
അമേരിക്ക ആത്മീക രോഗശയ്യയില്‍ : ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍
വാഷിംങ്ടണ്‍ : അമേരിക്ക ഇപ്പോള്‍ ആത്മീകമായി രോഗശയ്യയിലാണെന്ന് ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍ . വാഷിങ്ടണില്‍ സംഘടിപ്പിച്ച ആത്മീക സംഗമത്തില്‍ പങ്കെടുത്ത പാസ്റ്റര്‍മാരാണ് അമേരിക്കയുടെ വര്‍ത്തമാനകാലത്തെക്കുറിച്ച് വ്യാകുലപ്പെട്ടത്. അമേരിക്ക തങ്ങളുടെ അധാര്‍മ്മിക ജീവിത നിലവാരത്തില്‍നിന്നും അനുതപിച്ച് വേദപുസ്തക മാര്‍ഗ്ഗത്തിലേക്ക് കടന്നുവന്നാല്‍ അവര്‍ക്ക് ഉയര്‍ച്ചയുണ്ടാകുമെന്ന് പാസ്റ്റര്‍മാര്‍ അഭിപ്രായപ്പെട്ടു. ആഫ്രിക്കന്‍ സ്ട്രാറ്റജിക്ക് ലീഡര്‍ഷിപ്പ് പ്രെയര്‍ നെറ്റ് വര്‍ക്ക് സംഘടിപ്പിച്ച ആത്മീക സംഗമത്തില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍നിന്നുമുള്ള ആഫ്രിക്കന്‍ ക്രൈസ്തവ നേതാക്കള്‍ ഒത്തുകൂടി പ്രാര്‍ത്ഥനയും ആരാധനയും നടത്തി. ഇതിനോടനുബന്ധിച്ച് റാലിയും നടത്തി. എ.എസ്.എല്‍ .പി.എന്‍ . നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. മൈക്കിള്‍ ഒബി നേതൃത്വം നല്‍കി. ആഫ്രിക്കയും, അമേരിക്കയും ഒന്നായി പറയുന്നു: ഒറ്റ ഹൃദയമായി ദൈവീക വഴിയിലൂടെ യാത്ര ചെയ്യാം. ആത്മീകമായി മുന്നേറാം. നാഷണല്‍ ചെയര്‍മാന്‍ ഡാര്‍ലിംങ്സ്റ്റണ്‍ ജോണ്‍സണ്‍ ആഹ്വാനം ചെയ്തു.

