടങ്ങളിലുംഭര്‍ത്തവിനോടൊപ്പം ചെറുപ്പക്കരുടെ ഇടയില്‍ കര്‍ത്തവിന്റെ വേല ചെയ്തു.

 

ലോകത്തെ പ്രമുഖ ക്യമ്പസുകളില്‍ സുപരിചിതരായി ഇരുവരും പതിറ്റാണ്ടുകളോളം നിറഞ്ഞു നിന്നു. 1972-ല്‍ വോനറ്റ് മുന്‍ കൈ എടുത്തു സ്ഥാപിച്ച ദി ഗ്രേറ്റ് കമ്മീഷന്‍ പ്രെയര്‍ ക്രൂസേഡ് ഇന്ന് ലോകത്തെ പ്രമുഖ പ്രാര്‍ത്ഥനാ ശൃംഖലയായിത്തീര്‍ന്നു. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലായി ക്യമ്പസ് ക്രൂസേഡ് എന്ന സംഘടന വേരുറപ്പിച്ചു. നിരവധി പുരസ്ക്കാരങ്ങളും വോനറ്റിനെ തേടിയെത്തിയിരുന്നു.

 

ഭര്‍ത്താവ് ബില്‍ ബ്രൈറ്റ് 2003 ജൂലൈ 19-ന് അന്തരിച്ചിരുന്നു. ഇരുവര്‍ക്കും 3 ആണ്മക്കള്‍ ആണ് ഉള്ളത്. ഇവര്‍ കുടുംബസ്ഥരാണ്. വോനറ്റിന്റെ ശവസംസ്ക്കാര ശുശ്രൂഷ ജനുവരി 8-ന് ഓര്‍ലാന്റോയിലെ ഫസ്റ്റ് പ്രസ്ബിറ്റീരിയന്‍ ചര്‍ച്ചില്‍ വച്ചു നടക്കും.

Leave a Reply

Your email address will not be published.