ക്രിസ്തുവിനെ സ്വീകരിച്ചതിനു 3 കുടുംബാംഗങ്ങളെ മുസ്സീങ്ങള്‍ ചുട്ടുകൊന്നു
ഇസ്ളാം മതം ഉപേക്ഷിച്ച് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതില്‍ കോപാകുലരായവര്‍ ദമ്പതികളെയും അവരുടെ മകനെയും ചുട്ടുകൊന്നു.
കിഴക്കന്‍ ഉഗാണ്ടയിലെ കലിറോ ജില്ലയിലെ കലിറോ നഗരത്തിലെ ബുഡിനി നിയന്‍സ് എന്ന പ്രദേശത്താണ് ക്രൂരമായ അതിക്രമം നടന്നത്. ഡിസംബര്‍ 26-നു 64 കാരനായ കൈഗ മുഹമ്മദും ഭാര്യ സാവുയ കൈഗയും അവരുടെ മകന്‍ സ്വാഗ്ഗ അമാസ കൈഗയും (26) ആണ് കൊല്ലപ്പെട്ടത്. സ്വാഗ്ഗ മലേറിയ രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നു.
സമീപ സ്ഥലത്തെ ഒരു പാസ്റ്റര്‍ (പേരു വിവരം പുറത്തു വിട്ടിട്ടില്ല) സ്വാഗ്ഗയ്ക്കുവേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിച്ചു. കര്‍ത്താവ് സൌഖ്യം നല്‍കിയതിനെത്തുടര്‍ന്ന് സ്വാഗ്ഗയും മാതാപിതാക്കളും കര്‍ത്താവിനെ സ്വീകരിക്കുകയായിരുന്നു.
ഇവര്‍ രഹസ്യമായി ചര്‍ച്ചില്‍ ആരാധിക്കാനും കടന്നുവന്നിരുന്നുവെന്ന് പാസ്റ്ററെ ഉദ്ധരിച്ച് ഒരു ക്രിസ്ത്യന്‍ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.
ഇവര്‍ രഹസ്യമായാണ് കര്‍ത്താവിനെ ആരാധിച്ചു വന്നത്. എന്നാല്‍ ഡിസംബര്‍ 15-ന് മുഹമ്മദും കുടുംബവും ചര്‍ച്ചിലെ ആരാധനയ്ക്കുശേഷം പുറത്തു വരുന്നത് പ്രദേശത്തെ മുസ്ളീങ്ങള്‍ കാണുകയും ഏരിയായിലെ ചെയര്‍ പേഴ്സണ്‍ വാംഗുലെ അബുവിനെ അറിയിക്കുകയും ചെയ്തു. ഡിസംബര്‍ 16-ന് ചെയര്‍പേഴ്സണ്‍ മുഹമ്മദിനെ ചോദ്യം ചെയ്യാന്‍ വീട്ടിലെത്തി.
താനും മറ്റു കുടുംബാംഗങ്ങളും ക്രിസ്തുവിനുവേണ്ടി ജീവിതം സമര്‍പ്പിച്ചു എന്നു തുറന്നു പറഞ്ഞു. ക്രദ്ധനായ അബുദു മുഹമ്മദിനോടും കുടുംബത്തോടും ക്രിസ്തുമതം ഉപേക്ഷിക്കാന്‍ ഒരാഴ്ച സമയം നല്‍കി.
മടങ്ങി വന്നില്ലെങ്കില്‍ മുസ്ളീങ്ങളെ ഒന്നായി കുടുംബത്തിനെതിരായി അണി നിരത്തുമെന്നും നിങ്ങള്‍ മുസ്ളീം സമുദായത്തെ നാണം കെടുത്തിയെന്നും അയാള്‍ പറഞ്ഞു. മുഹമ്മദും കുടുംബവും തങ്ങളുടെ ക്രിസ്തു വിശ്വാസത്തില്‍ ഉറച്ചുനിന്നു.
ഇതേത്തുടര്‍ന്ന് ഡിസംബര്‍ 26-നു പ്രദേശത്തെ മുസ്ളീങ്ങള്‍ ഇവരുടെ വീട് വളയുകയും ഗ്യാസ് ഉപയോഗിച്ച് തീയിടുകയും തിരിച്ചറിയാത്ത വിധത്തില്‍ കത്തിയമരുകയും ചെയ്തതായി ഇവരുടെ തന്നെ ഒരു അയല്‍ക്കാരന്‍ പറഞ്ഞു.
സംഭവത്തെത്തുടര്‍ന്നു കലിറോ പോലീസ് എത്തി അന്വേഷണത്തില്‍ പ്രതികളായ മാംഗുലെ അബുദു (62), ഇസ്മായില്‍ രാജാഗി (20) എന്നിവരെ അറസ്റ്റു ചെയ്തു. കൊലപാതകം, തീവെയ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രതികളെ സെന്‍ട്രല്‍ സ്റ്റേഷനില്‍ റിമാന്റിലാക്കി.