“അതിര്‍ത്തികള്‍ ബൈബിളധിഷ്ഠിതമാണ്”: ട്രംപ് നയങ്ങളെ വിമര്‍ശിച്ച പോപ്പിനു മൈക്ക് ജോണ്‍സന്റെ മറുപപടി
യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങളെക്കുറിച്ചുള്ള പോപ്പ് ലിയോ പതിനാലാമന്റെ ആശങ്കകള്‍ക്ക് ഹൌസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ മറുപടി നല്‍കി.
അതിര്‍ത്തികള്‍ ബൈബിള്‍ അധിഷ്ഠിതമാണ്. ചൊവ്വാഴ്ച ഹൌസ് ഫ്ളോറില്‍ നടന്ന വോട്ടെടുപ്പിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപിന്റെ കൂട്ട നാടുകടത്തല്‍ അജണ്ടയെ വിമര്‍ശിക്കുന്നതിനായി ബൈബിളിലെ മത്തായി 25:35 “എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിക്കുവാന്‍ തന്നു, ദാഹിച്ചു, നിങ്ങള്‍ കുടിപ്പാന്‍ തന്നു, ഞാന്‍ അതിഥിയായിരുന്നു; നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടു” എന്നു ഉദ്ധരിച്ചുകൊണ്ടു കഴിഞ്ഞ നവംബറില്‍ പോപ്പ് ലോകാവസാനത്തില്‍ യേശു നമ്മോടു ചോദിക്കുവാന്‍ പോകുന്നത് ഓര്‍പ്പിച്ചിരുന്നു.
ഇതിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് ജോണ്‍സന്റെ മറുപടി.
അതിര്‍ത്തികളും മതിലുകളും ബൈബിളധിഷ്ഠിതമാണ്. ബാപ്റ്റിസ്റ്റ് സഭാ വിശ്വാസിയായ ജോണ്‍സണ്‍ പ്രതികരിച്ചു. പഴയ നിയമം മുതല്‍ പുതിയ നിയമം വരെ നമ്മുടെ സിവില്‍ സമൂഹങ്ങള്‍ സ്ഥാപിക്കാനും പ്രത്യേകം രാഷ്ട്രങ്ങള്‍ ഉണ്ടാകാനും ദൈവം നമ്മെ അനുവദിച്ചിട്ടുണ്ട്.
കുടിയേറ്റം എന്നത് കിരുവെഴുത്തില്‍ വെറുപ്പോടെ കാണുന്ന ഒന്നല്ല. പരദേശികളെയും അയല്‍ക്കാരെയും പരിപാലിക്കുക, അവരോടു നിങ്ങളേപ്പോലെ പെരുമാറുക എന്നീ വാക്യങ്ങള്‍ സിവില്‍ അധികാരികള്‍ക്കുള്ളതല്ല, വ്യക്തികള്‍ക്കുള്ള ഒരു ഉപദേശമാണ് എന്ന് ജോണ്‍സണ്‍ വാദിച്ചു.
ബൈഡനും കമലാ ഹാരിസും യു.എസ്. അതിര്‍ത്തികള്‍ വ്യാപകമായി തുറന്നപ്പോള്‍ 20 ലക്ഷം നിയമ വിരുദ്ധര്‍ രാജ്യത്തു കടന്നുകൂടി.
കൊടും കുറ്റവാളികള്‍, കുട്ടികളെ ലൈംഗികമായി പീഢിപ്പിക്കുന്നവര്‍, കൊലപാതകികള്‍, തീവ്രവാദികള്‍ അവര്‍ അതിര്‍ത്തികളെ ശ്രദ്ധിച്ചില്ല. ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

