വെറും എട്ടു ദിവസംകൊണ്ട് ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ വീട്

വെറും എട്ടു ദിവസംകൊണ്ട് ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ വീട്

Breaking News India

വെറും എട്ടു ദിവസംകൊണ്ട് ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ വീട്
ഔറംഗബാദ്: ഇന്നത്തെക്കാലത്ത് ഒരു മനസ്സിനിണങ്ങിയ മനോഹരമായ ഒരു ഭവനം പണിയുക എന്നത് ഓരോ ഇന്ത്യാക്കാരന്റെയും സ്വപ്നമാണ്.

വെറും 8 ദിവസംകൊണ്ട് ഒരു സമ്പൂര്‍ണ്ണ വീട് നിര്‍മ്മിച്ചു നല്‍കുകയാണ് ഔറംഗബാദിലെ ആര്‍ക്കിടെക്റ്റ് ദമ്പതികളായ പീയൂഷ് കപാഡിയയും, പൂജയും. കേട്ടാല്‍ അത്ഭുതം തോന്നും. പക്ഷെ യാഥാര്‍ത്ഥ്യം തന്നെയാണ്.

സാധാരണ കെട്ടിടങ്ങള്‍ സിമന്റില്‍ പണിയുമ്പോള്‍ ഇവര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് സ്റ്റീലും കോണ്‍ക്രീറ്റും പ്രീഫാബ്രിക്കേറ്റ് രീതിയില്‍ ഉപയോഗിച്ചാണ്. ഇതാണ് ഇത്രയെളുപ്പം വീടുകള്‍ നിര്‍മ്മിക്കാന്‍ ഇവര്‍ക്കു സാധിക്കുന്നത്.

തീപിടുത്തമോ, ഭൂമി കുലുക്കമോ ഒന്നും ഇവരുടെ നിര്‍മ്മിതികളെ ബാധിക്കില്ല. എങ്ങനെ വേണമെങ്കിലും റീസൈക്കിള്‍ ചെയ്യാവുന്ന വസ്തുവാണ് സ്റ്റീല്‍ എന്ന് പീയൂഷ് പറയുന്നു. അതുകൊണ്ടുതന്നെ സീറോ വെയ്സ്റ്റ് ആണ് പുറന്തള്ളുന്നത്.

സുസ്ഥിര നിര്‍മ്മിതികള്‍ക്കൊപ്പം തന്നെ കാലാവസ്ഥയ്ക്കു കൂടി അനുയോജ്യമായ വീടുകള്‍ നിര്‍മ്മിക്കാനാണ് പൂജയ്ക്കും പീയൂഷിനും താല്‍പ്പര്യം. അങ്ങനെയാണ് സ്റ്റീല്‍ ആന്‍ഡ് കോണ്‍ക്രീറ്റ് കമ്പോസൈറ്റ് സ്ട്രക്ച്ചേഴ്സ് എന്ന ആശയത്തിലേക്ക് കടന്നു വന്നത്.

സ്റ്റീല്‍ എക്സ്പോര്‍ട്ടിംഗില്‍ ഇന്ത്യ ലോകത്തില്‍ മൂന്നാമതാണ്. അതുകൊണ്ടുതന്നെ നിര്‍മ്മാണ ചിലവും സമയവും കുറയ്ക്കാന്‍ സ്റ്റീല്‍ തിരഞ്ഞെടുക്കുന്നതുമൂലം സാധിക്കുന്നു. സിമന്റ്, മണല്‍ ‍, വെള്ളം ഇവയൊന്നും ഉപയോഗിക്കാതെയാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്.

ഫ്ളെക്സിബിലിറ്റി ലൈഫ്, സ്പാന്‍ എന്നിവയുടെ കാര്യത്തിലും സ്റ്റീല്‍ തന്നെ മുമ്പില്‍ എന്ന് പൂജയും പീയൂഷും സ്വന്തം വീട് മാതൃക കാട്ടി പറയുന്നു.