യു.എസ് നീങ്ങുന്നത് നരകത്തിലേക്ക്; മൂന്നാം ലോക മഹായുദ്ധത്തിനു സാദ്ധ്യത: ട്രംപ്

യു.എസ് നീങ്ങുന്നത് നരകത്തിലേക്ക്; മൂന്നാം ലോക മഹായുദ്ധത്തിനു സാദ്ധ്യത: ട്രംപ്

Breaking News Global USA

യു.എസ് നീങ്ങുന്നത് നരകത്തിലേക്ക്; മൂന്നാം ലോക മഹായുദ്ധത്തിനു സാദ്ധ്യത: ട്രംപ്

ന്യുയോര്‍ക്ക്: യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തില്‍ ലോകം ആണവ മൂന്നാം ലോകമഹായുദ്ധത്തെ അഭിമുഖീകരിക്കാന്‍ സാദ്ധ്യതയുണ്ടെന്നു യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

മാന്‍ഹട്ടന്‍ കോടതിയില്‍ കീഴടങ്ങിയശേഷം ഫ്ളോറിഡയിലേക്ക് മടങ്ങിയെത്തിയ ട്രംപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നിലവിലെ ഭരണകൂടം യു.എസിനെ നശിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.

തന്റെ ഭരണകാലത്ത് മറ്റുള്ള രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുകയോ പറയുകയോ പോലും ചെയ്തിട്ടില്ലാത്ത കാര്യങ്ങളാണ് ഇതെന്നും ട്രംപ് പറഞ്ഞു. വിശ്വസിച്ചാലും ഇല്ലെങ്കിലും നാം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് വിദൂരമല്ല. നമ്മുടെ രാജ്യം തകരുകയാണ്. വിലക്കയറ്റം നിയന്ത്രണാതീതമാണ്.

ചൈനയും, റഷ്യയും, ഇറാനും, ഉത്തര കൊറിയയും ചേര്‍ന്ന് ഭീഷണി ഉയര്‍ത്തുന്നു. റഷ്യ ചൈനയുമായും സൌദി അറേബ്യയുമായും കൈകോര്‍ത്തു. നമ്മുടെ കറന്‍സി തകരുന്നു.

ഉടന്‍ തന്നെ അതിന്റെ ലോക നിലവാരം ഇല്ലാതാകും. ബൈഡന്‍ ചരിത്രത്തിലെ ഏറ്റവും മോശക്കാരനായ ഭരണാധികാരിയാണ്. അമേരിക്ക നരകത്തിലേക്കാണ് പോകുന്നത്.

നമ്മുടെ രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവരെ നിര്‍ഭയമായി പ്രതിരോധിക്കാന്‍ ശ്രമിച്ചതാണ് താന്‍ ചെയ്ത ഏക തെറ്റ്. തനിക്കെതിരായുള്ളത് വ്യാജ കേസുകളാണെന്നും ട്രംപ് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.