ക്രിസ്തുവിനെ ഉയര്‍ത്തി ഇതിഹാസ താരം കാത്തി ടെയ്ലര്‍ ബോക്സിങ്ങില്‍നിന്നും വിരമിച്ചു

ക്രിസ്തുവിനെ ഉയര്‍ത്തി ഇതിഹാസ താരം കാത്തി ടെയ്ലര്‍ ബോക്സിങ്ങില്‍നിന്നും വിരമിച്ചു

Asia Breaking News

ക്രിസ്തുവിനെ ഉയര്‍ത്തി ഇതിഹാസ താരം കാത്തി ടെയ്ലര്‍ ബോക്സിങ്ങില്‍നിന്നും വിരമിച്ചു

ഐറിഷ് പ്രൊഫഷണല്‍ ബോക്സറും ലോക ചാമ്പ്യയുമായ കാത്തി ടെയ്ലര്‍ (40) സെപ്റ്റംബര്‍ 5-ന് പ്രൊഫഷണല്‍ ബോക്സിംഗ് കരിയിറില്‍നിന്നും ഔദ്യോഗികമായി വിരമിച്ചു.

ഡബ്ളിനില്‍ ക്രോക്ക് പാര്‍ക്കില്‍ 83,000 വരുന്ന കാണികള്‍ക്കു മുമ്പില്‍ ഫ്രാന്‍സിന്റെ ഫ്ളോറ പീലിയെ തോല്‍വിയില്ലാത്ത ഏകപക്ഷീയമായി തോല്‍പ്പിച്ചുകൊണ്ടാണ് ലോക ചാമ്പ്യനായത്.

തന്റെ കൈവേഗതയിലും ചലനത്തിലും ആധിപത്യം പുലര്‍ത്തിയ ടെയ്ലര്‍ പീലിയെ വളരെ ആധികാരികമായാണ് പരാജയപ്പെടുത്തിയത്.

വിജയത്തിനുശേഷം തന്റെ ബോക്സിംഗ് കരിയര്‍ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് കാണികളെ ഞെട്ടിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തു.

അയര്‍ലണ്ടില്‍ പെണ്‍കുട്ടികളെ അമച്വര്‍ മല്‍സരങ്ങളില്‍നിന്നും വിലക്കിയിരുന്ന കാലത്ത് പിതാവ് പീറ്റ് ടെയ്ലര്‍ ആണ് ടെയ്ലറെ കളിക്കളത്തില്‍ എത്തിക്കാന്‍ ധൈര്യം കാട്ടിയത്.

ടെയ്ലര്‍ അഞ്ച് തവണ ലോക ചാമ്പ്യനും 2012-ലെ ലണ്ടന്‍ ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവുമാണ്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ 6 വിജയം, യൂറോപ്യന്‍ യൂണിയനില്‍ 5 വിജയം ഉള്‍പ്പെടെ 26-ഓലം കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

എന്റെ ജീവിതത്തില്‍ ദൈവമില്ലെങ്കില്‍ എനിക്ക് റിംഗിലേക്ക് കടക്കുവാന്‍ കഴിയില്ല. ടെയ്ലര്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. പോരാട്ടത്തിനു മുമ്പുള്ള എന്റെ മന്ത്രമായി സങ്കീര്‍ത്തനം 18 വായിച്ചിരുന്നു.

യുദ്ധത്തിനായി എന്റെ മനസിനെ പരിശീലിപ്പിക്കുന്നത് ദൈവമാണ്. അവസാന കരിയറില്‍ വിജയം നേടിയപ്പോള്‍ കൈകളുയര്‍ത്തി കര്‍ത്താവിനെ സ്തുതിച്ചു.

ക്രിസ്തീയ പാട്ട് പാടുകയും ചെയ്തു. യേശുവാണ് ശക്തി. എക്കാലത്തെയും മഹാനായവന്‍ യേശു മാത്രമാണ്.

കളിക്കളത്തില്‍ താന്‍ ഒന്നുമല്ലെന്ന് ഓര്‍പ്പിക്കുകയായിരുന്നു. പതിവായി കളിക്കളത്തില്‍ എത്തുമ്പോള്‍ ക്രിസ്തീയ ഗാനങ്ങളുടെ അകമ്പടിയോടെയായിരുന്നു ടെയ്ലര്‍ വന്നിരുന്നത്.

ടെയ്ലര്‍ ഡബ്ളിനിലെ സെന്റ് മാര്‍ക്ക്സ് പെന്തക്കോസ്ത് ചര്‍ച്ചില്‍ വളരെക്കാലമായി ആരാധനയില്‍ പങ്കെടുത്തുവരുന്നുണ്ട്.

ഇപ്പോള്‍ യു.എസിലെ കണക്ടിക്കട്ടില്‍ ഭര്‍ത്താവ് ഷോണിനോടൊപ്പം കുടുംബസമേതം താമസിക്കുന്നു.

അവിടെയും കുടുംബമായി ആരാധനയില്‍ പങ്കെടുക്കുന്നുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.