പുരാതന മണ്‍പാത്രങ്ങള്‍ കണ്ടെത്തിയത് ശെബാ രാജ്ഞി ശലോമോനെ സന്ദര്‍ശിച്ചതിനു തെളിവ്: ഗവേഷകര്‍

പുരാതന മണ്‍പാത്രങ്ങള്‍ കണ്ടെത്തിയത് ശെബാ രാജ്ഞി ശലോമോനെ സന്ദര്‍ശിച്ചതിനു തെളിവ്: ഗവേഷകര്‍

Breaking News Middle East

പുരാതന മണ്‍പാത്രങ്ങള്‍ കണ്ടെത്തിയത് ശെബാ രാജ്ഞി ശലോമോനെ സന്ദര്‍ശിച്ചതിനു തെളിവ്: ഗവേഷകര്‍

യെരുശലേം: യിസ്രായേലില്‍ അടുത്ത കാലത്ത് കണ്ടെത്തിയ 3000 വര്‍ഷം പഴക്കമുള്ള മണ്‍പാത്രങ്ങള്‍ ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന ശെബാരാജ്ഞി ശലോമോന്‍ രാജാവിനെ സന്ദര്‍ശിക്കാനായി യെരുശലേമില്‍ എത്തിയതിന്റെ തെളിവാണെന്നു ചരിത്ര ഗവേഷകര്‍ ‍.

2012-ല്‍ യെരുശലേമില്‍നിന്നു കണ്ടെതേതിയ ഒരു വലിയ മണ്‍പാത്രവും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഗവേഷകര്‍ ഇതുവരെ കനാന്യമെന്നു കരുതിയിരുന്ന ഏഴക്ഷര ലിഖിതവും ഉള്‍ക്കൊള്ളുന്നു. പുരാവസ്തു ഗവേഷകനും എപ്പിഗ്രാഫറുമായ ഡാനിയേല്‍ വെയിന്‍സ്റ്റന്‍ രചിച്ച പുതിയ പ്രബന്ധത്തിലാണ് കണ്ടെത്തലിന്റെ വിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

1200 മൈല്‍ അകലെയുള്ള ദക്ഷിണ അറേബ്യയിലെ ഒരു രാജ്യമായ ശെബയിലെ ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയാണ് ഈ ലിഖിതം. സബേയന്‍ ആണെന്നും അവകാശപ്പെടുന്നു. യിസ്രായേലിലെ നെഗേവിലെ ബെന്‍ ഗുറിയോണ്‍ സര്‍വ്വകലാശാലയിലെ പ്രൊഫസറാണ് വെയിന്‍സ്റ്റന്‍ ‍.

മണ്‍കുടം ദാവീദ് രാജാവിന്റെയും ശലോമോന്‍ രാജാവിന്റെയും കാലഘട്ടത്തിലുള്ളതാണ്. ഒന്നിലധികം ഘടകങ്ങള്‍ വെയ്ന്‍സ്റ്റന്‍ എഴുതി “ശെബയും സോളമന്റെ രാജ്യവും തമ്മിലുള്ള ബന്ധം സാധ്യമാകുക മാത്രമല്ല അത് ഇരുവര്‍ക്കും അത്യന്താപേക്ഷിതവും ഉയര്‍ന്ന പ്രയോജനകരമാക്കിത്തീര്‍ക്കുകയും ചെയ്തു.

ഈ ബൈബിള്‍ വിവരണത്തിന് ചരിത്രപരമായ സത്യത്തിന്റെ ഒരു കണികയെങ്കിലും ഉണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ ഇത് ഒരു കൊളുത്തു നല്‍കുന്നു”. അദ്ദേഹം എഴുതി.

ബൈബിളില്‍ 1 രാജാക്കന്മാര്‍ 10-ാം അദ്ധ്യായത്തില്‍ ശെബാ രാജ്ഞി യഹോവുയുടെ നാമം സംബന്ധിച്ചു ശലോമോന്റെ കീര്‍ത്തി കേട്ടിട്ടു കടമൊഴികളാല്‍ അവനെ പരീക്ഷിക്കേണ്ടതിനു വന്നു.

അവര്‍ അതിമഹത്തായ പരിവാരത്തോടും സുഗന്ധ വര്‍ഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടുകൂടെ വന്നു….. അവള്‍ രാജാവിനു 120 താലന്ത് പൊന്നും അനവധി സുഗന്ധവര്‍ഗ്ഗവും രത്നവും കൊടുത്തു…… ശലോമോന്‍ അവള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയതായും നാം വായിക്കുന്നു.

പാത്രത്തിലെ ലിഖിതത്തില്‍ ‘ലഡനം’ എന്ന് എഴുതിയിരിക്കുന്നതായി വെയ്ന്‍സ്റ്റന്‍ പറയുന്നു. ഈ ഭരണയിലെ ലിഖിതങ്ങള്‍ ശലോമോന്റെ കാലത്ത് യിസ്രായേലില്‍ സബായന്‍ ഭാഷ സംസാരിക്കുന്നവരുടെ സാന്നിദ്ധ്യത്തെക്കുറിച്ചു മാത്രമല്ല അക്കാലത്തെ നമ്മുടെ ജനത്തെ ജിയോ പൊളിറ്റിക്കല്‍ ബന്ധത്തെപ്പറ്റിയും വ്യക്തമാക്കുന്നു

. ശലോമോന്റെ കാലത്ത് ഭരണ സിരാകേന്ദ്രമായിരുന്ന പ്രദേശത്തു നിന്നാണ് മണ്‍കുടവും കണ്ടെത്തിയത്. ഇത് ശലോമോന്‍ രാജാവിനും ശെബാരാജ്യത്തിനും ഇടയില്‍ നിന്നിരുന്ന വിപുലമായ വ്യാപാര സാംസ്ക്കാരിക ബന്ധങ്ങളുടെ മറ്റൊരു തെളിവാണ് വെയ്ന്‍സ്റ്റന്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.