ഗാസയുടെ പുനര്‍ നിര്‍മ്മാണവും ഹമാസ് രഹിത ഭരണവും സുവിശേഷത്തിനു പുതിയ വാതില്‍ തുറക്കുമെന്നു പ്രതീക്ഷ
ഗാസ പുനര്‍ നിര്‍മ്മാണത്തിനായി യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന സാമ്പത്തിക സഹായവും ഗാസ മുനമ്പിലെ അധികാരത്തില്‍നിന്ന് ഹമാസിനെ നീക്കം ചെയ്യുന്നതും സുവിശേഷത്തിന് വളരെക്കാലമായി അടഞ്ഞു കിടക്കുന്ന ഒരു വാതില്‍ തുറക്കുമെന്ന് ക്രിസ്ത്യന്‍ നേതാക്കളും മന്ത്രാലയങ്ങളും ജാഗ്രതയോടെ പ്രത്യാശ പ്രകടിപ്പിച്ചു.
ബ്രസ്സല്‍സില്‍ നടന്ന ഒരു അന്താരാഷ്ട്ര നേതാക്കളുടെ ഒത്തുചേരലിനിടെ മുതിര്‍ന്ന പലസ്തീന്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന ബോര്‍ഡ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
മാനുഷിക സഹായങ്ങള്‍, ഭരണം, ഗാസ പുനര്‍ നിര്‍മ്മിക്കുക എന്ന ബൃഹത്തായ ദൌത്യം എന്നിവയെക്കുറിച്ച് പങ്കെടുത്ത പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു.
പുതുതായി രൂപീകരിച്ച ടീം ഗാസ ഇനിഷ്യേറ്റീവിനായി ഒരു ഡസനിലധികം ദാതാക്കളായ രാജ്യങ്ങളും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും ഏകദേശം 884 മില്യണ്‍ യൂറോ (ഏകദേശം 1 ബില്യണ്‍ ഡോളര്‍) സമാഹരിച്ചതായി യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചു.
വെള്ളം ശുചിത്വം, ആരോഗ്യ സംരക്ഷണം, കൃഷി, ഊര്‍ജ്ജം, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍ എന്നിവ ഉള്‍പ്പെടുത്തുന്ന പദ്ധതികളെ ഈ ടീം പിന്തുണയ്ക്കും.
ഇപ്പോഴും ഹമാസ് ആയുധങ്ങള്‍ വച്ച് കീഴങ്ങുവാനോ, സൈനിക ശക്തി ഉപേക്ഷിക്കാനോ വിസമ്മതിക്കുന്നത് ഏറ്റവും വലിയ തടസ്സമായി നില്‍ക്കുന്നു. ഗാസയുടെ പൂര്‍ണ്ണമായ പുനര്‍ നിര്‍മ്മാണത്തിന് ഏകദേശം 70 ബില്യണ്‍ ഡോളര്‍ ചിലവഴിക്കണമെന്നും പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളോളം സമയം എടുക്കേണ്ടിവരുമെന്നും ഇവര്‍ സ്ഥാപിക്കുന്നത്.
2007 ജൂണില്‍ ഹമാസ് ഗാസ പിടിച്ചെടുത്തതോടെ ക്രിസ്ത്യന്‍ ജനസംഖ്യ ഗണ്യമായി കുറഞ്ഞു. ഇപ്പോള്‍ ആകെ 600 ക്രിസ്ത്യാനികള്‍ മാത്രമാണുള്ളത്. ഹമാസ് ഭരണം ക്രിസ്ത്യന്‍ സമൂഹത്തിനു കനത്ത പ്രതികൂലം സൃഷ്ടിച്ചു.
ക്രിസ്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനവും നിയന്ത്രണങ്ങളും ഉണ്ട്. ബൈബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കപ്പെട്ടു. സുവിശേഷത്തിനുള്ള വാതില്‍ കൊട്ടിയടച്ചു.
യൂറോപ്യന്‍ യൂണിയന്റെ പുതിയ ചുവടുവയ്പും ഹമാസ് രഹിത ഗാസയും സുവിശേഷത്തിനു പുതിയ വാതില്‍ തുറക്കപ്പെടുമെന്ന് ക്രിസ്ത്യന്‍ നേതാക്കളും മിഷണറി സംഘടനകളും പ്രത്യാശിക്കുന്നു.

