മതവിശ്വാസത്തിന്റെ പേരിലും രാഷ്ട്രീയമായും തടവിലായ എല്ലാവരെയും മോചിപ്പിക്കണമെന്ന് ഇറാനോട് അമേരിക്ക
മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം ഉള്ള പശ്ചാത്തലത്തില്‍ മതവിശ്വാസത്തിന്റെ പേരിലും രാഷ്ട്രീയ സമരത്തിന്റെ പേരിലും തടവിലാക്കപ്പെട്ട മുഴുവന്‍ ആളുകളെയും ഉടന്‍ മോചിപ്പിക്കണണെന്ന് ഇറാന്‍ ഭരണകൂടത്തോട് അമേരിക്ക ആവശ്യപ്പെടുന്നു.
യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട പ്രസ്താവനയില്‍ ഇറാനിലെ ജനങ്ങളോട് അചഞ്ചലമായ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും തങ്ങളുടെ മൌലിക സ്വാതന്ത്ര്യങ്ങള്‍ സമാധാനപരമായി വിനിയോഗിക്കുന്നതിന് പീഢനങ്ങള്‍ നേരിടുന്നവര്‍ ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ തടവുകാരെയും തെറ്റായി തടങ്കലില്‍ വച്ചിരിക്കുന്നവരെയും ഉടനടി നിരുപാധികമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ജനുവരിയില്‍ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ബൈബിളുകളും ക്രിസ്ത്യന്‍ സാഹിത്യവും പിടിച്ചെടുത്തതിനെത്തുടര്‍ന്ന് കെട്ടിച്ചമച്ച കുറ്റങ്ങള്‍ ചുമത്തി ഒമ്പത് വര്‍ഷവും എട്ട് മാസവും തടവിനു ശിക്ഷിക്കപ്പെട്ട കത്തോലിക്കാ മതപരിവര്‍ത്തനം നടത്തിയ ഗസാല്‍ മാര്‍സ്ബാനെ ഇറാനിയന്‍ ഭരണകൂടം തുടര്‍ച്ചയായി തടവിലാക്കിയതിന് മറുപടിയായാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവന ഇറക്കിയത്.
കഴിഞ്ഞ വര്‍ഷം അവസാനം ഇറാനെതിരെ കൂട്ടംകൂടി ഗൂഢാലോചന നടത്തിയതിനും പ്രചാരണം നടത്തിയതിനും അഞ്ച് ഇറാനിയന്‍ ക്രിസ്ത്യാനികളെ മൊത്തത്തില്‍ 50 വര്‍ഷം തടവിനു ശിക്ഷിച്ചു.

