കോവിഡ് വാക്സിനെ പരിഹസിച്ച സഭാ വിശ്വാസിക്ക് ദാരുണാന്ത്യം

കോവിഡ് വാക്സിനെ പരിഹസിച്ച സഭാ വിശ്വാസിക്ക് ദാരുണാന്ത്യം

Breaking News USA

കോവിഡ് വാക്സിനെ പരിഹസിച്ച സഭാ വിശ്വാസിക്ക് ദാരുണാന്ത്യം
ലോസ്ഏഞ്ചലസ്: സോഷ്യല്‍ മീഡിയായിലൂടെ കോവിഡ് 19 വാക്സിനെപ്പറ്റി പരിഹസിച്ചു പോസ്റ്റിട്ട ഹില്‍സോംഗ് ചര്‍ച്ച് അംഗം കോവിഡ് വൈറസ് മൂലം മരണമടഞ്ഞു.

ലോസ് ഏഞ്ചലസിനു സമീപം കൊറോണ റീജണല്‍ മെഡിക്കല്‍ സെന്ററില്‍ നീണ്ട ഒരു മാസക്കാലം ചികിത്സയില്‍ കഴിഞ്ഞ സ്റ്റീഫന്‍ ഹാര്‍മണ്‍ (34) എന്ന യുവാവാണ് രോഗം മൂര്‍ച്ഛിച്ച് മരണത്തിനു കീഴടങ്ങിയത്.

ഹാര്‍മണ്‍ ഈ അടുത്തകാലത്ത് കോവിഡ് വാക്സിനെതിരായി നിരവധി തവണ കളിയാക്കിയും പരിഹസിച്ചും ട്വിറ്ററില്‍ കുറിപ്പുകളിട്ടിരുന്നു. “എനിക്ക് 99 പ്രശ്നങ്ങളുണ്ട്; അതില്‍ വാക്സിന്‍ ഒരു പ്രശ്നമല്ല” തുടങ്ങി പലതും ട്വിറ്റു ചെയ്തിരുന്നു. ഒരു മാസം മുമ്പ് കോവിഡ് രോഗം ബാധിച്ചു. ഒപ്പം ന്യുമോണിയായും ഇതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നു..

വെന്റിലേറ്ററില്‍ കഴിഞ്ഞപ്പോഴും പ്രാര്‍ത്ഥനയ്ക്കായി യുവാവ് അപേക്ഷിക്കുന്ന പോസ്റ്റും ചെയ്യുകയുണ്ടായി. ജൂണ്‍ 30-ന് ഹാര്‍മണ്‍ കൃത്രിമ ശ്വാസോച്ഛ്വാസം ചെയ്യുന്ന ഫോട്ടോ ഉള്‍പ്പെടെയുള്ള ചിത്രങ്ങളും പോസ്റ്റു ചെയ്തു. വ്യാഴാഴ്ച ഹാര്‍മണ്‍ മരണത്തിനു കീഴടങ്ങിയതായി ഹില്‍സോംഗ് സ്ഥാപകന്‍ ബ്രയ്ന്‍ ഹൂസ്റ്റര്‍ അറിയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.