പ്ളാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം കൊണ്ടുപോകുന്നത് ഹാനികരം
വേനല്‍ക്കാലത്ത് കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.
യാത്രകളിലും മറ്റും കുടിവെള്ളം കരുതുന്നത് ഭൂരിപക്ഷവും പ്ളാസ്റ്റിക് കുപ്പികളിലാണ് എന്നതാണ് വസ്തുത. ഇത് ആരോഗ്യത്തിനു ഹാനികരമാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
സ്ഥിരമായി പ്ളാസ്റ്റിക്ക് കുപ്പികളില്‍ വെള്ളം കൊണ്ടുവന്നു കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. മിക്ക പ്ളാസ്റ്റിക് കുപ്പികളും പോളിയെത്തിന് ടെറഫ്തലേറ്റ് (പിഇടി) എന്ന പദാര്‍ത്ഥത്തില്‍നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
പിഇടിയില്‍ ബിസ്ഫെനോള്‍ എ പോലുള്ള ഹാനികരമായ രാസവസ്തുക്കളടങ്ങിയിട്ടുണ്ട്.
ഇത് കുടിവെള്ളത്തില്‍ എത്തിയാല്‍ ഹോര്‍മോണ്‍ വ്യതിയാനം, പ്രത്യുല്‍പ്പാദന പ്രശ്നങ്ങള്‍ , ക്യാന്‍സര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയേക്കാം.
ഗ്ളാസിലും പ്ളാസ്റ്റിക്കിലും ചെമ്പിലും തീര്‍ത്ത കുപ്പികളില്‍ വെള്ളം കൊണ്ടുപോകുന്നതാണ് സുരക്ഷിതത്വം.

