ഭീകരരുടെ മുന്നറിയിപ്പ്, ക്രിസ്ത്യന്‍ സ്കൂളില്‍ പോകരുത്

ഭീകരരുടെ മുന്നറിയിപ്പ്, ക്രിസ്ത്യന്‍ സ്കൂളില്‍ പോകരുത്

Africa Breaking News Top News

മോചിപ്പിച്ച കുട്ടികളോട് ഭീകരരുടെ മുന്നറിയിപ്പ്, ക്രിസ്ത്യന്‍ സ്കൂളില്‍ പോകരുത്
ബാമെണ്ട: മധ്യ ആഫ്രിക്കന്‍ രാഷ്ട്രമായ കാമറൂണിലെ ക്രിസ്ത്യന്‍ ബോര്‍ഡിംഗ് സ്കൂളില്‍നിന്നും തട്ടിക്കൊണ്ടുപോയി പിന്നീട് വിട്ടയച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭീകരരുടെ മുന്നറിയിപ്പ്.

ഇനി മേലാല്‍ ക്രിസ്ത്യന്‍ സ്കൂളുകളില്‍ പോകരുതെന്ന്. നവംബര്‍ 5-ന് പുലര്‍ച്ചെ ഇംഗ്ളീഷിനു പ്രാമുഖ്യമുള്ള വടക്കു കിഴക്കന്‍ കാമറൂണിന്റെ തലസ്ഥാനമായ ബാമെണ്ടയിലെ പ്രസിബിറ്റേറിയന്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികളെയാണ് പുലര്‍ച്ചെ 3 മണിക്ക് വിഘടനവാദികള്‍ സ്കൂള്‍ വളപ്പില്‍ കയറി 80 കുട്ടികളെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയത്. പിന്നീട് അവരെ വിട്ടയച്ചിരുന്നു.

അക്രമികള്‍ മോചന ദ്രവ്യം ആവശ്യപ്പെട്ടില്ലെന്നും സ്കൂള്‍ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടെന്നും പ്രബിറ്റേറിയന്‍ സഭാ വക്താവ് പറഞ്ഞു. വിട്ടയയ്ക്കപ്പെട്ട കുട്ടികള്‍ ഇനി ക്രിസ്ത്യന്‍ സ്കൂളുകളില്‍ പോകരുതെന്നും തീവ്രവാദികള്‍ മുന്നറിയിപ്പു നല്‍കുകയായിരുന്നു.

ഭൂരിപക്ഷ ഫ്രഞ്ച് ഭാഷാ മേഖലയില്‍നിന്നും സ്വാതന്ത്യ്രം വേണമെന്നു വാദിക്കുന്ന വിഘടനവാദികളാണ് സ്കൂള്‍ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടു പോയതെന്നു വ്യക്തമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കു പുറമെ സ്കൂള്‍ പ്രിന്‍സിപ്പല്‍ ‍, രണ്ട് അദ്ധ്യാപകര്‍ ‍, ഡ്രൈവര്‍ തുടങ്ങിയവരെയും തട്ടിക്കൊണ്ടു പോയിരുന്നു.