പരസ്യ സംവാദത്തില്‍ പരാജയപ്പെട്ട മുസ്ളീങ്ങള്‍ രണ്ടു സുവിശേഷകരെ തല്ലിച്ചതച്ചു

പരസ്യ സംവാദത്തില്‍ പരാജയപ്പെട്ട മുസ്ളീങ്ങള്‍ രണ്ടു സുവിശേഷകരെ തല്ലിച്ചതച്ചു

Africa Breaking News

പരസ്യ സംവാദത്തില്‍ പരാജയപ്പെട്ട മുസ്ളീങ്ങള്‍ രണ്ടു സുവിശേഷകരെ തല്ലിച്ചതച്ചു

കമ്പാല: കിഴക്കന്‍ ഉഗാണ്ടയില്‍ ക്രിസ്ത്യന്‍-മുസ്ളീം പരസ്യ സംവാദത്തിനിടെ കോപാകുലരായ മതമൌലികവാദികള്‍ രണ്ടു സുവിശേഷകരെ തല്ലിച്ചതച്ചു. കലിറോ ജില്ലയില്‍ നവൈകോകിയിലെ മുസ കിറോങുസ (32), സ്വിദികി ബയീന്‍സ (27) എന്നിവരെയാണ് ക്രൂരമായ ആക്രമണത്തിനിരയാക്കിയത്.

നവംബര്‍ 13-ന് ബുലുംബ നഗരത്തില്‍ വച്ച് വൈകിട്ട് ഒരു ക്രിസ്ത്യന്‍-മുസ്ളീം സംവാദം നടന്നു. ഇതില്‍ ഈ സുവിശേഷകരും മറുവശത്ത് മുസ്ളീം പണ്ഡിതരും അണിനിരന്നു. ഇരുപക്ഷത്തും നിരവധി ആളുകള്‍ സന്നിഹിതരായിരുന്നു.

മുസയും, സ്വിദിക്കിയും ബൈബിള്‍ അടിസ്ഥാനമാക്കി തെളിവുകളോടെ സംസാരിച്ചു. രക്ഷകനും ദൈവവുമായി യേശുക്രിസ്തു മാത്രമാണ് സത്യമെന്ന് ഇരുവരും വാദിച്ചു. എന്നാല്‍ മുഹമ്മദിനെ തരംതാഴ്ത്തി സംസാരിച്ചു എന്നാരോപിച്ച് ഒരു കൂട്ടം മുസ്ളീങ്ങള്‍ പെട്ടന്നു പ്രകോപിതരായി. തങ്ങളുടെ ഭാഗത്തുനിന്നും തോല്‍വി മണത്ത അവര്‍ സുവിശേഷകരെ ആക്രമിക്കാന്‍ ഒരുങ്ങി.

ഉടന്‍ തന്നെ സംവാദം നിര്‍ത്തല്‍ ചെയ്തു. അക്രമാസക്തരായവരില്‍നിന്നും രക്ഷപെട്ട ഇരുവരും അടുത്തുള്ള ഒരു ക്രിസ്ത്യാനിയുടെ വീട്ടില്‍ അഭയം തേടി. ഇരുവരെയും തേടി മുസ്ളീങ്ങള്‍ നഗരത്തില്‍ പരിശോധന നടത്തി. രണ്ടു മണിക്കൂറോളം പ്രതിഷേധത്തിലായി.

വൈകിട്ട് 7.30 ഓടുകൂടി സുവിശേഷകര്‍ ഇവിടെ തങ്ങള്‍ സുരക്ഷിതരല്ലെന്നു മനസ്സിലാക്കി തങ്ങളുടെ മോട്ടോര്‍ സൈക്കിളില്‍ രക്ഷപെടാന്‍ ശ്രമിച്ചു. ഇതു ശ്രദ്ധയില്‍പ്പെട്ട അക്രമികള്‍ വാഹനം തടഞ്ഞ് രണ്ടുപേരെയും വടികളും മറ്റുമായി ക്രൂരമായി തല്ലിച്ചതച്ചു.

അള്ളാഹു അക്ബര്‍ എന്നു വിളിച്ചായിരുന്നു ആക്രമണമെന്നും മോട്ടോര്‍ സൈക്കിള്‍ തല്ലി തകര്‍ക്കുകയും ബൈബിളുകളും മറ്റു ഗ്രന്ഥങ്ങളും വലിച്ചുകീറുകയും ചെയ്തു. ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു റോഡില്‍ വീണു. ഈ സമയം ഒരു ടാക്സി അതുവഴി വരികയും ഹൈഡ് ലൈറ്റിന്റെ പ്രകാശത്തില്‍ അക്രമികള്‍ രക്ഷപെടുകയും ചെയ്തു.

എന്നാല്‍ കാറിലെത്തിയത് കാലിറോ നഗരത്തിലെ ഒരു പാസ്റ്ററായിരുന്നെന്നും അദ്ദേഹം തങ്ങളെ തിരിച്ചറിയുകയും അടുത്തുള്ള ഒരു ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ തിരികെ ലഭിച്ചെന്നും ബയീന്‍സ ഒരു മാദ്ധ്യമത്തോടു പറഞ്ഞു.

ഇരുവരും ശരീരത്തില്‍ മാരകമായ മുറിവേറ്റു ഇരുവരും ചികിത്സയിലാണ്. സഭയുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കെതിരെ പരാതി നല്‍കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.