യുവതലമുറയില്‍ മാനസീകാരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു: 120 കോടി പേര്‍ ചികിത്സയില്‍

യുവതലമുറയില്‍ മാനസീകാരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു: 120 കോടി പേര്‍ ചികിത്സയില്‍

Breaking News Global

യുവതലമുറയില്‍ മാനസീകാരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു: 120 കോടി പേര്‍ ചികിത്സയില്‍

ആഗോള തലത്തില്‍ മാനസീകാരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്.

ലോകമെമ്പാടുമായി ഏകദേശം 120 കോടി ആളുകള്‍ വിവിധ തരത്തിലുള്ള മാനസീകാരോഗ്യ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നത്.

1990-കളിലെ നിരക്കുകളേക്കാള്‍ 95.5 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവാണ് നിലവിലുണ്ടായിരിക്കുന്നത്. ഉല്‍ക്കണ്ഠയും, വിഷാദവുമാണ് ഏറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍. വ്യക്തിത്വ വൈകല്യങ്ങളാണ്‍ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്.

ഗ്ളോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസസ് ഡാറ്റാ വിശകലനം ചെയ്ത 204 രാജ്യങ്ങലിലെ വിവരങ്ങള്‍ ശേഖരിച്ചാണ് ആരോഗ്യ മേഖലയിലെ ഈ സമഗ്ര പഠനം തയ്യാറാക്കിയിരിക്കുന്നത്.

മുന്‍ കാലങ്ങളെ അപേക്ഷിച്ച് യുവ തലമുറകളിലാണ് പ്രത്യേകിച്ച് 15-നും 39-നും ഇടയില്‍ പ്രായമുള്ളവരിലാണ് ഈ പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.