ക്രിസ്ത്യന്‍ സ്റ്റുഡിയോ റെയ്ഡിനുശേഷം അഫ്ഗാന്‍ ക്രിസ്ത്യാനിയെ കാണാതായി
പാക്കിസ്ഥാനില്‍ സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ക്രിസ്ത്യന്‍ ഓഡിയോ സ്റ്റുഡിയോയില്‍ പട്ടാളം നടത്തിയ റെയ്ഡില്‍ ലക്ഷക്കണക്കിനു വിലയുള്ള ഉപകരണങ്ങള്‍ നശിപ്പിക്കപ്പെടുകയും സ്റ്റുഡിയോയുടെ ഓഡിയോ പ്രൊഡ്യൂസറായ അഫ്ഗാന്‍ പൌരനെ കാണാതാകുകയും ചെയ്ത്തതില്‍ ക്രൈസ്തവര്‍ ആശങ്കപ്പെടുന്നു.
പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ കീസ് ഫോര്‍ കിഡ്സ് മിനിസ്ട്രീസിന്റെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ബൈബിള്‍ കഥകള്‍, ദൈവവചന വിവരണങ്ങള്‍ മുതലായവ ഉള്‍പ്പെടുത്തി ഓഡിയോ ബൈബിള്‍ നിര്‍മ്മിക്കുന്ന റിക്കോര്‍ഡിംഗ് സ്റ്റുഡിയോയിലാണ് കഴിഞ്ഞ മാസം റെയ്ഡ് നടത്തിയത്.
ഇതേത്തുടര്‍ന്ന് 8,000 ഡോളറോളം വിലവരുന്ന ഉപകരണങ്ങള്‍ നശിപ്പിക്കപ്പെട്ടു.
ഇതിന്റെ പ്രധാന ചുമതലക്കാരനായ ബ്രദര്‍ ലബീബ് ഇവിടെനിന്നും പാലായനം ചെയ്തു എന്നാണ് ഔദ്യോഗിക ഭാഷ്യം. പക്ഷെ ഇദ്ദേഹത്തെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ഇല്ലായെന്ന് കീസ് ഫോര്‍ കിഡ്സ് മിനിസ്ട്രീസിന്റെ ഗ്രെഗ് യോഡര്‍ പറയുന്നു.
റെയ്ഡില്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമുള്ളവ എടുത്തതായും ബാക്കിയുള്ളവ നശിപ്പിച്ചതായും യോഡര്‍ പറയുന്നു.
വയൂരി, ഉറുദു, പഷ്തോ ഭാഷകളില്‍ കീസ് ഫോര്‍ കിഡ്സിനായി ക്രിസ്ത്യന്‍ ഓഡിയോ മെറ്റീരിയല്‍ റെക്കോര്‍ഡു ചെയ്യാനും നിര്‍മ്മിക്കാനും ബ്രദര്‍ ലബീബ് തന്റെ രഹസ്യ സ്റ്റുഡിയോ ഉപയോഗിച്ചു വരികയായിരുന്നു.
ലബീബ് അഫ്ഗാനിസ്ഥാനില്‍നിന്നും നാടുകടത്തപ്പെട്ട് പാക്കിസ്ഥാനില്‍ അഭയം തേടിയ ക്രിസ്ത്യാനിയാണ്. സുവിശേഷ ഓഡിയോ ഉപകരണങ്ങള്‍, സൌരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന എംപി3 പ്ളെയറുകളാണ്. അവയില്‍ ഓഡിയോ ബൈബിളുമുണ്ട്.
ഓഡിയോ നിര്‍മ്മിച്ച് പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇറാനിലുമൊക്കെ വിതരണം ചെയ്യുന്നുണ്ട്. ജനങ്ങളില്‍ നല്ലൊരു വിഭാഗം പേരും വായിക്കാന്‍ അറിയാത്തവരാണ്.
ഇവര്‍ക്ക് പരസ്യമായും രഹസ്യമായും ഈ ഓഡിയോ എംപി3 പ്ളെയറുകള്‍ ഉപയോഗിക്കുവാന്‍ കഴിയും.
സുവിശേഷത്തിനു പ്രതികൂലമുള്ളയിടങ്ങളില്‍ ഇത്തരം ഓഡിയോ ഉപകരണങ്ങള്‍ വലിയ പ്രയോജനങ്ങള്‍ ചെയ്യുന്നുണ്ട്.
വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍മാര്‍ പറയുന്നു. ലിബിബിന്റെ ഭാര്യ അടുത്തിടെ ക്രിസ്തുവില്‍ വിശ്വസിക്കാന്‍ തുടങ്ങി. ദമ്പതികള്‍ക്ക് രണ്ടു കുഞ്ഞുങ്ങളുണ്ട്.

