ഇഎംഐ മുടങ്ങിയാല്‍ ഇനി ഏജന്റ് പ്രശ്നമുണ്ടാക്കില്ല, വായ്പാ തിരിച്ചടവ് ചട്ടങ്ങളുമായി ആര്‍ബിഐ

ഇഎംഐ മുടങ്ങിയാല്‍ ഇനി ഏജന്റ് പ്രശ്നമുണ്ടാക്കില്ല, വായ്പാ തിരിച്ചടവ് ചട്ടങ്ങളുമായി ആര്‍ബിഐ

Breaking News India

ഇഎംഐ മുടങ്ങിയാല്‍ ഇനി ഏജന്റ് പ്രശ്നമുണ്ടാക്കില്ല, വായ്പാ തിരിച്ചടവ് ചട്ടങ്ങളുമായി ആര്‍ബിഐ

ന്യൂഡെല്‍ഹി: വായ്പാ തിരിച്ചടവ് വൈകുന്നതിന്റെ പേരില്‍ ഉപഭോക്താക്കളെ ബാങ്കുകള്‍ ഉപദ്രവിക്കുന്നത് തടയാനും റിക്കവറി ഏജന്റുമാര്‍ ഇടപാടുകാരന്റെ വീട്ടിലെത്തി ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്കും അപമര്യാദയ്ക്കും തടയിടാന്‍ ആര്‍ബിഐ.

ഇഎംഐ മുടങ്ങുമ്പോള്‍ ലോണില്‍ എടുത്ത മൊബൈല്‍ ഫോണുകള്‍ തെറ്റായ രീതിയില്‍ ബ്ളോക്ക് ചെയ്യുന്നത് തടയുന്നതിനും ചട്ടങ്ങളുണ്ടാക്കി.

മെയ് 20-ന് പുറത്തിറക്കിയ പുതുക്കിയ കരട് നിര്‍ദ്ദേശങ്ങള്‍ വായ്പ എടുത്തവരുടെ സംരക്ഷണം, സുതാര്യത, ബാങ്കുകളുടെ ഉത്തരവാദിത്വം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

മൊബൈല്‍ ഫോണുകള്‍ ബ്ളോക്കാക്കി വയ്ക്കുന്നത് തടയുന്തിനുമാണ് നിയമം. കളക്ഷന്‍ റിക്കവറി ഏജന്റുമാരുടെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും പെരുമാറ്റ ചട്ടങ്ങളിലും ശുപാര്‍ശയുണ്ട്.

റിക്കവറി ഏജന്റുമാര്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്‍ഡ് ഹാന്‍ഡില്‍ നിന്നുള്ള നിര്‍ബന്ധിത സര്‍ട്ടിഫിക്കേഷന്‍ ഉണ്ടായിരിക്കണം.

ബാങ്കുകള്‍ തങ്ങളുടെ പാനലിലുള്ള റിക്കവറി ഏജന്‍സികളുടെ വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ളിക്കേഷനുകളിലും പരസ്യമായി പ്രസിദ്ധീകരിക്കണം.

ഈ കരാര്‍ ചട്ടക്കൂട് അനുസരിച്ച് അന്യായമോ അനുചിതമോ ആയ റിക്കവറി നടപടികള്‍ കാരണം ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചാല്‍ ബാങ്കുകള്‍ അവര്‍ക്ക് നഷ്ട പരിഹാരം നല്‍കേണ്ടിവരും.

റിക്കവറി ഏജന്റുമാര്‍ക്ക് രാവിലെ 8 മണിക്കും വൈകിട്ട് 7 മണിക്കും ഇടയില്‍ മാത്രമേ വായ്പക്കാരെ ബന്ധപ്പെടാന്‍ അനുവാദമുള്ളു. സന്ദര്‍ശന വേളയില്‍ അവരുടെ തിരിച്ചറിയല്‍കാര്‍ഡും കൈവശം കരുതണം.

ഒരു ലോണ്‍ തിരിച്ചടവ് 90 ദിവസത്തിലധികം മുടങ്ങേണ്ടി വന്നാല്‍ മാത്രമേ ബാങ്കുകള്‍ക്ക് മൊബൈല്‍ ഫോണ്‍ പോലുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കാന്‍ കഴിയു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.