ചൂട് ചായയും മറ്റും കുടിക്കുന്നവരാണോ? മാരകമായ രോഗങ്ങള്‍ പിടിപെടാം

ചൂട് ചായയും മറ്റും കുടിക്കുന്നവരാണോ? മാരകമായ രോഗങ്ങള്‍ പിടിപെടാം

Health

ചൂട് ചായയും മറ്റും കുടിക്കുന്നവരാണോ? മാരകമായ രോഗങ്ങള്‍ പിടിപെടാം

നമ്മള്‍ ചൂടു ചായയും കാപ്പിയും ഒക്കെ ഉതി കുടിക്കുന്നവരാണ്. എന്നാല്‍ ഈ ശീലം മാറ്റണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

നല്ല ചൂടുള്ള ചായയും കാപ്പിയും പോലുള്ള പാനിയങ്ങള്‍ കുടിക്കുന്നത് കാന്‍സറിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അന്നനാളത്തില്‍ കാന്‍സര്‍ വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

ഉയര്‍ന്ന താപനിലയാണ് ഇതിനു കാരണം. ചൂടുള്ള പാനീയങ്ങള്‍ പതിവായി കുടിക്കുന്നവരില്‍ ഈസോഫാഗന്‍ സ്ക്വിമസ് ഡെല്‍ കാര്‍സിനോം (ഇഎസ്ഡി) രൂപപ്പെടാനുള്ള സാദ്ധ്യത കൂടുതലാണെന്ന് സൌത്ത് കല്‍ക്കത്തയിലെ എഎംഡി ക്ളിനിക്കിന്റെ സ്ഥാപകന്‍ ഡോ. ആനന്ദ്മോയ്ദത്ത പറഞ്ഞു.

പതിവായി ചൂടു ചായയും കാപ്പിയുമൊക്കെ കുടിക്കുന്നവരില്‍ അന്ന നാള കാന്‍സറിനുള്ള സാദ്ധ്യത കൂടുതലാണെന്ന് വ്യക്തമായി തെളിയിക്കപ്പെട്ടതാണെന്നും ഡോ. ആനന്ദ് വ്യക്തമാക്കി.

വായും ആമാശയവുമായി ബന്ധിപ്പിക്കുന്ന കുഴലാണ് അന്നനാളം. ചൂട് പാനീയങ്ങള്‍ കുടിക്കുമ്പോള്‍ അന്നനാളത്തിന്റെ പുറം പാളിയില്‍ ചൂട് ഏല്‍ക്കുന്നു. പതിവായി ചൂടേല്‍ക്കുമ്പോള്‍ ഇത് നീര്‍വീക്കം, കോശങ്ങളുടെ തകരാറ് എന്നിവയ്ക്കു കാരണമാകും.

തുടര്‍ന്ന് കാന്‍സറിലേക്ക് നയിക്കുകയും ചെയ്യുന്നു.