സുഡാനില്‍ യേശുക്രിസ്തുവിനെ സ്വീകരിച്ച 13 പേരെ അറസ്റ്റു ചെയ്തു

Africa Breaking News

സുഡാനില്‍ യേശുക്രിസ്തുവിനെ സ്വീകരിച്ച 13 പേരെ അറസ്റ്റു ചെയ്തു
സൌത്ത് ദാര്‍ഫര്‍ ‍: സുഡാനില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടവര്‍ കര്‍ത്താവിനെ ആരാധിക്കുന്ന സ്ഥലത്ത് പേലീസ് നടത്തിയ റെയ്ഡില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 13 പേരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചശേഷം അറസ്റ്റു ചെയ്തു.

ഒക്ടോബര്‍ 13-നു രാവിലെ സൌത്ത് ദാര്‍ഫറിലെ നൈയാല നഗരത്തിലെ ഒരു വീട്ടില്‍വച്ചു നടത്തപ്പെട്ട ആരാധനയിലാണ് പോലീസ് എത്തി റെയ്ഡ് നടത്തിയത്.

ആരാധനാ സ്ഥലത്തേക്കു കടന്നുവന്ന പോലീസ് നിങ്ങള്‍ ക്രിസ്ത്യാനികളാണോ എന്നു ചോദിക്കുകയുണ്ടായി. 13 പേരും ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്നു പറഞ്ഞു. എന്നാല്‍ പണ്ടു മുതലേ ക്രിസ്ത്യാനികളായ കുടുംബത്തില്‍നിന്നുള്ള രണ്ടുപേരെ വെറുതേ വിടുകയും, സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ താജുദ്ദീന്‍ യൂസഫ് ഉള്‍പ്പെടെ 11 പേരെ അറസ്റ്റു ചെയ്തു കൊണ്ടുപോയി റിമാന്റിലാക്കുകയും ചെയ്തു.

തങ്ങളുടെ ക്രിസ്തു വിശ്വാസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാവരേയും മര്‍ദ്ദിച്ചു. എന്നാല്‍ എല്ലാവരും തങ്ങളുടെ ക്രൈസ്തവ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയാണുണ്ടായത്. പാസ്റ്റര്‍ താജുദ്ദീന്‍ ഉള്‍പ്പെടെ മുമ്പ് ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു വന്നവരാണ് ഇവരെല്ലാം.

ഒരു രാത്രിയും പകലും മുഴുവനും മര്‍ദ്ദിക്കപ്പെട്ടതിനുശേഷം വിട്ടയച്ചു. എന്നാല്‍ പാസ്റ്ററെ ഒരുപാടു നാളുകള്‍ക്കുശേഷമാണ് വിട്ടയച്ചത്.