ദൈവസഭ തകര്‍ച്ചയിലല്ല വളര്‍ച്ചയിലെന്ന് ക്രിസ്ത്യന്‍ സംഘടന

ദൈവസഭ തകര്‍ച്ചയിലല്ല വളര്‍ച്ചയിലെന്ന് ക്രിസ്ത്യന്‍ സംഘടന

Asia Breaking News

ചൈനയില്‍ ദൈവസഭ തകര്‍ച്ചയിലല്ല വളര്‍ച്ചയിലെന്ന് ക്രിസ്ത്യന്‍ സംഘടന

ബീജിംഗ്: ചൈനയില്‍ ക്രിസ്ത്യാനികളുടെ എണ്ണം കുറയുന്നു എന്ന സമീപകാല പ്യു റിസര്‍ച്ച് റിപ്പോര്‍ട്ടിനെ തള്ളി ഒരു പ്രമുഖ ക്രിസ്ത്യന്‍ സംഘടന. ചൈനീസ് ജനറല്‍ സോഷ്യല്‍ സര്‍വ്വേ (സിജിഎസ്എസ്) നടത്തിയ ഒരു സര്‍വ്വേയെ ഉദ്ധരിച്ച് 2010-ല്‍ ചൈനയില്‍ 23.2 ദശലക്ഷം ക്രിസ്ത്യാനികള്‍ ഉണ്ടെന്നും, 2018-ല്‍ ഇത് 19.9 ശദലക്ഷമായി കുറഞ്ഞെന്നുമായിരുന്നു പ്യു റിപ്പോര്‍ട്ട്.

ചൈനയിലെ ഭരണകൂടം ക്രിസ്തുമതത്തെ കഠിനമായി അടിച്ചമര്‍ത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നു എന്നതില്‍ തര്‍ക്കമില്ല. എല്ലാവരും അത് സമ്മതിക്കുന്നു. എന്നാല്‍ രാജ്യത്ത് ക്രൈസ്തവ ജനതയുടെ കൃത്യമായ എണ്ണം കണ്ടെത്തുന്നതില്‍ പ്രയാസമുണ്ടെന്നും അതിനാല്‍ ചൈനീസ് സഭ അടിസ്ഥാനപരമായി വെളിപ്പെടുത്തുവാന്‍ തയ്യാറാകാത്ത സ്ഥിതിയാണ്.

ഭരണകൂടത്തിന്റെ കിരാത നടപടികളെ ഭയന്നാണിത്. എന്നിരുന്നാലും ആഗോള ക്രിസ്ത്യന്‍ നിരീക്ഷക സംഘടനയായ ഗ്ളോബല്‍ ക്രിസ്ത്യന്‍ റിലീഫ് പ്രസിഡന്റും സിഇഒയുമായ ഡേവിഡ് ക്യൂറി ഈ മാസം ആദ്യം നടത്തിയ ഒരു പ്രസ്താവനയില്‍ പ്യൂ റിസര്‍ച്ചിന്റെ കണ്ടെത്തലുകളോട് വലിയ വിയോജിപ്പ് പ്രകടിപ്പിച്ചു.

ചൈനയിലെ മതം അളക്കുന്ന സമീപകാല പ്യു റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ക്രിസ്തുമതം സ്തംഭനാവസ്ഥയിലാണെന്നും ഒരു പക്ഷെ തകര്‍ച്ചയിലാണെന്നും പറയുന്നു. എന്നാല്‍ ഞങ്ങള്‍ അതിനെ എതിര്‍ക്കുന്നു.

ചൈനയില്‍ 100 ലദശലക്ഷം മുതല്‍ 120 ദശലക്ഷം വരെ ക്രിസ്ത്യാനികളുണ്ടായിരിക്കാം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ 98 ദശലക്ഷം അംഗങ്ങളേക്കാള്‍ കൂടുതല്‍ ക്രൈസ്തവരാണ്. ഡേവിഡ് ക്യൂറി പറയുന്നു.

2023-ലെ കണക്കു പ്രകാരം ചൈനയില്‍ മൊത്തം ജനസംഖ്യ 141.75 കോടിയാണ്.

ഇവരില്‍ 74.5 ശതമാനം മതവിഭാഗങ്ങളില്‍ ഇല്ലാത്തവരും 18 ശതമാനം ബുദ്ധമതക്കാരും 5.2 ശതമാനം ക്രൈസ്തവരുമാണ് ഇത് ഔദ്യോഗിക കണക്കാണെങ്കിലും നല്ലൊരു ശതമാനം ആളുകളും പരസ്യമായി ക്രിസ്ത്യാനികളാണെന്നു പറയാന്‍ മടിക്കുന്നു.

ഭരണകൂടത്തിന്റെ വിവേചനവും കടുത്ത നടപടികളും മതനിയന്ത്രണവുമാണ് കാരണങ്ങള്‍.