പൂച്ചയെ വളര്‍ത്തുന്നതുമൂലം സ്കീസോഫ്രീനിയ വരാനുള്ള സാദ്ധ്യത ഇരട്ടിയാകുമെന്ന് ഗവേഷകര്‍

പൂച്ചയെ വളര്‍ത്തുന്നതുമൂലം സ്കീസോഫ്രീനിയ വരാനുള്ള സാദ്ധ്യത ഇരട്ടിയാകുമെന്ന് ഗവേഷകര്‍

Health

പൂച്ചയെ വളര്‍ത്തുന്നതുമൂലം സ്കീസോഫ്രീനിയ വരാനുള്ള സാദ്ധ്യത ഇരട്ടിയാകുമെന്ന് ഗവേഷകര്‍

പൂച്ചയെ വളര്‍ത്തുന്നത് സ്കീസോഫ്രീനിയ പോലുള്ള മാനസിക രോഗങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യതയും തമ്മില്‍ ബന്ധമുണ്ടെന്ന് ഗവേഷകര്‍.

ആസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് റിസര്‍ച്ചിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പൂച്ചകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് സ്കീസോഫ്രീനിയ വരാനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഏകദേശം രണ്ടിരട്ടിയാണെന്ന് ഗവേഷകര്‍ പറയുന്നു.

കഴിഞ്ഞ 44 വര്‍ഷത്തിനിടെ യു.എസ്, യു.കെ. ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍നിന്നായി നടന്ന 17 ഗവേഷണങ്ങളാണ് ഗവേഷകര്‍ വിശകലനം നടത്തിയത്.

പൂച്ചകളില്‍ കാണപ്പെടുന്ന ടോക്സോപ്ളാസ്മ ഹോണ്ടി എന്ന പരാദമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പൂച്ചയുടെ വിസര്‍ജ്യത്തില്‍നിന്നോ കടിയിലൂടെയോ, സ്രവങ്ങളില്‍നിന്നോ ഈ പരാദം മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാം.

മലിനമായ വെള്ളത്തിലൂടെയോ, പാകം ചെയ്യാത്ത മാംസത്തിലൂടെയും ഇത് പകരാം. മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാല്‍ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കാനും തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്നും പഠനം പറയുന്നു. എന്നാല്‍ ഈ പഠനം സാദ്ധ്യത മാത്രമാണ്.

പൂച്ചയെ വളര്‍ത്തുന്നതുകൊണ്ട് ഇങ്ങനെ എല്ലാവരിലും രോഗം വരണമെന്നില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. സ്രീസോഫ്രീനിയ എന്നത് ഒരു തരം ഉന്മാദ രോഗമാണ്.

ഒരു വ്യക്തിയുടെ ചിന്തയെയും പെരുമാറ്റത്തെയും ബാധിക്കുന്ന മാനസിക ദൌര്‍ബല്യമാണിത്. ഒരേ സമയം പരാക്രമിയാവുകയും ചലപ്പോള്‍ നിശ്ശബ്ദരായി മാറുകയും ചെയ്യുന്ന ദ്വിമുഖമാണിതിനുള്ളത്.+++

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.