പാക്കിസ്ഥാനിലെ ദൈവനിന്ദാ കേസുകളില്‍ ഭൂരിഭാഗവും കെട്ടിച്ചമച്ചതാണെന്ന് ഉദ്യോഗസ്ഥര്‍

പാക്കിസ്ഥാനിലെ ദൈവനിന്ദാ കേസുകളില്‍ ഭൂരിഭാഗവും കെട്ടിച്ചമച്ചതാണെന്ന് ഉദ്യോഗസ്ഥര്‍

Breaking News Top News

പാക്കിസ്ഥാനിലെ ദൈവനിന്ദാ കേസുകളില്‍ ഭൂരിഭാഗവും കെട്ടിച്ചമച്ചതാണെന്ന് ഉദ്യോഗസ്ഥര്‍

പാക്കിസ്ഥാനിലെ നാല് പ്രവിശ്യകളിലൂടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രജീസ്റ്റര്‍ ചെയ്ത 333 ദൈവനിന്ദാ കേസുകളില്‍ ഭൂരിഭാഗവും കെട്ടിച്ചമച്ചതാണെന്ന് പാക്കിസ്ഥാനിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞയാഴ്ച പാര്‍ലമെന്ററി കമ്മറ്റിയെ അറിയിച്ചു.

ക്രിസ്ത്യാനികളും മറ്റ് മത വിശ്വാസികളും ഉള്‍പ്പെട്ട കേസുകളാണ് വ്യാജമായി നിര്‍മ്മിച്ചതെന്ന് പ്രവിശ്യ ആഭ്യന്തര സെക്രട്ടറിമാരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ബുധനാഴ്ച (ജൂലൈ 8) സെനറ്റിന്റെ മനുഷ്യാവകാശങ്ങള്‍ക്കായുള്ള ഫംഗ്ഷണല്‍ കമ്മറ്റിയോട് പറഞ്ഞു.

ഫെഡറല്‍ തലസ്ഥാനമായ ഇസ്ളാമബാദില്‍ സെനറ്റര്‍ സമീന മുംതാസ് സെഹ്വിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കമ്മറ്റിക്ക് സമര്‍പ്പിച്ച ഔദ്യോഗിക ഡേറ്റാ കാണിക്കുന്നത് ഇസ്ളാമിന്റെ പ്രവാചകനായ മുഹമ്മദിനെ അപമാനിക്കുന്നത് കുറ്റകരമാക്കുന്ന ദൈവനിന്ദാ നിയമത്തിലെ സെക്ഷന്‍ 295 സി പ്രകാരം പഞ്ചാബ് പ്രവിശ്യയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

അത് അഞ്ച് വര്‍ഷത്തിനിടെ 116 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വ്യക്തിപരമായ വൈരാഗ്യങ്ങള്‍, ദൈവനിന്ദ ആരോപണങ്ങള്‍ക്ക് കാരണമായതായി പ്രവിശ്യാ ഉദ്യോഗസ്ഥര്‍ കമ്മറ്റിക്കു മുമ്പാകെ സമ്മതിച്ചു.

പല കേസുകളിലും ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകള്‍ കണ്ടെത്തുന്നതില്‍ അന്വേഷണങ്ങള്‍ പരാജയപ്പെട്ടുവെന്നും ഇത് അവരെ പിരിച്ചു വിടുന്നതിലേക്ക് നയിച്ചുവെന്നും അവര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.