ആശുപത്രിയില്‍ മരിച്ചുപോയ മകനുവേണ്ടി മാതാവ് ദൈവത്തോടു പ്രാര്‍ത്ഥിച്ചു, ജീവന്‍ തിരികെ ലഭിച്ചു

ആശുപത്രിയില്‍ മരിച്ചുപോയ മകനുവേണ്ടി മാതാവ് ദൈവത്തോടു പ്രാര്‍ത്ഥിച്ചു, ജീവന്‍ തിരികെ ലഭിച്ചു

Breaking News USA

ആശുപത്രിയില്‍ മരിച്ചുപോയ മകനുവേണ്ടി മാതാവ് ദൈവത്തോടു പ്രാര്‍ത്ഥിച്ചു, ജീവന്‍ തിരികെ ലഭിച്ചു

ടെക്സാസ്; അമേരിക്കിലെ ഒരു ആശുപത്രിയില്‍ ഹൃദയസ്തംഭനം മൂലം മരിച്ച കൌമാരക്കാരനുവേണ്ടി മാതാവ് ദൈവത്തോടു പ്രാര്‍ത്ഥിച്ചു ജീവന്‍ തിരികെ വാങ്ങിയ അനുഭവമാണ് വാര്‍ത്തകളില്‍ പ്രാധാന്യം നേടിയ ഒരു സംഭവം.

ടെക്സാസിലെ മിസൌറി സിറ്റിയിലെ സാമ്മി ബെര്‍ക്കോ എന്ന 16 വയസ്സുകാരനാണ് സ്വന്തം മാതാവിന്റെ പ്രാര്‍ത്ഥനയും കണ്ണീരുംകൊണ്ട് ജീവിതത്തിലേക്ക് തിരികെ വന്നത്.

ജനുവരി 7-ന് ഒരു റോക്ക് ക്ളൈംസിങ് ജിമ്മില്‍ ആയിരുന്നപ്പോഴാണ് സാമ്മിക്ക് ദുരനുഭവം ഉണ്ടായത്. പരിശീലനത്തിന്റെ ഭാഗമായി ഭിത്തിയുടെ മുകളില്‍ എത്തിയ കുട്ടി തളര്‍ന്നു പോകുകയായിരുന്നു. ഉടന്‍തന്നെ അവനെ താഴെയിറക്കിയപ്പോള്‍ സ്ഥിതി വളരെ മോശമായിരുന്നു. ജീവന്‍ രക്ഷാ നടപടികള്‍ പരാജയപ്പെട്ടു.

ഫസ്റ്റ് എയ്ഡ് ചികിത്സ കൌമാരക്കാരനെ കൂടുതല്‍ ഗുരുതരമായ മസ്തിഷ്ക്ക ആഘാതത്തില്‍നിന്നും സംരക്ഷിച്ചിരിക്കാം. സാമ്മിയെ ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ എത്തിച്ചു.

അതിവിദഗ്ദ്ധരായ മെഡിക്കല്‍ പ്രൊഫസര്‍മാരും ഡോക്ടര്‍മാരുമുള്‍പ്പെടെയുള്ള സംഘം മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിലും ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചില്ല.

ഡോക്ടര്‍മാരുടെ പ്രതീക്ഷ അസ്തമിച്ചു. രണ്ടു മണിക്കൂറോളം പിന്നിട്ടു. കുട്ടി മരിച്ചു. ഈ വിവരം ദുഃഖത്തോടെ ഡോക്ടര്‍ സാമ്മയുടെ മാതാവ് ജെന്നിഫറിനോടും ഭര്‍ത്താവിനോടും അറിയിച്ചു. സംഭവത്തെക്കുറിച്ച് ജെന്നിഫര്‍തന്നെ പറയുന്നു. താനും ഭര്‍ത്താവും നിശ്ചലമായ മകനും മാത്രം മുറിയില്‍ ‍.

അപ്പോഴാണ് താന്‍ തന്റെ മകനോടും ദൈവത്തോടും സംസാരിക്കാന്‍ തുടങ്ങിയത്. “ഞാന്‍ സാമ്മിയോടു സംസാരിച്ചു. മകനെ നിന്നെ എത്രമാത്രം ഞാന്‍ സ്നേഹിക്കുന്നു” പെട്ടന്ന് ജെന്നിഫര്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു അയ്യോ അവന്‍ അനങ്ങുന്നു.

ജെന്നിഫറും ഭര്‍ത്താവും നിലവിളിക്കാന്‍ തുടങ്ങി. ഡോക്ടര്‍മാര്‍ ഓടിവന്നു. ഡോക്ടര്‍മാര്‍ വീണ്ടും പരിശോധിച്ചപ്പോള്‍ മകന്‍ ജീവനുള്ള അവസ്ഥയിലാണെന്നു കണ്ടെത്തി.

തങ്ങളുടെ ആശുപത്രി സേവനത്തില്‍ ആദ്യ അത്ഭുതമെന്ന് അവര്‍ പറഞ്ഞു. കുട്ടിയുടെ ഹൃദയമിടിപ്പ് കണ്ടപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. ഓക്സിജന്‍ കിട്ടാതെ ഏറെ നേരം കഴിഞ്ഞിരുന്ന സാമ്മിക്ക് തലച്ചോറിനും ചെറിയ പരിക്കും ഹ്രസ്വകാല ഓര്‍മ്മക്കുറവും മാത്രമേ സംഭവിച്ചിട്ടുണ്ടായിരുന്നുള്ളു.

ഹൃദയ സ്തംഭനത്തിനിടെ സുഷുമ്നാ നാഡിക്ക് പരിക്കേറ്റതിനാല്‍ സാമ്മിക്ക് സുഖം പ്രാപിക്കാന്‍ കുറച്ചു നാളുകള്‍കൂടി ആശുപത്രിയില്‍ കഴിയേണ്ടി വന്നു.

മൂന്നുമാസത്തിലേറെയായി ആശുപത്രിയില്‍ കഴിഞ്ഞശേഷം സാമ്മി സുഖം പ്രാപിച്ച് വീട്ടിലേക്ക് കടന്നു വരാനിടയായി.