സൌദിയില്‍ കടല്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നു, കനത്ത ചൂടുകാരണമെന്ന് ഗവേഷകര്‍
റിയാദ്: കനത്ത ചൂടിനെത്തുടര്‍ന്ന് സൌദി അറേബ്യയില്‍ കടല്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നതായി റിപ്പോര്‍ട്ട്. കിഴക്കന്‍ പ്രവിശ്യയിലുള്ള കടലുകളില്‍ ഏകദേശം നൂറു മീറ്ററോളം വരുന്ന ഭാഗത്താണ് മത്സ്യങ്ങള്‍ ചത്തു പൊങ്ങുന്നത്.
ചൂട് അതിശക്തമാകുന്നതിനെത്തുടര്‍ന്ന് കടലില്‍ ഓക്സിജന്റെ ലഭ്യത കുറയുന്നതാണ് ഈ പ്രതിഭാസത്തിനു കാരണമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മുന്‍ വര്‍ഷവും ഇത്തരത്തില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു. ഫാക്ടറികളില്‍നിന്നുള്ള വിഷ ദ്രാവകങ്ങള്‍ കടലിലേക്ക് ഒഴുകുന്നതാണ് ഇതിനു കാരണമായി അന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
എന്നാല്‍ ഈ വര്‍ഷവും ഇതേ സീസണില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിത്തുടങ്ങിയതോടെയാണ് കടലിലെ ഓക്സിജന്റെ കുറവാകാം ഇതിനു കാരണമെന്ന നിഗമനത്തിലെത്തിയത്. യേശുക്രിസ്തുവിന്റെ മേഘപ്രത്യക്ഷതയ്ക്കും ദൈവസഭയുടെ ഉല്‍പ്രാപണത്തിനും ശേഷമുള്ള എതിര്‍ക്രിസ്തുവിന്റെ 7 വര്‍ഷത്തെ ഏകലോക ഗവണ്മെന്റിന്റെ കാലത്തും മനുഷ്യര്‍ വെന്തുപോകത്തക്കവണ്ണം അത്യുഷ്ണം ഉണ്ടകുമെന്ന് വിശുദ്ധ ബൈബിളില്‍ പറയുന്നു. (വെളി. 16:9) ആഗോള താപനം ഭൂമിക്കു ഭീഷണിയുയര്‍ത്തുമ്പോള്‍ത്തന്നെ കടലും മനുഷ്യനെതിരായിതിരിയുന്നു.

